ശ്രീപദ്മനാഭസ്വാമിയെ ദർശിച്ചാൽ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരെ (ത്രിമൂർത്തികളെ) ഒരുമിച്ച് ദർശിച്ചതിന്റെ പുണ്യവും ധന്യതയുമാണ് ലഭിക്കുക.
ഭഗവാന്റെ നാഭിയിൽ നിന്ന് താമര വിരിഞ്ഞ് ഉയർന്നരിക്കുന്നതിനാലാണ് അദ്ദേഹം ശ്രീപദ്മനാഭൻ എന്ന നാമത്തിൽ അറിയപ്പെടുന്നത്. സ്വാമിയെ ദർശിക്കുമ്പോൾ, നാഭിയിൽ നിന്ന് ഉദിച്ച താമരയിൽ ബ്രഹ്മാവിനെയും, വലത് കൈയുടെ താഴെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗരൂപത്തിൽ മഹാദേവനെയും ദർശിക്കാം. അതുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമിയുടെ ദർശനം വഴി ത്രിമൂർത്തി ദർശനത്തിന്റെ അപൂർവ അനുഗ്രഹം ലഭിക്കുന്നതെന്ന് വിശ്വാസം.

മഹാവിഷ്ണുവിന് ഇരുപത്തിനാല് മൂലസങ്കൽപ്പങ്ങളുണ്ട്. അവയിൽ ഒന്നാണ് ശ്രീപദ്മനാഭസ്വരൂപം. നരസിംഹസ്വാമി, ശ്രീരാമസ്വാമി, ശ്രീകൃഷ്ണസ്വാമി തുടങ്ങിയവർ ഭഗവാന്റെ അവതാരങ്ങളാണെങ്കിൽ, ശ്രീപദ്മനാഭൻ അവതാരമല്ല; മഹാവിഷ്ണുവിന്റെ മൂലസ്വരൂപങ്ങളിലൊന്നാണ്.
അനന്തശേഷന്റെ മേൽ യോഗനിദ്രയിൽ ശയിക്കുന്ന ശ്രീപദ്മനാഭസ്വാമിയുടെ മൂലവിഗ്രഹത്തിന് ഏകദേശം 18 അടി നീളമുണ്ട്. 12,008 സാളഗ്രാമശിലകൾ ചേർത്ത് നിർമ്മിച്ച ഈ വിഗ്രഹം നേപ്പാളിലെ ഗണ്ഡകി നദീതീരത്ത് നിന്ന് വിശേഷപൂർവം കൊണ്ടുവന്ന സാളഗ്രാമങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് അതിവിശിഷ്ടമായ കടുശർക്കരയോഗം കൊണ്ട് പൊതിഞ്ഞതിനാൽ, വിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല. നിത്യപൂജയിൽ പുഷ്പാർച്ചന മാത്രമാണ് നടത്തുന്നത്. പൂജയ്ക്കുശേഷം അർപ്പിച്ച പൂക്കൾ ശാന്തിക്കാർ മയിൽപ്പീലി കൊണ്ട് അതീവ സൂക്ഷ്മതയോടെ നീക്കം ചെയ്യുന്നതാണ് പതിവ്.
മൂന്ന് വാതിലുകളുടെ മഹാത്മ്യം
ശ്രീകോവിലിലെ മൂന്ന് വാതിലുകൾ യഥാക്രമം ദൈവിക വിവേകം (ബുദ്ധി), സൃഷ്ടി (ഹൃദയം), മോക്ഷം എന്നിവയുടെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. അനന്തശേഷന്റെ അഞ്ചു ഫണങ്ങൾ പഞ്ചഭൂതങ്ങൾ, പഞ്ചേന്ദ്രിയങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. ആ അഞ്ചു ഫണങ്ങളും ഭഗവാനു കുടപിടിച്ച് സേവാഭാവം പ്രകടിപ്പിക്കുന്നതായാണ് സങ്കൽപം.
മലർന്ന് നിവർന്ന് ശയിക്കുന്ന ശ്രീപദ്മനാഭസ്വാമിയുടെ ഇരുകരങ്ങളും വ്യക്തമായി ദൃശ്യമാകുന്നു. ഇടതുകൈയിൽ താമരപ്പൂവും, വലതുകരം താഴേക്ക് നീട്ടിയ നിലയിലുമാണ്. ആ വലതുകൈയുടെ താഴെയായി സ്വർണത്തട്ടിൽ അപൂർവമായ ശൈവ സാളഗ്രാമശിലയിൽ നിർമ്മിച്ച ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു.
ALSO READ
മൂന്ന് വാതിലുകളിലൂടെ ദിവ്യദർശനം
കിഴക്കുഭാഗത്തെ 3 വാതിലുകളിലൂടെയാണ് ശ്രീപദ്മനാഭസ്വാമിയുടെ സമ്പൂർണ ദർശനം ലഭിക്കുന്നത്.
ആദ്യ വാതിലിലൂടെ ഭഗവാന്റെ തിരുമുഖവും അനന്തശിരസ്സും ശിവലിംഗവും ദർശിക്കാം.
മധ്യവാതിലിലൂടെ സ്വർണത്തിൽ നിർമിച്ച മൂന്ന് അഭിഷേകമൂർത്തികൾ കാണാം. മധ്യത്തിൽ അഭയ-വരദമുദ്രകളോടെ ഭഗവാൻ, ഇരുവശങ്ങളിലും ലക്ഷ്മീദേവിയും ഭൂമിദേവിയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ഇടതുവശത്തുള്ള ചെറിയ സ്വർണ്ണവിഗ്രഹം ശ്രീപദ്മനാഭസ്വാമിയുടെ ശീവേലി വിഗ്രഹമാണ്. ഈ വിഗ്രഹങ്ങൾക്കൊപ്പം കടുശർക്കരയിൽ പ്രതിഷ്ഠിച്ച മഹാലക്ഷ്മി, ഭൂമിദേവി എന്നിവരുടെയും രണ്ട് മഹർഷിമാരുടെയും വിഗ്രഹങ്ങളും സ്ഥിതിചെയ്യുന്നു.
ഈ മഹർഷിമാർ ഭൃഗുമഹർഷിയും മാർക്കണ്ഡേയ മഹർഷിയുമാണ്. ഭഗവാന്റെ നെഞ്ചിൽ ചവിട്ടി ശ്രീവത്സചിഹ്നത്തിന് കാരണമായ ഭൃഗുമഹർഷി ലക്ഷ്മീദേവിയുടെ സമീപത്തും, വൈഷ്ണവ-ശൈവ സങ്കല്പ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന മാർക്കണ്ഡേയ മഹർഷി ഭൂമിദേവിയുടെ സമീപത്തുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
വില്വമംഗലത്തിന് അനുഗ്രഹം
വില്വമംഗല സ്വാമിക്ക് ഭഗവാൻ ദർശനം നൽകിയപ്പോൾ, തിരുവട്ടാറിൽ തിരുശിരസ്സും, തിരുവനന്തപുരത്ത് തിരുവുടലും, തൃപ്പാദപുരത്ത് ഭഗവത്‌പാദങ്ങളുമായി ഭീമാകാര രൂപത്തിലായിരുന്നു. ഭഗവാനെ ഒരേ സ്ഥലത്ത് സമ്പൂർണരൂപത്തിൽ ദർശിക്കണമെന്ന വില്വമംഗല സ്വാമിയുടെ പ്രാർത്ഥനയിൽ പ്രസന്നനായ ഭഗവാൻ, തന്റെ രൂപം ചെറുതാക്കി അനന്തശേഷന്റെ മേൽ പള്ളികൊള്ളുന്ന രൂപത്തിൽ ദർശനമേകി.
അനന്തമായ കാലത്തിന്റെ പ്രതീകമായ ആദിശേഷന്റെ മേൽ യോഗനിദ്രയിൽ ശയിക്കുന്ന മഹാവിഷ്ണുവിന്റെ ഈ സങ്കൽപം അതീവ ഗഹനമായ ആത്മീയ തത്ത്വത്തെ പ്രതിനിധീകരിക്കുന്നു.
വായിച്ചിരിക്കേണ്ട അമൂല്യഗ്രന്ഥം
അദ്ഭുതങ്ങളുടെ വൈകുണ്ഠലോകവും മഹാരഹസ്യങ്ങളുടെ കലവറയുമായ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ആചാരങ്ങളും ആത്മീയ മഹിമകളും അതിമനോഹരമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ “ശ്രീപദ്മനാഭസ്വാമി ക്ഷേത്രം”.
വിഷ്ണുഭക്തർക്ക് മാത്രമല്ല, ചരിത്രവും ക്ഷേത്രഐതിഹ്യങ്ങളും അറിയാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ ഗ്രന്ഥം വിലമതിക്കാനാകാത്ത മഹാനിധിയാണ്.
ക്ഷേത്രത്തിന്റെ ഐതിഹ്യം, ചരിത്രം, ആചാരങ്ങൾ, നിർമ്മാണശൈലി എന്നിവ ആധികാരികമായി പ്രതിപാദിക്കുന്നു. അതോടൊപ്പം, രാജകുടുംബാംഗമെന്ന നിലയിൽ എഴുത്തുകാരിക്ക് നേരിട്ട് ലഭിച്ച അനുഭവങ്ങളും ചരിത്രരേഖകളും ഈ കൃതിയെ കൂടുതൽ സമ്പന്നമാക്കുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ അടുത്തറിയാനും മഹാവിഷ്ണുവിന്റെ മഹിമകൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ഗ്രന്ഥം ഒരു വലിയ മുതൽക്കൂട്ടാണ്.
ഹാർഡ് ബൈൻഡിംഗ് കവറോടുകൂടി ദീർഘകാലം സൂക്ഷിക്കാവുന്ന ഈ പുസ്തകം ഓ കലശ ഓൺലൈൻ ഇ- കോമേഴ്‌സ് സ്റ്റോറിൽ ഇപ്പോൾ ലഭ്യമാണ്.
ഭക്തിയും ചരിത്രവും ആത്മീയതയും സമന്വയിപ്പിച്ച ഈ അമൂല്യഗ്രന്ഥം സ്വന്തമാക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
SREE PADMANABHASWAMY KSHETHRAM
by Aswathy Thirunal Gauri Lakshmi Bai
https://www.okalasha.com/shop/sree-padmanabhaswamy-kshethram-by-aswathy-thirunal-gauri-lakshmi-bai
Story Summary: Worshipping Lord Padmanabhaswamy brings the blessings of witnessing the Holy Trinity (Brahma, Vishnu, and Shiva).
Highlights
ശ്രീപദ്മനാഭസ്വാമിയുടെ സമ്പൂർണ ദർശനം കിഴക്കുഭാഗത്തെ മൂന്ന് വാതിലുകളിലൂടെ
ശ്രീകോവിലിലെ മൂന്ന് വാതിലുകൾ ദൈവിക വിവേകം, സൃഷ്ടി, മോക്ഷം എന്നിവയുടെ പ്രതീകങ്ങൾ
ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ചരിത്രവും ആത്മീയതയും ഒരുമിപ്പിക്കുന്ന കൃതി
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.