Wednesday, May 6, 2026
Wednesday, May 6, 2026
Home » പാമ്പ് കഴുത്തിൽ ചുറ്റി നിങ്ങൾക്ക് നേരെ നാക്കു നീട്ടുന്നത് സ്വപ്നം കണ്ടാൽ ?

പാമ്പ് കഴുത്തിൽ ചുറ്റി നിങ്ങൾക്ക് നേരെ നാക്കു നീട്ടുന്നത് സ്വപ്നം കണ്ടാൽ ?

by NeramAdmin
0 comments

എം. നന്ദകുമാർ, റിട്ട. ഐ എ എസ്
സ്വപ്നം എന്നാൽ ഒരോ വ്യക്തിയും മനസിൽ അടക്കിവച്ചിരിക്കുന്ന കാമനകളുടെയോ മോഹങ്ങളുടെയോ സേഫ്റ്റി വാൽവ് മാത്രമാണ്. ഉപബോധമനസിൽ അടിഞ്ഞു കൂടുന്ന വികാര വിചാരങ്ങളുടെ ബഹിർസ്ഫുരണം മാത്രമാണ് – ഇങ്ങനെയെല്ലാമാണ് മന:ശാസ്ത്രജ്ഞന്മാർ വാദിക്കുന്നത്. എങ്കിൽ തന്നെയും ഭൂത – വർത്തമാന – ഭവിഷ്യത് കാലങ്ങളുടെ വഴികാട്ടികളാണ് സ്വപ്നങ്ങൾ എന്നത് ലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന അനുഭവങ്ങൾ തെളിയിക്കുന്നു. ആധുനിക മന:ശാസ്തത്തിൽ സ്വപ്ന വിശകലനം ബൃഹത്തായ ശാഖയാണ്. ജ്യോതിഷ പ്രകാരം നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും ഗുണവും ദോഷവുമുണ്ട്. സ്വപ്നത്തിൽ നമുക്ക് ഗോചരമാകുന്ന ഓരോ കാഴ്ചയ്ക്കും വ്യത്യസ്ത ഫലങ്ങളാവും ഉണ്ടാവുക. അതിൽ ചിലത് നല്ലതാണ്. മറ്റു ചിലത് നിരുപദ്രവകരമാകും. മറ്റുള്ളവ തികച്ചും അശുഭങ്ങളും. നമ്മൾ പതിവായി കാണുന്ന ചില സ്വപ്നങ്ങളും അതിന്റെ ഗുഢാർത്ഥവും പറയുന്ന പരമ്പരയുടെ രണ്ടാം ഭാഗം :

1
ആമ്പൽപ്പൂ പറിക്കുന്നത് സ്വപ്നം കണ്ടാൽ സുഹൃത്തുമായി വേർപിരിയും. ഇത് മാനസികവ്യഥ സൃഷ്ടിക്കും.
2
മണ്ണു പുരണ്ട വിരലിലെ നഖങ്ങൾ കുടുംബത്തിലെ ചെറുപ്പക്കാരുടെ ദുഷ്പ്രവൃത്തികൾ കാരണം
കുടുംബത്തിന്റെ യശസിന് ഹാനി വരുമെന്ന്
സൂചിപ്പിക്കുന്നു.
3
പാമ്പുകളെ സ്വപ്നം കാണുന്നത് സാധാരണയാണ്.
ഇവ കടിക്കുന്നത് കണ്ടാൽ ശത്രുക്കൾ ബിസിനസ് നശിപ്പിക്കും. മാത്രമല്ല നിങ്ങൾ ദുസ്വാധീനങ്ങൾക്ക് വശംവദനാകും.
4
പാമ്പ് കഴുത്തിൽ ചുറ്റി നിങ്ങൾക്ക് നേരെ നാക്കു നീട്ടുന്നത് കണ്ടാൽ ശത്രുക്കളുടെ ശല്യം മൂലം ഉന്നതസ്ഥാനത്തിരിക്കുന്ന നിങ്ങൾ ഒന്നും ചെയ്യാനാവാതെ നി‌സഹായനായി ഇരിക്കേണ്ടി വരുമെന്നു വേണം പറയാൻ. അലോസരപ്പെടുത്തുന്ന രീതിയിൽ അസുഖങ്ങളുമുണ്ടാകും.
5
തലമുടി പാമ്പായി മാറുന്നത് ചിലർ സ്വപ്നം കാണാറുണ്ട്.പ്രായേണ നിസാരമായ സംഭവങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണതിനർത്ഥം. യുദ്ധത്തിൽ തോൽക്കുന്നതായി കണ്ടാൽ സ്വത്തിന്റെ അവകാശം നഷ്ടപ്പെടുമെന്നർത്ഥം.
6
പട്ടിയെയാണ് കാണുന്നതെങ്കിൽ ദാരിദ്ര്യം അനുഭവിക്കും.
7
കാളസർപ്പത്തെ സ്വപ്നത്തിൽ ദർശിച്ചാൽ ഭയങ്കര രോഗമോ ഉറ്റവരുടെ മരണമോ സംഭവിക്കും.
8
ചന്ദ്ര, സൂര്യ ബിംബ ദർശനങ്ങൾ വർദ്ധിച്ച ഐശ്വര്യമാണ് ഫലം.
9
ഒരാൾ മറ്റൊരാളെ കത്തിയോ ഏതെങ്കിലും ആയുധമോ കൊണ്ട് മുറിവേൽപ്പിക്കുന്നതു കണ്ടാൽ വിപത്ത് ഒഴിഞ്ഞു എന്നു കരുതാം.
10
ഗോപുര മുകളിലോ മലമുകളിലോ മെത്തപ്പുറത്തോ ചുവരിൻമേലോ കയറുന്നതായി കണ്ടാൽ വിശേഷലാഭം, കീർത്തി, അന്തസ്‌ ഇവ ലഭിക്കും.
11
വാഹനങ്ങൾ കൂട്ടിമുട്ടി തകരുന്നത് കണ്ടാൽ വിചാരിച്ച കാര്യം തകർന്നതായി കരുതാം.
12
വാഹനം ഒരു മനുഷ്യനെ വന്നിടിച്ച് പരുക്ക് പറ്റിയതായി കണ്ടാൽ തന്റെ ശത്രുവിനെ ആരോ നശിപ്പിച്ചതായി കരുതാം.
13
മറ്റൊരാളുടെ സഹായത്താൽ തനിക്ക് ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞതായി അവിവാഹിതർ സ്വപ്നം കണ്ടാൽ സദ്ഗുണസമ്പന്നയായ ഭാര്യയെ ലഭിക്കും.
14
വീടിനു ചുറ്റുമുള്ള പൂന്തോട്ടത്തിൽ പലവിധത്തിലുള്ള ഫലങ്ങളും ജലംനിറഞ്ഞ കിണറും കുളവും കാണുന്ന സ്ത്രീകൾക്ക് സൽഗുണസമ്പന്നനായ ഭർത്താവിനെ കിട്ടും.
15
നെല്ല് കറ്റയായി കെട്ടിവച്ചിരിക്കുന്നതായോ വിളവ് എടുക്കുന്നതിനു മുൻപുള്ള അവസ്ഥയിലോ കണ്ടാൽ രോഗങ്ങളും ക്ലേശങ്ങളും അകന്നു പോകും.

(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാ പണ്ഡിതനുമായ എം.നന്ദകുമാർ തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിൽ പ്രണവത്തിൽ താമസിക്കുന്നു.

മൊബൈൽ : 91 94 97836666
വെബ് സൈറ്റ്: www.mnandakumar.com
)

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?