Tuesday, July 21, 2026
Tuesday, July 21, 2026
Home » ജോലിക്കും തൊഴിലിൽ ഉന്നതി നേടാനും ഇത് ജപിക്കൂ

ജോലിക്കും തൊഴിലിൽ ഉന്നതി നേടാനും ഇത് ജപിക്കൂ

0 comments

ഭഗവാൻ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമായാണ് ശ്രീകൃഷ്ണസ്വാമിയെ കണക്കാക്കുന്നത്. അഭയം പ്രാപിക്കുന്ന ഭക്തരെ ഒരിക്കലും കൈവിടാത്ത ആശ്രിതവത്സലനായ ശ്രീകൃഷ്ണനെ ഭജിച്ചാൽ എന്ത് വിഷമത്തിനും പരിഹാരം ലഭിക്കും. മനമുരുകി വിളിച്ചാൽ വിളിപ്പുറത്ത് ഓടിയെത്തും. കഠിനവ്രതങ്ങളും മറ്റ് ചിട്ടകളും ഒന്നുമില്ലാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണ ഭഗവാനെ ഭജിക്കാം. ജാതകത്തിൽ ബുധന്റെ ദേവതയായ നീലക്കാർവർണ്ണനെ ഭജിക്കാൻ ഏറ്റവും അവതാര വിഷ്ണു പ്രധാനമായ
ബുധനാഴ്ചകൾ, ഏകാദശികൾ
ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി,
മേട വിഷു തുടങ്ങിയവയാണ് ശ്രേഷ്ഠം
നിത്യ ജീവിതത്തിലെ ഏത് ദുരിതവും
കൃഷ്‌ണ പ്രീതിയിലൂടെ പരിഹരിക്കാം.
കർമ്മസംബന്ധമായ വിഷമതകൾ നിക്കാനും ജോലി നേടാനും തൊഴിലിൽ
ഉന്നതിയും അംഗീകാരവും നേടാനും
പറ്റിയ ഒരു ശ്രീകൃഷ്ണ മന്ത്രവും ജപവിധിയും പരിചയപ്പെടുതാം

തൊഴിൽ രംഗത്ത് ജയിക്കാൻ
മാധവാഭീഷ്ടകരമന്ത്രം
കർമ്മസംബന്ധമായി ഭാഗ്യം തെളിയുന്നതിനും ജോലി ഇല്ലാത്തവർക്ക് ജോലി ലഭിക്കുന്നതിന് തൊഴിലിൽ കൂടുതൽ അംഗീകാരങ്ങൾക്കും മാധവാഭീഷ്ടകരമന്ത്രം ഗുണകരമാണ്. ശ്രീകൃഷ്ണ പ്രധാനമായ ഒരു ദിവസം
മുതൽ ജപിക്കണം. 84 വീതം 2 നേരം ജപിക്കാം. സാധിക്കാത്തവർക്ക് രാവിലെ മാത്രമായും ജപിക്കണം. ജപവേളയിൽ വെള്ളയോ മഞ്ഞയോ വസ്ത്രം ധരിക്കണം. അരയാലിനോ തുളസിക്കോ സമീപം ഇരുന്ന് ജപിക്കുന്നത് ഉത്തമം. മന്ത്രോപദേശവും വ്രതനിഷ്ഠയും പാലിച്ചാൽ നന്ന്. ഒരു ഗുരുവിൽ നിന്ന് മന്ത്രം ഉപദേശമായി നേടുന്നതാണ് മന്ത്രോപദേശം എന്ന് പറയുന്നത്. മത്സ്യമാംസാദി ആഹാര വസ്‌തുക്കൾ ഒഴിവാക്കുകയും ബ്രഹ്മചര്യം പാലിക്കുകയുമാണ് വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്.ഈ മന്ത്രം നന്നായി പ്രാർത്ഥിച്ചാൽ കർമ്മസംബന്ധമായി ഭാഗ്യം തെളിയും. ജോലി ലഭിക്കുന്നതിനും ഉയർച്ചക്കും എല്ലാം ഗുണകരം.

മാധവാഭീഷ്ടകരമന്ത്രം
ഓം ശ്രീം നമോ ഭഗവതേ നാരായണായ മാധവായ ഗോപാലായ യോഗീശ്വരായ വസന്തകല്യാണരൂപായ ഭ്രമരാകുലായ ദേവായ ചക്രധരായ ദീപായ ശ്രീം വിഷ്ണവേ നാരായണായ നമഃ
സുരതേജസേ സുരായ കാമിനായ ശ്രീം നമഃ
കാമമാലിനേ ശശ്വദ്ഭൂഷണായ
ദീപ്തായ അനേകകോടിസൂര്യസദൃശായ ജ്ഞാനമാർഗ്ഗായ ശ്രീം ശ്രീം മഹാവിഷ്ണവേ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, മൊബൈൽ: +91 09447020655

Story Summary: Worshipping Sri Krishna Swamy with the Madhavabhishtakara Mantra will help protect your career or help you get a new job.

ALSO READ

Highlights
ശ്രീകൃഷ്ണനെ ഭജിച്ചാൽ എന്ത് വിഷമത്തിനും പരിഹാരം ലഭിക്കും

കർമ്മ ഭാഗ്യം തെളിയുന്നതിനും
ജോലിക്കും മാധവാഭീഷ്ടകരമന്ത്രം ജപിക്കണം

കഠിനവ്രതങ്ങളും ചിട്ടകളും ഇല്ലാതെ ഏവർക്കും ശ്രീകൃഷ്ണ ഭഗവാനെ ഭജിക്കാം

നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?