Friday, July 31, 2026
Friday, July 31, 2026
Home » വെള്ളിയാഴ്ചത്തെ ആയില്യ പൂജ; ഈ നക്ഷത്രക്കാർ ദോഷ പരിഹാരം ചെയ്യണം

വെള്ളിയാഴ്ചത്തെ ആയില്യ പൂജ; ഈ നക്ഷത്രക്കാർ ദോഷ പരിഹാരം ചെയ്യണം

0 comments

ജാതകത്തിലെ രാഹു , കേതു ദോഷങ്ങളും നാഗശാപം കാരണമുള്ള ദുരിതങ്ങളും മാറാൻ ഏറ്റവും ലളിതമായ പരിഹാരമാണ് മാസന്തോറും ആയില്യം നാളിൽ ക്ഷേത്രങ്ങളിൽ നടക്കുന്ന ആയില്യപൂജ. സർവദോഷ പരിഹാരമായ ആയില്യ പൂജയ്ക്ക് ആയിരക്കണക്കിന് ഭക്തരാണ് എല്ലാ മാസവും ഈ ദിവസം വഴിപാടുകൾ നടത്തി പ്രാർത്ഥിക്കാൻ നാഗസന്നിധികളിൽ തടിച്ചു കൂടുന്നത്. 2026 ജൂൺ 19 വെള്ളിയാഴ്ചയാണ് മിഥുന മാസത്തിലെ ആയില്യം.

ഇവർ സർപ്പഭജനം നടത്തണം
തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തുകയും ആയില്യത്തിന് വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം. ആയില്യ ദിവസം വ്രതമെടുക്കുന്നത് നാഗശാപം അകറ്റും. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. ആയില്യ ദിവസം പഞ്ചാക്ഷരമന്ത്രം, ഓം നമഃ ശിവായ 108 തവണയും ഇനി പറയുന്ന 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതവും ജപിക്കണം. എല്ലാ സർപ്പദോഷവും അകലും.

അഷ്ടനാഗ മന്ത്രം
ഓം അനന്തമായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

രോഗശാന്തിക്ക് ഉത്തമം
രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗശമനത്തിനും മാനസിക പ്രയാസങ്ങൾ മാറുന്നതിനും വിദ്യാഭ്യാസ സംബന്ധമായ തടസങ്ങൾ മാറുന്നതിനും മംഗല്യദോഷ നിവാരണത്തിനും കുടുംബ കലഹം ഒഴിയുന്നതിനും ഉദ്യോഗ തടസങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശങ്ങൾ പരിഹരിക്കാനും ശത്രുദോഷ ശാന്തിക്കും മാസന്തോറും ആയില്യത്തിന് ക്ഷേത്രങ്ങളിൽ
ആയില്യപൂജ നടത്താം. ജാതകത്തിലെ രാഹു ദോഷം മാറുന്നതിനും അത്യുത്തമമാണിത്.

Shop Now from Okalasha Kerala Pure Brass Nilavilakku (11 inches) for Deal Price ₹699 + Delivery Charge https://www.okalasha.com/?srsltid=AfmBOop5QM_yKzE0NtRVauvARtCsC_kW6uIp2aGzLp7i4pOAZe_r9sDJ

പെട്ടെന്ന് സങ്കടമോചനം
സന്താനഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ ആരാധന വേറെയില്ല. കന്നി, തുലാം മാസങ്ങളിലെ ആയില്യത്തിന് നടത്തുന്ന പൂജാദി കർമ്മങ്ങളാണ് ഏറ്റവും പ്രധാനമെങ്കിലും എല്ലാ മാസവും ഈ ദിവസം വഴിപാട് നടത്തി സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ പെട്ടെന്ന് സങ്കടമോചനമുണ്ടാകും.

നൂറും പാലും പ്രധാനം
നൂറുംപാലുമാണ് സർപ്പ ദേവതകൾക്കുള്ള പ്രധാന വഴിപാട്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹം നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻപ്പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ച് നൂറുംപാലും തർപ്പിക്കുന്നു. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറും പാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള എല്ലായിടത്തും നൂറുംപാലും നേദിക്കാറുണ്ട്.

ALSO READ

സർപ്പബലി അപൂർവം
സർപ്പബലിയാണ് നാഗപ്രീതി നേടുന്നതിനുള്ള മറ്റൊരു സുപ്രധാനമാർഗ്ഗം. ചെലവേറിയ ദോഷപരിഹാരകർമ്മം ആയതിനാൽ അപൂർവ്വമായാണ് ഇത് നടത്തുക. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുകയാണ് പതിവ്. നാഗാരാധനാകേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത്. ഭക്തർ അത് കാണാൻ പാടില്ല. സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക, അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്താറുണ്ട്.

മുഖ്യ നിവേദ്യങ്ങൾ
നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യത്തിന് വ്രതമെടുത്ത് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും തേനും സമർപ്പിക്കുന്നതും നാഗശാപമകറ്റും. കദളിപ്പഴം, ശർക്കര, വെള്ളച്ചോറ്, പാൽ പായസം, തെരളി, അപ്പം, അട ഇവയാണ് നാഗക്ഷേത്രങ്ങളിലെ മുഖ്യ നിവേദ്യങ്ങൾ.

മൂലമന്ത്രങ്ങൾ
1
നാഗരാജാവ്
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
2
നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേശ്വരി
ക്ലീം നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ

നാഗരാജ ഗായത്രി
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്

നവനാഗ സ്തോത്രം
അനന്തം വാസുകിം ശേഷം
പത്മനാഭശ്ച കംബളം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവനാമാനി
നാഗശ്ച മഹാത്മനാം
സായംകാലേ പഠേന്നിത്യം
പ്രാത കാലേ വിശേഷത:
തസ്യ വിഷഭയം നാസ്തി
സർവ്വത്ര വിജയീ ഭവേൽ

നവനാഗ സ്തോത്രം കേട്ട് ജപിക്കാൻ:

https://youtu.be/augvnCnuUW4?si=OQhum18H2fy7rSAz

ജ്യോതിഷരത്നം വേണുമഹാദേവ്,
മൊ ബൈൽ : + 91 8921709017

Story Summary: Significance of Midhuna Masa Aayilya Pooja

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?