Tuesday, August 25, 2026
Tuesday, August 25, 2026
Home » ഇഷ്‌ടദേവതയെ നിത്യവും ഭജിക്കൂ, കാര്യവിജയവും അഭിവൃദ്ധിയും അനുഭവിച്ചറിയാം

ഇഷ്‌ടദേവതയെ നിത്യവും ഭജിക്കൂ, കാര്യവിജയവും അഭിവൃദ്ധിയും അനുഭവിച്ചറിയാം

by NeramAdmin
0 comments

ചിത്തശുദ്ധിയോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് അത്ഭുതകരമായ ശക്തിയുണ്ട്. ആത്മാർത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ഈശ്വരകടാക്ഷം ലഭിക്കും. നിത്യേനയുള്ള ജപവും പ്രാര്‍ത്ഥനയും അളവറ്റ അനുഗ്രഹാശ്ശിസ്സുകൾ നല്‍കും. അത് വഴി കാര്യവിജയവും അഭിവൃദ്ധിയും ലഭിക്കും. ഏതു തരം തടസ്സങ്ങൾ നീക്കാനും വിജയം സുനിശ്ചിതമാക്കാനും ഈശ്വരാനുഗ്രഹം സഹായിക്കും. പൂവിന്റെ സുഗന്ധം പോലെയാണ് ഈശ്വരാനുഗ്രഹത്തെ കണക്കാക്കുക. സുഗന്ധം കാണിച്ചുതരാന്‍ സാധിക്കില്ല. പക്ഷേ അനുഭവിച്ചറിയാം. ഇഷ്ടവും ശത്രുതയും എന്താണെന്ന് കാണിച്ചു തരാനാകില്ല. എന്നാല്‍ ഈ രണ്ടു വികാരങ്ങളും അനുഭവിച്ചറിയാനാകും. അതുപോലെ ഈശ്വരനെയും പ്രാര്‍ത്ഥനാ ചൈതന്യത്തെയും അനുഭവിച്ചറിയാനേ കഴിയൂ, കാണാനാകില്ല. പ്രാര്‍ത്ഥനയുടെ ഫലമായി പലതും നടക്കുന്നു എന്നത് മിക്കവരുടെയും അനുഭവമാണ്. നിത്യ പ്രാർത്ഥനയ്ക്ക് പറ്റിയ ചില ധ്യാനങ്ങൾ
ഇവിടെ നൽകുന്നു. ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് കുളിച്ച് ശുദ്ധമായ ശേഷം എന്നും 9, 36,108 തുടങ്ങി സൗകര്യം പോലെ നിശ്ചിത തവണ ജപിച്ചാൽ തടസ്സങ്ങൾ അകലും. ജീവിതത്തിൽ അത്ഭുതകരമായ മാറ്റമുണ്ടാകും. ഐശ്വര്യവും മന:ശാന്തിയും ഉറപ്പ്. ഈ മാറ്റം 41 ദിവസം പിന്നിടുമ്പോഴേക്കും അനുഭവപ്പെട്ടു തുടങ്ങും. ദേവതയും ധ്യാനങ്ങളും:

ഗണപതി
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

വിഷ്ണു
ശുക്ലാംബരധരം വിഷ്ണും
ശശിവർണം ചതുര്‍ ഭുജം
പ്രസന്ന വദനം ധ്യായേത്‌
സര്‍വവിഘ്നോപ ശാന്തയെ

ശിവൻ
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണൈതാരം
പ്രണതോസ്മി സദാശിവം

ഭഗവതി
സര്‍വ മംഗള മംഗല്യേ
ശിവൈ സര്‍വാര്‍ത്ഥ സാധികെ
ശരണ്യേ ത്രംബകെ ഗൗരി
നാരായണി നമോസ്തുതേ

ALSO READ

ഹനുമാൻ
മനോജവം മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

ശ്രീകൃഷ്ണൻ
കൃഷ്ണായ വാസുദേവായ
ഹരയെ പരമാത്മനെ
പ്രണത ക്ലേശനാശായ
ഗോവിന്ദായ നമോ നമ:

കാളി
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ

സരസ്വതി
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ .

നരസിംഹം
ഉഗ്രം വീരം മഹാ വിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം :

ശാസ്താവ്
ഭൂതനാഥ സദാനന്ദ
സര്‍വ്വ ഭൂതദയാപരാ
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേതുഭ്യം നമോ നമ :

സുബ്രഹ്മണ്യൻ
ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘനം
ഭാവയേകുക്കുട ധ്വജം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?