ദാരിദ്ര്യശാന്തിയും ധനലബ്ധിയും സമ്മാനിക്കുന്ന 12 ലക്ഷ്മീ മന്ത്രങ്ങളുണ്ട്. മഹാലക്ഷ്മി ദ്വാദശ മന്ത്രം എന്ന പേരിൽ പ്രസിദ്ധമാണിത്. ലക്ഷ്മീകടാക്ഷം നേടുന്നതിന് ഏറ്റവും വിശേഷപ്പെട്ട ഈ മന്ത്രങ്ങൾ വ്രതമെടുത്ത് ജപിക്കുക. വെള്ളിയാഴ്ച തുടങ്ങി 12 ദിവസമാണ് ജപിക്കേണ്ടത്. രണ്ടുനേരവും കുറഞ്ഞത് 9 പ്രാവശ്യം വീതം ജപിക്കണം. നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് ജപിച്ചാൽ ഫലസിദ്ധി ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു:
ഓം കം കാർത്ത്യായന്യൈ നമഃ
ഓം മഹാലക്ഷ്മമ്യൈ നമഃ
ഓം കമലാവാസിന്യൈ നമഃ
ഓം ശ്രീകരാംബികായൈ നമഃ
ഓം ത്രിപുരാക്ഷ്യൈ നമഃ
ഓം യോഗദായിന്യൈ നമഃ
ഓം പാപാരായേ നമഃ
ഓം സമൃദ്ധിദായൈ നമഃ
ഓം മോഹിന്യൈ നമഃ
ഓം മേധായൈ നമഃ
ഓം സനാതനായൈ നമഃ
ഓം ഉഗ്രപ്രഭായൈ നമഃ

ദ്വാദശനാമ സ്‌തോത്രം
ഇതു പോലെ മഹാലക്ഷ്മിയുടെ ദ്വാദശനാമ സ്‌തോത്രവും പ്രചാരത്തിലുണ്ട്:
ത്രൈലോക്യപൂജിതേ ദേവി
കമലേ വിഷ്ണുവല്ലഭേ ।
യഥാ ത്വമചലാ കൃഷ്ണേ
തഥാ ഭവ മയി സ്ഥിരാ ॥
ഈശ്വരീ കമലാ ലക്ഷ്മീശ്ചലാ ഭൂതിർഹരിപ്രിയാ ।
പദ്മാ പദ്മാലയാ സമ്പത്
രമാ ശ്രീഃ പദ്മധാരിണീ ॥
ഫലശ്രുതി
ദ്വാദശൈതാനി നാമാനി
ലക്ഷ്മീം സംപൂജ്യ യഃ പഠേത് ।
സ്ഥിരാ ലക്ഷ്മീർഭവേത്
തസ്യ പുത്രദാരാദിഭിഃ സഹ ॥
(അർത്ഥം : ഈ ദ്വാദശനാമങ്ങൾ
ഭക്തിപൂർവം ജപിക്കുന്നവരുടെ
ജീവിതത്തിൽ മഹാലക്ഷ്മിയുടെ
അനുഗ്രഹം സ്ഥിരമായി
നിലനിൽക്കുകയും, ഐശ്വര്യം,
കുടുംബസൗഖ്യം, സമൃദ്ധി എന്നിവ
വർധിക്കുകയും ചെയ്യുമെന്ന്
വിശ്വസിക്കപ്പെടുന്നു. )
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.