Tuesday, May 26, 2026
Tuesday, May 26, 2026
Home » കുടുംബാഭിവൃദ്ധിക്കും തൊഴിൽ തടസ്സം മാറാനും ഐശ്വര്യത്തിനും കുങ്കുമാര്‍ച്ചന

കുടുംബാഭിവൃദ്ധിക്കും തൊഴിൽ തടസ്സം മാറാനും ഐശ്വര്യത്തിനും കുങ്കുമാര്‍ച്ചന

by മംഗളഗൗരി
0 comments

കുടുംബാഭിവൃദ്ധിക്കും കര്‍മ്മരംഗത്തെ തടസ്സങ്ങൾ നീക്കാനും സര്‍വൈശ്വര്യ സിദ്ധിക്കും ഭഗവതിക്ക് കുങ്കുമാര്‍ച്ചന നടത്തുന്നത് അതിവിശിഷ്ടമായ ഒരു വഴിപാടാണ്. മംഗല്യതടസ്സം മാറുന്നതിനും ഈ വഴിപാട് ഏറെ ഗുണകരമാണ്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ശുദ്ധമായ മഞ്ഞള്‍പ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന കുങ്കുമം മാത്രമാണ് വഴിപാടിന് ഉപയോഗിക്കുന്നത്. എല്ലാ ദേവീ ക്ഷേത്രങ്ങളിലും ഈ വഴിപാട് മുഖ്യമാണ്.

ജന്മനക്ഷത്രം, ചൊവ്വ, വെള്ളി ശ്രേഷ്ഠം
ജന്മനക്ഷത്രം, ചൊവ്വ, വെള്ളി ദിവസങ്ങൾ ഈ വഴിപാട് നടത്തുന്നത് ഏറെ ഉത്തമമാണ്. കുങ്കുമാര്‍ച്ചനയുടെ പ്രസാദകുങ്കുമം പതിവായി നെറ്റിയില്‍ തൊടുന്നത് പുരുഷന്മാര്‍ക്ക് ആയുരാരോഗ്യ ഐശ്വര്യത്തിനും സീമന്ത രേഖയില്‍ അണിയുന്നത് സുമംഗലിമാര്‍ക്ക് ദീര്‍ഘമംഗല്യത്തിനും സഹായിക്കും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകാൻ ഈ വഴിപാട് നല്ലതാണ്. വിവാഹ തടസ്സങ്ങൾ നീങ്ങാനും സുമംഗലികൾക്ക് ദീർഘമാംഗല്യത്തിനും കുങ്കുമാര്‍ച്ചന നടത്താറുണ്ട്. ചന്ദ്രൻ, ചൊവ്വ, ശുക്രൻ, കേതു ദശകളുള്ളവർക്ക് ആ ഗ്രഹങ്ങളുടെ ദേവതകൾക്ക് കുങ്കുമാര്‍ച്ചന നടത്തുന്നത് ദോഷശാന്തിക്ക് ഗുണകരമാണ്. വിവിധ തൊഴിൽ തടസ്സങ്ങൾ മാറാനും ആഗ്രഹങ്ങൾ സഫലമാകാനും ശത്രുക്കളുടെ ശല്യം ഒഴിയാനും കുങ്കുമാര്‍ച്ചന സഹായിക്കുന്നു.

പേരും നാളും ചൊല്ലി പുഷ്പാഞ്ജലി
ഭക്തരുടെ പേരും നാളും ചൊല്ലി ഐശ്വര്യത്തിനായി പ്രാർത്ഥിച്ചാണ് കുങ്കുമാര്‍ച്ചനയിൽ പൃഷ്പാഞ്ജലി നടത്തുന്നത്. ഏത് ദേവി ക്ഷേത്രത്തിലാണോ അർച്ചന നടത്തുന്നത് ആ ദേവിയുടെ 108 നാമങ്ങൾ അഥവാ അഷ്ടോത്തരം അല്ലെങ്കിൽ 1000 നാമങ്ങൾ, അതായത് സഹസ്രനാമം, അല്ലെങ്കിൽ ലളിതാ സഹസ്രനാമം ജപിച്ചു കൊണ്ട് ഓരോ നാമത്തിനും ഒപ്പം ദേവീ വിഗ്രഹത്തിലോ ശ്രീചക്രത്തിലോ കുങ്കുമം അർപ്പിക്കുന്നു. അർച്ചന കഴിഞ്ഞ് ലഭിക്കുന്ന കുങ്കുമം നിത്യവും നെറ്റിയിൽ തൊടുന്നത് ദൃഷ്ടിദോഷം മാറാനും ദേവീ പ്രസാദത്തിനും നല്ലതാണ്. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ആപദുദ്ധാരക ദുർഗ്ഗാ സ്‌തോത്രം കേൾക്കാം:

Story Summary: Significance and benefits of Kumkumarchana

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?