Friday, July 17, 2026
Friday, July 17, 2026
Home » സംക്രമം വ്യാഴാഴ്ച രാത്രി 11:39 ന്; പൂജാമുറിയിൽ ദീപം തെളിച്ചാൽ ഐശ്വര്യം

സംക്രമം വ്യാഴാഴ്ച രാത്രി 11:39 ന്; പൂജാമുറിയിൽ ദീപം തെളിച്ചാൽ ഐശ്വര്യം

0 comments

2026 ജൂലൈ 16, 1201 മിഥുനം 32 വ്യാഴാഴ്ച രാത്രി 11:39 മിനിട്ടിന് ഉദയാല്പരം 43 നാഴിക 30 വിനാഴികയ്ക്ക്. മകം നക്ഷത്രം ഒന്നാം പാദത്തിൽ ചിങ്ങക്കൂറിൽ കർക്കടക രവി സംക്രമം. ഈ സംക്രമ സമയം മുതൽ രണ്ടര നാഴികയ്ക്കകം, അതായത് ഒരു മണിക്കൂറിനകം ഗൃഹത്തിൽ ദീപം തെളിച്ച് ആദിത്യസംക്രമത്തെ വരവേല്ക്കുന്നവർക്ക് വരുന്ന ഒരു മാസം ഐശ്വര്യവും അഭിവൃദ്ധിയും ഫലമാണ്. കർക്കടക സംക്രമം നടക്കുന്ന ചിങ്ങക്കൂറുകാരായ മകം, പൂരം, ഉത്രം ആദ്യ പാദം നക്ഷത്രക്കാരും അഷ്ടമരാശി കൂറുകാരായ പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാരും ദോഷങ്ങൾ പരിഹരിക്കാനും ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാനും ക്ഷേത്ര വഴിപാടുകൾ നടത്തി പ്രാർത്ഥിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇവർ ദോഷപരിഹാരം ചെയ്യണം
ഗോചരാൽ കർക്കടകം സംക്രമം കന്നി, തുലാം, കുംഭം, ഇടവം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും. എന്നാൽ മേടം, മിഥുനം, കർക്കടകം, ചിങ്ങം, വൃശ്ചികം, ധനു, മകരം, മീനം കൂറുകാർ ക്ഷേത്രങ്ങളിൽ വഴിപാടുകൾ കഴിപ്പിച്ച് ദോഷ പരിഹാരം ചെയ്ത് ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ നോക്കണം.

Visit: https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=divine-collections&is_service=false

ദക്ഷിണായന പുണ്യകാലം
സൂര്യദേവൻ കർക്കടകം രാശിയിൽ പ്രവേശിക്കുന്ന ഏറ്റവും വിശിഷ്ടമായ ഈ സംക്രമ മുഹൂർത്തം ദക്ഷിണായനം പുണ്യകാലത്തിൻ്റെ ആരംഭം കൂടിയാണ്. എല്ലാ ആരാധനകൾക്കും എന്ത് വഴിപാട് കഴിച്ചാലും ഇരട്ടിഫലം ലഭിക്കുന്ന മാസം കൂടിയാണത്രേ ഇത്. രാമായണ പാരായണം, ഔഷധസേവ എന്നിവയ്ക്ക്
പുറമെ സൽകർമങ്ങൾ ചെയ്യുന്നതിനും, ക്ഷേത്രങ്ങളിൽ ദർശനം, വഴിപാട് എന്നിവ നടത്തുന്നതിനും വളരെ പ്രാധാന്യമുള്ള മാസവുമാണിത്. ചിലർ വീടുകളിൽ ശീവോതിക്ക് വെക്കുക ( ശ്രീ ഭഗവതിയെ പ്രത്യേകം കുടിവെച്ച് വിളക്കുവെക്കുന്ന ചടങ്ങ് ) ദശപുഷ്പം ചൂടുക തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ അനുഷ്ഠിക്കുന്നു.

വിഷ്ണുപ്രധാനമായ മാസം
ദക്ഷിണായനം കർക്കടകം ഒന്ന് വെള്ളിയാഴ്ച തുടങ്ങുന്നതിനാൽ ഇനിയുള്ള ആറുമാസക്കാലം സൂര്യൻ ഭൂമധ്യരേഖയുടെ തെക്ക് ഭാഗത്തായിരിക്കും കാണുക. കര്‍ക്കടകം മുതലുള്ള പ്രധാന പ്രത്യേകതയും ഇത് തന്നെയാണ്. ഉത്തരായനം ദേവന്മാരുടെ പകലാണെങ്കില്‍ ദക്ഷിണായനം രാത്രിയാണ്. ദക്ഷിണായനം പിതൃപ്രാധാന കാലമാണ് എന്ന് ഹൈന്ദവപുരാണങ്ങൾ പറയുന്നു. പിതൃലോകത്തെ സായംസന്ധ്യ കര്‍ക്കടമാസത്തിലെ കറുത്തവാവ് ആണെന്ന് ഗരുഢപുരാണത്തില്‍ പറയുന്നുണ്ട്. സൂര്യൻ ഭൂമിയില്‍ നിന്നും ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന മാസമായാണ് കര്‍ക്കടകം അറിയപ്പെടുന്നത്.. അതിവര്‍ഷവും പ്രളയവും ഈ മാസത്തിന്റെ പ്രത്യേകതകളാകുന്നത് അതുകൊണ്ടാണ്. വിപരീതമായ കാലാവസ്ഥയില്‍ രോഗങ്ങളും, ദുരിതങ്ങളും മുന്‍കൂട്ടികണ്ട് പഴയ തലമുറ ചികിത്സാ പ്രധാനമായ മാസമായി കര്‍ക്കടകത്തെ കരുതിവന്നു. ഒപ്പം ഭക്തിക്കും പ്രാധാന്യം കൊടുത്തു. ജ്യോതിഷപ്രകാരം വിഷ്ണുപ്രധാനമായ മാസം ആയതിനാല്‍ വിഷ്ണുവിനോ, അവതാരങ്ങള്‍ക്കോ പ്രാധാന്യം വന്നു കേരളത്തില്‍ ഇത് രാമായണമാസമായി ആചരിച്ചു പോരുന്നു.

സംക്രമ ദോഷങ്ങൾ കുറയ്ക്കാൻ
ദോഷങ്ങൾക്ക് പരിഹാരമായി കർക്കടകം ഒന്നിന് വിഷ്ണുഭഗവാന് സുദർശന മന്ത്രം കൊണ്ട് അർച്ചന ശിവ ക്ഷേത്രത്തിൽ ധാര, മൃത്യുഞ്ജയാർച്ചന, പിൻവിളക്ക് ദേവിക്ക് ഭാഗ്യസൂക്തം, നെയ് വിളക്ക്, എന്നീ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം. ശിവപഞ്ചാക്ഷരി, ആദിത്യഹൃദയം, മഹാസുദർശന മാലമന്ത്രം എന്നിവ ജപിക്കണം. കർക്കടകം ഒന്നിന് രാവിലെ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുന്നത് സംക്രമ ദോഷങ്ങൾ കുറയാൻ സഹായിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച സൂര്യ അഷ്‌ടോത്തരം കേൾക്കാം:

https://youtu.be/wqJvKTOB3t8?si=uO8HCt30Oppu9b-1

ALSO READ

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ : + 91 9847575559

Story Summary: Significance of Karkkadaka Ravi Sankraman

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?