Wednesday, May 13, 2026
Wednesday, May 13, 2026
Home » ഇടവ സംക്രമം വെള്ളിയാഴ്ച രാവിലെ 6:21 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

ഇടവ സംക്രമം വെള്ളിയാഴ്ച രാവിലെ 6:21 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

0 comments

മേടംരാശിയിൽ നിന്ന് സൂര്യൻ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് ഇടവ സംക്രമം. 1201 ഇടവം 1, 2026 മെയ് 15 വെള്ളിയാഴ്ച രാവിലെ 6:21 മണിക്ക് അശ്വതി നക്ഷത്രം രണ്ടാം പാദത്തിൽ മേടക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്തുള്ള ഈ സൂര്യസംക്രമം നക്ഷത്രം, പൊതുവേ അനുകൂലമാണ്.
സൂര്യൻ്റെ ഉച്ചരാശിയായ മേടത്തിൽ നിന്നും ശുക്രൻ്റെ ഇടവം രാശിയിലേക്ക് പകരുന്ന വിശിഷ്ട മുഹൂർത്തം ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന പ്രഭാതത്തിലായതിനാൽ അപ്പോൾ തന്നെ സംക്രമപൂജ നടക്കും. വീട്ടിൽ പൂജാമുറിയിൽ ഈ സമയം ദീപം തെളിച്ച് ഒരു നാഴിക, 24 മിനിട്ട് പ്രാർത്ഥിക്കുന്നത് പുണ്യപ്രദമാണ്.
സൂര്യസംക്രമത്തിന് മുമ്പും പിമ്പുമുള്ള 16 നാഴികയാണ് (ഒരു നാഴിക 24 മിനിറ്റ്) സംക്രമ പുണ്യകാലമായി കണക്കാക്കുന്നത്. ഈ സമയത്തെ ബിംബ സംക്രാന്തി എന്നും പറയുന്നു.

Shop Now: ശുഭദൃഷ്ടി ഗണപതി
https://www.okalasha.com/shop?page=2&page_size=18&sort_by=newest&categories=puja-essentials&is_service=false

സൂര്യൻ സ്ഥിര രാശിയായ ഇടവത്തിൽ  എത്തുന്നതിനാൽ ഈ സംക്രമം വിഷ്ണുപദി പുണ്യകാലമാണ്. ശത്രുവായ
ശുക്രന്റെ ക്ഷേത്രത്തിലേക്കുള്ള മാറ്റം കാരണം സൂര്യന് ബലം കുറയും. പക്ഷേ ഗോചരാൽ ഇടവത്തിലെ സൂര്യൻ മീനം, ധനു, ചിങ്ങം, കർക്കടകം കൂറുകളിൽ ജനിച്ചവർക്ക് ഗുണം ചെയ്യും. എന്നാൽ ഇടവം, തുലാം, മിഥുനം കൂറിൽ ജനിച്ചവർക്ക് ദോഷം വർദ്ധിക്കും. ദോഷപരിഹാരമായി ഇവർ പ്രത്യേകം വഴിപാടുകൾ നടത്തണം. ഈ സംക്രമം കാരണം മേടം, കന്നി, വൃശ്ചികം, മകരം, കുംഭം രാശിയിൽ ജനിച്ചവർക്ക് ദോഷഫലങ്ങളാകും കൂടുതൽ. ശിവ പഞ്ചാക്ഷരി, ആദിത്യഹൃദയം, സൂര്യഗായത്രി, സൂര്യ അഷ്ടോത്തരം
എന്നിവ ജപിക്കുന്നത് ദോഷശാന്തിക്ക് നല്ലതാണ്. പ്രസിദ്ധഗായകൻ മണക്കാട് ഗോപൻ ആലപിച്ച സൂര്യ
അഷ്ടോത്തരം കേൾക്കാം:

https://youtu.be/wqJvKTOB3t8?si=wRftiQvoOt8apbp4


Story Summary: Edava Ravi Sankraman on May 15, 2026


ജ്യോതിഷരത്നം വേണു മഹാദേവ് +91 9847575559

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Highlights
ശത്രുവായ ശുക്ര ക്ഷേത്രത്തിലേക്കുള്ള മാറ്റത്താൽ സൂര്യന് ബലം കുറയും

ഗോചരാൽ ഇടവത്തിലെ സൂര്യൻ മീനം, ധനു, ചിങ്ങം, കർക്കടകം കൂറിന് ഗുണം ചെയ്യും

ഇടവം, തുലാം, മിഥുനം കൂറിൽ ജനിച്ചവർക്ക് ദോഷം വർദ്ധിക്കും.

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?