കർമ്മ മേഖലയിൽ ഐശ്വര്യവും അഭിവൃദ്ധിയും നേടാൻ നവഗ്രഹ ആരാധന വളരെയേറെ ഉപകരിക്കും. മിക്ക ആളുകളും അനുഭവിക്കുന്ന ദുരിതങ്ങൾക്കെല്ലാം കാരണം ഗ്രഹദോഷങ്ങളാണ്. മാനസികവും ശാരീരികവുമായ തിരിച്ചടികൾക്കൊപ്പം അത് മൂലം കർമ്മ മേഖലയിലും നിരന്തരം വിപരീത ഫലങ്ങളും വിഘ്നങ്ങളുമുണ്ടാകും. ഇത് നീക്കാൻ അത്ഭുത ശക്തിയുള്ള അതി ലളിതമായ ഒരു നവഗ്രഹ മന്ത്രമുണ്ട്. 9 ഗ്രഹങ്ങളെയും സ്തുതിക്കുന്നതാണ് ഈ 9 മന്ത്രങ്ങൾ. എല്ലാ ദിവസവും 9 പ്രാവശ്യം വീതമാണ് ഇത് ജപിക്കേണ്ടത്.
ശുദ്ധിയോടെ, വൃത്തിയോടെ, തികഞ്ഞ ഭക്തിയോടെ നവഗ്രഹ രൂപങ്ങൾ ഓരോന്നും സങ്കല്പിച്ച് ഉറപ്പിച്ച് ജപിച്ചാൽ കർമ്മത്തിൽ നേരിടുന്ന എല്ലാ വിഷമങ്ങളും നീങ്ങും. വ്യാപാരത്തിലും വ്യവസായത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് മാത്രമല്ല ഡോക്ടർമാർ , എൻജിനീയർമാർ, കംപ്യൂട്ടർ പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ തുടങ്ങിയ വിദഗ്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും സേനാ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും എല്ലാം ഈ നവഗ്രഹ മന്ത്ര ജപം ഉപകരിക്കും.
ഇത് ജപിക്കുന്നതിന് മന്ത്രോപദേശവും വ്രതചര്യയും ഒന്നും വേണ്ട. ഒരു ഞായറാഴ്ച ദിവസം രാവിലെ കുളിച്ച് ശുദ്ധമായി സ്വന്തം പൂജാമുറിയിൽ വിളക്ക് കൊളുത്തി വച്ച ശേഷം ജപം ആരംഭിക്കാം. ഒരിക്കൽ ജപം തുടങ്ങിയാൽ പിന്നെ കഴിയുന്നതും മുടക്കരുത്. ജപത്തിന്റെ ആഴമനുസരിച്ച് അധികം വൈകാതെ ഫലപ്രാപ്തിയുണ്ടാകും. ആ 9 മന്ത്രങ്ങൾ :
ഓം ആദിത്യായ നമ:
ഓം അംഗാരകായ നമ:
ഓം ശുക്രായ നമഃ
ഓം സോമായ നമഃ
ഓം ബുധായ നമ:
ഓം ബൃഹസ്പതയേ നമ:
ഓം ശനൈശ്ചരായ നമ:
ഓം രാഹവേ നമ:
ഓം കേതവേ നമ:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)
Story Summary: 9 mantras to achieve prosperity and prosperity in the field of work
ALSO READ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.