Tuesday, November 3, 2026
Tuesday, November 3, 2026
Home » സ്കന്ദഷഷ്ഠി വ്രതത്തിന് വേഗം ഫലം; ശത്രുനാശം, സന്താനലാഭം നേടാം

സ്കന്ദഷഷ്ഠി വ്രതത്തിന് വേഗം ഫലം; ശത്രുനാശം, സന്താനലാഭം നേടാം

by മംഗളഗൗരി
0 comments

സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് സ്കന്ദഷഷ്ഠി വ്രതം. കാർത്തിക മാസത്തിലെ ശുക്ലപക്ഷ പ്രഥമ കഴിഞ്ഞ്‌ വരുന്ന ആറാം തിഥിയിലാണ് സ്കന്ദഷഷ്ഠി ആചരണം. ഇത്തവണ നവംബർ 15, തുലാം 29 ഞായറാഴ്ചയാണ് സ്കന്ദഷഷ്ഠി.
ശ്രീ പരമേശ്വരന്റെയും ശ്രീ പാര്‍വതി ദേവിയുടെയും പുത്രനായി അവതരിച്ച മുരുകൻ വരബലത്താൽ അഹങ്കരിച്ച് ലോകത്തെ മുഴുവൻ ദ്രോഹിച്ച ശൂരപത്മാസുരനെ നിഗ്രഹിച്ച ദിവസമായതിനാലാണ് സ്കന്ദ ഷഷ്ഠിക്ക് ഇത്ര പ്രാധാന്യം വന്നത്. താരകാസുരനെ നിഗ്രഹിച്ച ദിനമായും നാഗരൂപം വെടിഞ്ഞ് പാര്‍വ്വതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദിനമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ക്ഷിപ്ര ഫല സിദ്ധിയാണ് സ്കന്ദഷഷ്ഠി വ്രത ഫലം

ശത്രുദോഷമുക്തി, സന്താനലാഭം

ശത്രുദോഷമുക്തിയും സന്താനലാഭവും സന്താനങ്ങൾക്ക് ശ്രേയസ്സുമാണ് സ്കന്ദഷഷ്ഠി അനുഷ്ഠിച്ചാലുള്ള ഫലം.
സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് സ്കന്ദഷഷ്ഠി വ്രതത്തിന്റെ മുഖ്യ ഫലങ്ങള്‍. മക്കളുടെ ശ്രേയ‌സിന് മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്. സ്കന്ദ ഷഷ്ഠി ആചരിക്കുന്നത് ആറു ഷഷ്ഠി വ്രതമെടുക്കുന്നതിന് തുല്യമാണ്. ഭർത്തൃ – സന്താന ദുഃഖവും രോഗ ദുരിതങ്ങളും മാറാനും കാര്യസിദ്ധിക്കും ഈ വ്രതം ആചരിക്കണം. ജാതകത്തിലെ ചൊവ്വാദോഷശാന്തിക്ക് ആ ദശാകാലത്ത് സുബ്രഹ്മണ്യഭജനമാണ് നടത്തേണ്ടത്. ഇങ്ങനെയുള്ളവര്‍ സകന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ഫലപ്രദമായിരിക്കും.

സ്കന്ദ ഷഷ്ഠി വ്രത്രം അനുഷ്ഠിക്കുന്നവർക്ക് ഇപ്പോൾ തന്നെ സ്വന്തമാക്കാം :
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

എത്ര ദിവസം സ്കന്ദഷഷ്ഠി വ്രതം

കാർത്തിക മാസത്തിലെ പ്രഥമ മുതൽ 6 ദിവസമായും 3 ദിവസമായും തലേദിവസം മാത്രമായും സ്കന്ദഷഷ്ഠി
വ്രതം പാലിക്കുന്നവരുണ്ട്. തുടർച്ചയായി 6 ദിവസം സ്കന്ദഷഷ്ഠി നോൽക്കുന്നത് 6 മാസം ഷഷ്ഠി വ്രതം നോൽക്കുന്നതിന് തുല്യമാണ്. ചിലർ കാർത്തിക മാസത്തിലെ അമാവസിയിൽ വ്രതം തുടങ്ങാറുണ്ട്.

ALSO READ

വ്രതനിഷ്ഠകൾ

വ്രതം എടുക്കുന്നവർ ഈ സമയത്ത് മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. ഒരു ദിവസം മാത്രമായി വ്രതമെടുക്കുന്നവര്‍
പഞ്ചമിക്ക് പൂര്‍ണ്ണ ഉപവാസമെടുക്കണം. ആറു ദിവസം വ്രതമെടുക്കുന്നവര്‍ക്ക് എന്നും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങൾ മാത്രവും കഴിക്കാം. അവരവരുടെ ആരോഗ്യസ്ഥിതിപോലെ ലഘുഭക്ഷണമോ നിരാഹാരമോ ആകാം. ബ്രഹ്മചര്യം അനുഷ്ഠിക്കണം,
പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ ചെയ്യുകയും വേണം. മറ്റ് വ്രതങ്ങളിൽ നിന്നും വ്യത്യസ്തമായി ഷഷ്ഠി വ്രതത്തിനുള്ള പ്രത്യേകത അതിന്റെ തലേദിവസമായ പഞ്ചമിയുടെ പ്രാധാന്യമാണ്. വ്രതം നോൽക്കുന്നവർ അന്ന് ഉപവസിക്കണം. ഷഷ്ഠിനാളില്‍ ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് ഭക്ഷിച്ച് അവർക്ക് വ്രതം മുറിക്കാം. പുലവാലായ്മയോ മാസമുറയോ വരുന്ന സമയത്ത് ഷഷ്ഠി വന്നാൽ വ്രതം എടുക്കരുത്.

ജപമന്ത്രങ്ങൾ, സ്തോത്രങ്ങൾ

വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യ മൂല മന്ത്രമായ ഓം വചത്‌ഭുവേ നമഃ , സുബ്രഹ്മണ്യ രായം ഓം ശരവണ ഭവഃ, സുബ്രഹ്മണ്യ ഗായത്രി, സുബ്രഹ്മണ്യകവചം, സുബ്രഹ്മണ്യ
അഷ്ടകം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ സഹസ്രനാമം , ഷഷ്ഠി ദേവി സ്‌തോത്രം, കരാവലംബ സ്‌തോത്രം തുുടങ്ങിയവ ജപിക്കണം.

സഹസ്രനാമം കേൾക്കാം.

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച, സുബ്രഹ്മണ്യ സഹസ്രനാമം കേൾക്കാം:

Story Summary: Significance of Skandasahati Vritham on November 10 to 15

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?