Friday, October 2, 2026
Friday, October 2, 2026
Home » നഷ്ടപ്പെട്ട ധനവും ഭാഗ്യവും തിരികെ ലഭിക്കുന്നതിന് ഇത് ജപിക്കൂ!

നഷ്ടപ്പെട്ട ധനവും ഭാഗ്യവും തിരികെ ലഭിക്കുന്നതിന് ഇത് ജപിക്കൂ!

by NeramAdmin
0 comments


ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയായ ലക്ഷ്മീഭഗവതിയെ ഉപാസിച്ച് ധനസംബന്ധമായ ക്ലേശങ്ങൾ അകറ്റുന്നതിന് ഏറ്റവും നല്ലദിവസമാണ്
വെള്ളിയാഴ്ച. ഈ ദിവസം മത്സ്യമാംസാദി ഭക്ഷണം ത്യജിച്ച് ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങളും നാമങ്ങളും ഭക്തിപൂർവം ഉരുവിട്ട് ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിച്ചാൽ ധനപരമായ ദുരിതങ്ങൾ എല്ലാം
ഒഴിയുക മാത്രമല്ല അനുഭവിച്ചുവരുന്ന കഷ്ടപ്പാടുകളും അലച്ചിലുകളും മാറുന്നതിനും നല്ലതാണ്. ലക്ഷ്മീപ്രീതി നേടാൻ ഏറ്റവും നല്ല ദിവസങ്ങൾ വെള്ളിയാഴ്ച, പൗർണ്ണമി, കാർത്തിക വിശേഷിച്ച് തൃക്കാർത്തിക എന്നിവയാണ്. സാമ്പത്തിക ദുരിതങ്ങൾ തീർക്കാൻ ലക്ഷ്മീ പ്രധാനമായ വെള്ളിയാഴ്ച പോലെ ഗുണകരമാണ് എല്ലാ കാർത്തിക നക്ഷത്ര ദിവസവും. ഈ ദിവസം വ്രതം എടുത്ത് ലക്ഷ്മീ ഭഗവതിയെ ഉപാസിക്കുന്നത് ഏറെ നല്ലതാണ്. പിറ്റേദിവസം ക്ഷേത്രത്തിലെ തീർത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കാം.

ഈ ദിവസം ലക്ഷ്മീ മന്ത്രങ്ങൾക്കൊപ്പം ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ലളിതാ അഷ്‌ടോത്തരശതനാമാവലി , ലളിതാത്രിശതി, ലളിതാസഹസ്രനാമം തുടങ്ങിയവയിൽ ഏതും പാരായണം ചെയ്യുന്നത് നല്ലതാണ്.

പാലാഴിമഥനത്തിൽ പാൽക്കടലിൽ നിന്നും സർവ്വാലങ്കാരഭൂഷിതയായി വരണമാല്യവുമായി ലക്ഷ്മിദേവി ഉയർന്നു വന്ന ദിവസമായതു കൊണ്ടാണ്
കാർത്തിക നക്ഷത്രം ദേവിക്ക് പ്രധാനമായത്. വെള്ളിയാഴ്ചയുടെ അധിപതിയായ ശുക്രന്റെ ദേവതയായതിനാലാണ് ലക്ഷ്മി ദേവിക്ക് ഈ ദിവസം വിശേഷമായത്. അതിനാൽ ലക്ഷ്മീ കടാക്ഷത്തിനായി ഈ ദിവസങ്ങൾ വ്രതശുദ്ധിയോടെ ആചരിക്കാം.

Emerald Green Kemp Stone Lakshmi Coin Necklace Set https://www.okalasha.com/shop/emerald-green-kemp-stone-lakshmi-coin-necklace-set

ധനവും സമ്പത്തും വർദ്ധിക്കുന്നതിന് ആർക്കും വെള്ളിയാഴ്ചകളിൽ ജപിക്കാവുന്ന വിശിഷ്ട മന്ത്രമാണ്
സൗഭാഗ്യലക്ഷ്മിമന്ത്രം. അത്ഭുതശക്തിയുള്ള മന്ത്രമാണിത്. ഒരു വെളളിയാഴ്ച തുടങ്ങി 2 നേരവും ഈ മന്ത്രം 41 പ്രാവശ്യം വീതം ജപിക്കുക. കടബാധ്യതകൾ മാറി ധനഭാഗ്യം ഉണ്ടാകും.

സൗഭാഗ്യലക്ഷ്മിമന്ത്രം
ഓം ശ്രീം ശ്രീം കമലവാസിന്യൈ
ശ്രീം കമലായൈ സൗഭാഗ്യ രൂപായൈ
ശ്രീം വിഷ്ണുപ്രിയായൈ
ശ്രീം കമലാംബികായൈ
സർവ്വാന്തരസംസ്ഥിതായൈ
ലക്ഷ്മ്യൈ വിഷ്ണുമോഹിന്യൈ
വൈഷ്ണവസുരമോഹിന്യൈ ശ്രീം ശ്രീം നമ:

ALSO READ

ലക്ഷ്മിഗായത്രി മന്ത്രം
ഓം ഭൃഗുനന്ദനായൈ വിദ്മഹേ
വിഷ്ണുപ്രിയായൈ ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാൽ

നഷ്ടപ്പെട്ട ധനവും ഭാഗ്യവും തിരികെ ലഭിക്കുന്നതിന് ലക്ഷ്മീ ഭഗവതിയുടെ ഗായത്രിമന്ത്രം ജപിക്കുന്നത്
പ്രയോജനപ്പെടും. ചുവന്നവസ്ത്രം, വെളുത്തവസ്ത്രം, എന്നിവ ജപവേളയിൽ ധരിക്കണം. ഒരു വെളളിയാഴ്ച തുടങ്ങി 28 പ്രാവശ്യം വീതം ദിവസവും 2 നേരവും ജപിക്കണം. 48 ദിവസം എങ്കിലും തുടർച്ചയായി ജപിക്കുക. നിത്യജപത്തിനും ഏറ്റവും ഗുണപ്രദമാണ്
ഈ മന്ത്രം.

ലക്ഷ്മിബീജമന്ത്രം
ഓം ശ്രീം നമഃ

അത്ഭുതശക്തിയുള്ളതാണ് ലക്ഷ്മി ബീജമന്ത്രം. ഈ മന്ത്രം എന്നും 84 വീതം 2 നേരം ചൊല്ലുക. വെളുത്ത വസ്ത്രമോ മഞ്ഞവസ്ത്രമോ ജപവേളയിൽ ധരിക്കണം. അപൂർവ്വഭാഗ്യങ്ങൾക്ക് ഈ മന്ത്രജപം ഫലപ്രദമാണ്. നിധിപോലുള്ള നേട്ടങ്ങൾ വരെ ലഭിക്കാം. നിധി എന്നതിന് അളവറ്റ ധനം എന്ന് ചിന്തിക്കാം. അപ്പോൾ ഏതെങ്കിലും വഴിയിലൂടെ അത്ഭുതകരമായ സാമ്പത്തികലാഭം ഉണ്ടാകാം എന്ന് പ്രതീക്ഷിക്കാം.


സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 09447020655


Summary: Blessings of Lakshmi Devi Worshipping on Fridays

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?