അമൃതിനായി ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ സമുദ്രത്തിൽനിന്ന് ഉയർന്നുവന്ന ദിവ്യചൈതന്യമുള്ള ഗോമാതാവാണ് കാമധേനു. സുരഭി എന്ന പേരിലും അറിയപ്പെടുന്ന കാമധേനു, ഭക്തർക്ക് വേണ്ടതെല്ലാം നൽകും. അഭീഷ്ടകാര്യസിദ്ധിയും ആത്മീയ ഔന്നത്യവും ഒരു പോലെ നൽകുന്ന ദിവ്യത്വമായി പുരാണങ്ങളിൽ കാമധേനുവിനെ വാഴ്ത്തുന്നു. കാമധേനുവിന്റെ മകളാണ് നന്ദിനി.
കാമധേനുവിന്റെ മഹത്ത്വം
സപ്തർഷികളിൽ പ്രമുഖനായ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിൽ ഒരിക്കൽ രാജാവായ കാർത്തവീര്യാർജ്ജുനനും സൈന്യവും എത്തി. കാമധേനുവിന്റെ അനുഗ്രഹത്താൽ ആയിരക്കണക്കിന് സൈനികർക്ക് നിമിഷനേരംകൊണ്ട് രാജകീയ സദ്യ ഒരുക്കിയത് രാജാവിനെ അത്ഭുതപ്പെടുത്തി. ഈ ദിവ്യപശുവിനെ സ്വന്തമാക്കാൻ ശ്രമിച്ച രാജാവിനെ കാമധേനു തന്റെ ദിവ്യശക്തിയാൽ പരാജയപ്പെടുത്തി. അധികാരവും അഹങ്കാരവും കൊണ്ട് ഈശ്വരാനുഗ്രഹം സ്വന്തമാക്കാനാവില്ലെന്ന സന്ദേശമാണ് ഈ പുരാണകഥ നൽകുന്നത്.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=gifting&is_service=false
വീട്ടിൽ വച്ചാൽ സൗഭാഗ്യം
ഹൈന്ദവാചാരാനുഷ്ഠാനപ്രകാരവും വാസ്തുശാസ്ത്രപ്രകാരവും കാമധേനുവും നന്ദിനിയും ചേർന്ന വിഗ്രഹം, പശുവും കിടാവും ചേർന്ന രൂപം വീട്ടിൽ വയ്ക്കുന്നത് അതീവ ഐശ്വര്യദായകമാണ്. മുപ്പത്തിമുക്കോടി ദേവതകളുടെ ചൈതന്യം കുടികൊള്ളുന്ന രൂപമായതിനാൽ കാമധേനുവിനെ പൂജിക്കുന്നതും വീട്ടിൽ പ്രതിഷ്ഠിക്കുന്നതും സവിശേഷമായ പോസിറ്റീവ് ഊർജ്ജം നൽകും എന്നാണ് പരമ്പരാഗത വിശ്വാസം. കാമധേനു വിഗ്രഹം വീട്ടിൽ വച്ചാൽ സാമ്പത്തിക അഭിവൃദ്ധി നേടാം എന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. കടബാധ്യതകളും അകറ്റി സമ്പത്തും സമൃദ്ധിയും കൊണ്ടുവരാം. പശുവും കിടാവും പരസ്പരം സ്നേഹിക്കുന്ന ഭാവത്തിലുള്ള വിഗ്രഹം വീട്ടിൽ വയ്ക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യം വർദ്ധിപ്പിക്കും. വിവാഹം കഴിഞ്ഞ് ദീർഘനാളായിട്ടും സന്താനലബ്ധി ഇല്ലാത്ത ദമ്പതികൾ കാമധേനു വിഗ്രഹം വച്ച് പ്രാർത്ഥിക്കുന്നത് ഉത്തമമായി കരുതപ്പെടുന്നു. അതുപോലെ നെഗറ്റീവ് ഊർജ്ജം അകറ്റും. വീടിനുള്ളിലെ വാസ്തുദോഷങ്ങൾ പരിഹരിക്കാനും അന്തരീക്ഷത്തിലെ അശുദ്ധിയും നെഗറ്റീവ് ഊർജ്ജവും മാറ്റി ശാന്തത നൽകാനും ഇത് സഹായിക്കുന്നു.
വടക്കുകിഴക്ക് ദിശ ഉത്തമം
കാമധേനു വിഗ്രഹം പൂജാമുറിയിലോ ലിവിംഗ് റൂമിലോ വയ്ക്കാം. വീടിന്റെ വടക്കുകിഴക്ക് (ഈശാനകോൺ) ദിശയാണ് ഏറ്റവും ഉത്തമം. ഇത് സാധ്യമല്ലെങ്കിൽ കിഴക്ക് ദിശയും തിരഞ്ഞെടുക്കാം. ബ്രാസ്, വെള്ളി, അല്ലെങ്കിൽ മാർബിൾ കൊണ്ടുള്ള വിഗ്രഹങ്ങളാണ് വീടുകളിൽ വയ്ക്കാൻ ഏറ്റവും അനുയോജ്യം. എപ്പോഴും പശുവും കിടാവും , കാമധേനുവും നന്ദിനിയും ഒപ്പമുള്ള രൂപം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കിടപ്പുമുറിയിലോ, ബാത്ത്റൂമിന് അടുത്തോ, തറയിലോ നേരിട്ട് വിഗ്രഹം വയ്ക്കരുത്. ഉയർന്ന മേശയിലോ പൂജാ തട്ടിലോ ശുദ്ധിയുള്ള തുണി വിരിച്ച് വേണം സ്ഥാപിക്കാൻ. ദിവസവും വിഗ്രഹത്തിന് മുന്നിൽ നെയ്വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും.
ഓ കലശയിൽ നിന്ന് വാങ്ങാം മൂന്ന് തരത്തിലുള്ള കാമധേനു വിഗ്രങ്ങൾ ഇപ്പോൾ നേരം ഓൺലൈൻ ഇ കോമേഴ്സ് സ്റ്റോറായ ഓ കലശയിൽ ലഭ്യമാണ്.
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=gifting&is_service=false
Story Summary: Significance of Kamadhenu With Nandini Worshipping
ALSO READ
നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com .
നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 .
Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc
Copyright @ 2026 NeramOnline.com . All rights reserved.