Tuesday, July 21, 2026
Tuesday, July 21, 2026
Home » ഭദ്രകാളീ അഷ്ടോത്തരം ജപിച്ചാൻ ശത്രുദോഷവും ശാപദോഷവും ശമിക്കും

ഭദ്രകാളീ അഷ്ടോത്തരം ജപിച്ചാൻ ശത്രുദോഷവും ശാപദോഷവും ശമിക്കും

by മംഗളഗൗരി
0 comments

മംഗളഗൗരി
ഭദ്രകാളീ ഉപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങളാൽ ദേവിയെ ഉപാസിച്ചാൽ ശത്രുദോഷം, ദൃഷ്ടിദോഷം ശാപദോഷം എന്നിവയെല്ലാം ശമിക്കും. അകാരണമായ ഭയം ഉൾപ്പെടെ എല്ലാവിധ ഭയപ്പാടുകളും മാറും.

നമ്മുടെ ഉയർച്ചയിലും ഐശ്വര്യത്തിലും അസൂയപ്പെടുന്നവരുടെ ദൃഷ്ടിദോഷം അഥവാ കൺദോഷം മൂലമുണ്ടാകുന്ന ദുരിതങ്ങൾ മാറുന്നതിനും ഭദ്രകാളി അഷ്ടോത്തര ജപം പരിഹാരമാണ്. അതുപോലെ തന്നെ നമുക്ക് എതിരായി ചെയ്യുന്ന ആഭിചാരം, കൂടോത്രം തുടങ്ങിയ മാരണ കർമ്മങ്ങൾക്കും ജോലി സംബന്ധമായ ശത്രുദോഷങ്ങൾ ഒഴിയാനും മികച്ച പരിഹാരമാണിത്. ശ്രദ്ധയോടെ, ഭക്തിയോടെ ജപിക്കുക. മന്ത്രോപദേശം നിർബ്ബന്ധമുള്ള കാര്യമല്ല.

Visit: https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=divine-collections&is_service=false

ചൊവ്വ, വെള്ളി ദിവസങ്ങൾ ആദ്യമായി ജപം തുടങ്ങാൻ പറ്റിയതാണ്. എത്രകാലം വേണമെങ്കിലും തുടർച്ചയായി ജപിക്കാം. നിത്യവും ജപിക്കാനും നല്ലതാണ്. ചൊവ്വ, വെള്ളി, മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി, മകരച്ചൊവ്വ ദിവസങ്ങളിൽ ജപം മുടക്കരുത്. അതിവേഗം ഫലസിദ്ധി ലഭിക്കും എന്നതാണ് ഭദ്രകാളി അഷ്ടോത്തര ജപത്തിന്റെ പ്രത്യേകത. ഇത് ജപിക്കുന്നതിന് മുൻപ് ഭദ്രകാളി ധ്യാനം കൂടി ജപിക്കുക വളരെ ഗുണപ്രദമായി കരുതുന്നു. ആദിപരാശക്തിയെ നവദുർഗ്ഗാ ഭാവങ്ങളിൽ ആരാധിക്കുന്ന നവരാത്രിയും ഭദ്രകാളി ഭഗവതിയെ ആരാധിക്കാൻ ഏറ്റവും ഉത്തമമായ ദിവസങ്ങളാണ്.

ഇതിൽ ഒരു ദിവസം തുടങ്ങി 12, 21, 41 ദിവസങ്ങളിൽ തുടർച്ചയായി പ്രത്യേക കാര്യസാദ്ധ്യത്തിന് ജപിക്കുക ശ്രേഷ്ഠമാണ്. ഭദ്രകാളി ക്ഷേത്രദർശനം നടത്തിയ ശേഷം ജപിക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് ഏറെ നല്ലതാണ്. ക്ഷേത്രത്തിൽ വച്ചുള്ള അഷ്ടോത്തര ജപത്തിന് അപാര ഫലസിദ്ധിയുണ്ടെന്ന് വിശ്വസിക്കുന്നു. പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളി അഷ്ടോത്തര ശതനാമാവലി കേൾക്കാം:


Story Summary: Significance Bhadrakali Ashtotram chanting

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?