Tuesday, October 13, 2026
Tuesday, October 13, 2026
Home » മൂന്നാം ദിവസം ചന്ദ്രഘണ്ഡയെ ഭജിച്ചാൽ ശത്രുനാശം, രോഗശാന്തി

മൂന്നാം ദിവസം ചന്ദ്രഘണ്ഡയെ ഭജിച്ചാൽ ശത്രുനാശം, രോഗശാന്തി

by NeramAdmin
0 comments


നവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഘണ്ഡയെ ഉപാസിക്കണം. യുദ്ധസന്നദ്ധയായി നിൽക്കുന്ന ദേവീഭാവമാണിത്. മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന  മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ
ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപത്തിലെ സങ്കല്പത്തിന് അടിസ്ഥാനം.

Padma Peetham Saraswati https://www.okalasha.com/shop/padma-peetham-saraswati

ഭക്തര്‍ക്ക് അഭയവും ദുര്‍ജ്ജനങ്ങള്‍ക്ക് നാശവും ചെയ്യുന്ന  ഭാവമാണിത്.
സിംഹപ്പുറത്തിരിക്കുന്ന ദേവിയുടെ പത്തു കൈകളിൽ, ശൂലം, അസ്ത്രം, വില്ല്, ഗദ, താമരപ്പൂവ്, അക്ഷമാല, കമണ്ഡലു, ചിന്മുദ്ര, അഭയമുദ്ര എന്നിവ ധരിച്ചിരിക്കുന്നു.
ശത്രുനാശം, രോഗശാന്തി തുടങ്ങിയവയാണ്  ഈ ഭാവത്തില്‍  ആരാധിച്ചാൽ ഫലം. മണിപുരചക്രത്തിന്റെ അധിദേവതയാണ്  ചന്ദ്രഘണ്ഡാദേവിയുടെ സ്തുതിയും സ്തോത്രവും:

സ്തുതി
പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ ।
പ്രസാദം തനുതേ മഹ്യം
ചന്ദ്രഘണ്ടേതി വിശ്രുതാ ॥


ധ്യാനം
വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാർദ്ധകൃതശേഖരാം ।
സിംഹാരൂഢാം ദശഭുജാം
ചന്ദ്രഘണ്ടാം യശസ്വിനീം
കാഞ്ചനാഭാം മണിപൂരസ്ഥിതാം
തൃതീയദുർഗ്ഗാം ത്രിനേത്രാം ।
ഖഡ്ഗ-ഗദാ-ത്രിശൂല-ചാപശര-പദ്മ-
കമണ്ഡലു-മാലാ-വരാഭയകരാം ॥
പട്ടാംബരപരിധാനാം മൃദുഹാസ്യാം
നാനാലങ്കാരഭൂഷിതാം ।
മഞ്ജീര-ഹാര-കേയൂര-കിങ്കിണീ-രത്ന
കുണ്ഡലമണ്ഡിതാം ॥
പ്രഫുല്ലവദനാം ബിംബാധരാം
കാന്തകപോലാം തുംഗകുചാം ।
കമനീയാം ലാവണ്യാം
ക്ഷീണകടീംനിതംബിനീം ॥

സ്തോത്രം
ആപദുദ്ധാരിണീ ത്വം ഹി
ആദ്യാശക്തിഃ ശുഭാ പരാ ।
അണിമാദിസിദ്ധിദാത്രീ
ചന്ദ്രഘണ്ടേ പ്രണമാമ്യഹം ॥
ചന്ദ്രമുഖീ ഇഷ്ടദാത്രീ
ഇഷ്ടമന്ത്രസ്വരൂപിണീ ।
ധനദാത്ര്യാനന്ദദാത്രീ
ചന്ദ്രഘണ്ടേ പ്രണമാമ്യഹം ॥
നാനാരൂപധാരിണീ ഇച്ഛാമയീ
ഐശ്വര്യദായിനീ ।
സൗഭാഗ്യാരോഗ്യദായിനീ
ചന്ദ്രഘണ്ടേ പ്രണമാമ്യഹം ॥
കുശിഷ്യായ കുടിലായ
വഞ്ചകായ നിന്ദകായ ച ।
ന ദാതവ്യം ന ദാതവ്യം
ദാതവ്യം കദാചന ॥

ALSO READ

വി സജീവ് ശാസ്‌താരം,
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Pic Design: Prasanth Balakrishnan
Mobile +91 7907280255 dr.pbkonline@gmail.com

Story Summary: Navaratri Third Day Worship: Goddess Chandraghanta

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?