Wednesday, May 6, 2026
Wednesday, May 6, 2026
Home » ഓരോ ലളിതാ നാമവും മന്ത്രം; ജപത്തിന് അതിവേഗം ഫലം

ഓരോ ലളിതാ നാമവും മന്ത്രം; ജപത്തിന് അതിവേഗം ഫലം

by NeramAdmin
0 comments

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്

ദേവീഭക്തരുടെ നിധിയാണ് ലളിതാ സഹസ്രനാമം. ഗൃഹസ്ഥാശ്രമികൾക്ക് ഏറ്റവും ഉത്തമമായ സഹസ്രനാമം എന്ന് പ്രകീർത്തിക്കപ്പെടുന്ന ഇതിലെ ഓരോ നാമവും ഒരോ മന്ത്രമാണ്. മറ്റ് സഹസ്രനാമങ്ങളിൽ പല നാമങ്ങളും ഒന്നിലധികം തവണ ആവർത്തിക്കുന്നുണ്ട്. എന്നാൽ സാക്ഷാൽ ശ്രീ ലളിതാമഹാ ത്രിപുരസുന്ദരിയെ ഉപാസിക്കുന്ന ഈ സഹസ്രനാമത്തിൽ ഒരു നാമം പോലും വീണ്ടും വരുന്നില്ല. അതാണ് ഇതിന്റെ ഒരു മഹനീയത; മറ്റൊന്ന് വളരെ പെട്ടെന്നുള്ള അത്യപാരമായ ഫലസിദ്ധിയാണ്.

ജന്മജന്മാന്തര പുണ്യം കൊണ്ട് മാത്രമേ ഏതൊരു വ്യക്തിക്കും ലളിതാ സഹസ്രനാമത്തോടും ലളിതാദേവിയോടും പ്രതിപത്തിയുണ്ടാവുകയുള്ളൂ എന്ന് ആചാര്യന്മാർ വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീ ലളിതാദേവിയുടെ ആജ്ഞപ്രകാരം വശിന്യാദി വാഗ്ദേവതകൾ രചിച്ച അത്യുന്നതമായ പ്രാധാന്യം ഉള്ള ലളിതാസഹസ്രനാമത്തിലെ നാമങ്ങൾക്ക് ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫലസിദ്ധി കല്പിച്ചിട്ടുണ്ട്. അതിൽ നിന്ന് തിരഞ്ഞെടുത്ത ഏതാനും ചില നാമങ്ങളും അത് ജപിക്കുന്നതിന്റെ ഫലസിദ്ധിയും ഇവിടെ കൊടുക്കുന്നു. സ്വന്തം ആവശ്യാനുസരണമുള്ള മന്ത്രം ഇതിൽ നിന്നും തിരഞ്ഞെടുത്ത് ശ്രീലളിതാ ദേവിയെ സങ്കല്പിച്ച് ശുദ്ധ ചിത്തത്തോടെ എന്നും രാവിലെ മാത്രം 108 തവണ വീതം ചൊല്ലുക. സമയലഭ്യത അനുസരിച്ച് 1008 തവണയും ജപിക്കാം. ഒരോ മന്ത്രവും ജപ ഫലവും :

ഓം ശ്രീമാത്രേ നമഃ
. കുടുംബ ഐശ്വര്യം

ഓം സ്വാധീനവല്ലഭായൈ നമഃ
. ദാമ്പത്യ ബന്ധം ദൃഢമാകും

ഓം സമയാചാര തല്പപരായൈ നമഃ
. മന്ത്രസിദ്ധി, ഉപാസനാ വിജയം

ALSO READ

ഓം കുണ്ഡലിന്യൈ നമഃ
. ആത്മീയ പുരോഗതി

ഓം മദനാശിന്യൈ നമഃ
. അമിത കാമശമനം , ലഹരിപ്രിയ മുക്തി

ഓം ശ്രുത്യൈ നമഃ
. ബുദ്ധിവികാസം

ഓം സർവ്വ മൃത്യു നിവാരണ്യൈ നമഃ
. മൃത്യു ഭയം മോചനം

ഓം സ്വാധിഷ്ഠാനാംബുജഗതായൈ നമഃ
. സ്വഭാവശുദ്ധി

ഓം അനേക കോടി ബ്രഹ്മമാണ്ഡജനന്യൈ നമഃ
. വിദ്യാഭ്യാസത്തിൽ മികവ്, ശാസ്ത്രജ്ഞാനം

ഓം അപരിച്ഛേദ്യായൈ നമഃ
. ദാമ്പത്യഐക്യം, പ്രണയ വിജയം

ഓം നിരാമയായൈ നമഃ
. രോഗശമനം

ഓം കാമദായിന്യൈനമഃ
. ആഗ്രഹങ്ങൾ സഫലമാകും

ഓം സുമംഗല്യൈ നമഃ
. വിവാഹ തടസ്സം മാറും.

ഓം സർവ്വാരുണായൈ നമഃ
. മറ്റുള്ളവർക്ക് അടുപ്പം ആഭിമുഖ്യം

ഓം കലികന്മഷനാശിന്യൈ നമഃ
. സർവ്വ പാപവിമോചനം

ഓം ലളിതാംബികായൈ നമഃ
. പ്രണയ സാഫല്യം, ഉത്തമ മാംഗല്യം,
ദാമ്പത്യ വിജയം

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?