Wednesday, May 6, 2026
Wednesday, May 6, 2026
Home » അതിവേഗം ആഗ്രഹങ്ങൾ നടക്കാൻ ഒറ്റ നാരങ്ങാ വഴിപാട്

അതിവേഗം ആഗ്രഹങ്ങൾ നടക്കാൻ ഒറ്റ നാരങ്ങാ വഴിപാട്

by NeramAdmin
0 comments

മംഗള ഗൗരി

വേൽമുരുകാ ഹരോ ഹരാ…
അതിവേഗം ആഗ്രഹങ്ങൾ സാധിക്കുന്നതിനായി സുബ്രഹ്മണ്യസ്വാമിക്ക് സമർപ്പിക്കുന്ന സുപ്രധാനമായ നേർച്ചകളിലൊന്നാണ് ഒറ്റ നാരങ്ങാ വഴിപാട്. മുരുകന് ഏറ്റവും പ്രാധാന്യമുള്ള ദിവസമായ ചൊവ്വാഴ്ചയാണ് വഴിപാട് നടത്തുന്നത്. സന്താനഭാഗ്യം, മംഗല്യസിദ്ധി, ഉദ്ദിഷ്ഠ കാര്യസിദ്ധി, പഠനമികവ് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ഫലങ്ങൾ. ജ്യോതിഷപ്രകാരം ചൊവ്വയുടെ ദേവതയായതിനാലാണ് സുബ്രഹ്മണ്യന് ചൊവ്വാഴ്ചകളിൽ ഒറ്റ നാരങ്ങാ വഴിപാട് നടത്തുന്നത്. ആറ് ചൊവ്വാഴ്ചകളിൽ മുടങ്ങാതെ ഇത് നടത്തിയാൽ അഭീഷ്ടസിദ്ധി ഉറപ്പാണ്.

കഴുകി വൃത്തിയാക്കിയ വാഴയിലയിൽ ഒരു നാരങ്ങയും ഒരു നാണയവും വെളുത്ത പുഷ്പവും വച്ച് ഭക്തിപൂർവം പ്രാർത്ഥനയോടെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തണം. ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം ശ്രീകോവിലിന് ആറ് തവണ പ്രദക്ഷിണം ചെയ്ത് ഇത് നടയിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. വഴിപാട് തുടങ്ങുന്ന ആദ്യത്തെ ചൊവ്വാഴ്ച വിഘ്‌നനിവാരണനായ ഗണപതി ഭഗവാനും ഇതേ രീതിയിൽ വഴിപാട് സമർപ്പിക്കണം. അടുത്ത അഞ്ച് ചൊവ്വാഴ്ചകളിൽ ഈ സമർപ്പണം സുബ്രഹ്മണ്യ സ്വാമിക്ക് മാത്രം മതി. ആറാം തവണ ഭഗവാന് നാരങ്ങാ മാല കൂടി സമർപ്പിക്കണം. തികഞ്ഞ ഭക്തിയോടെ ഈ വഴിപാട് നടത്തുന്നവരുടെ ആഗ്രഹം തീർച്ചയായും സഫലമാകും.
ശിവന്റെയും ശക്തിയുടെയും പുത്രനായ സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപദുരിതങ്ങളും നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. മന:ശുദ്ധിക്കും തടസ്സങ്ങള്‍ നീങ്ങുന്നതിനും, ഭാഗ്യം തെളിയുന്നതിനും ശ്രീമുരുകനെ ഭജിക്കുന്നത് ഫലപ്രദമാണ്. നിത്യജീവിതത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ പരിഹാരം ഉണ്ടാക്കാൻ കഴിയും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ചൊവ്വാദോഷം എന്നിവയ്ക്കെല്ലാം സുബ്രഹ്മണ്യ ആരാധന ഉത്തമമായ പരിഹാരമാണ്. രോഗദുരിതശാന്തിക്കും, ഇഷ്ടകാര്യ വിജയത്തിനും ക്ഷിപ്രഫലപ്രദം. ഇതിനെല്ലാമായി ഭക്തർ ഒറ്റ നാരങ്ങാ വഴിപാടിന് പുറമെ സുബ്രഹ്മണ്യസ്വാമിക്ക് വിവിധ വഴിപാടുകൾ നടത്താറുണ്ട്. ഒരോ വഴിപാടിനും ഒരോ ഫലമാണ് പറയുന്നത് :

ശത്രുദോഷ ശാന്തിക്കും ഭാഗ്യലബ്ധിക്കും എണ്ണ അഭിഷേകം, പാപശമനത്തിന് ഭസ്മാഭിഷേകം, ദൃഷ്ടിദോഷശാന്തിക്ക് നാരങ്ങാമാല ചാർത്തൽ, കുടുംബഐക്യത്തിന് ത്രിമധുരം നിവേദ്യം, ശാരീരികക്ഷമതയ്ക്ക് പാലഭിഷേകം, രോഗശാന്തിക്കും ഭാഗ്യവർദ്ധനവിനും പാല്പായസം, ധനാഭിവൃദ്ധിക്കും ഐശ്വര്യാഭിവൃദ്ധിക്കും താമരമാല, വിദ്യാവിജയത്തിന് പുഷ്പാഭിഷേകം, കര്‍മ്മ വിജയത്തിന് കളഭം ചാര്‍ത്ത്, ഭാഗ്യസിദ്ധിക്കും കാര്യവിജയത്തിനും മഞ്ഞപ്പട്ട് സമർപ്പണം, ആരോഗ്യത്തിന് നെയ്‌വിളക്ക് ഇങ്ങനെ ക്ഷിപ്രഫല സിദ്ധിയുള്ള ഒട്ടേറെ വഴിപാടുകളുണ്ട്.

ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ഒറ്റ നാരങ്ങാ വഴിപാട് കൂടുതൽ നടക്കുന്നത്. മിക്ക മുരുക ക്ഷേത്രങ്ങളിലും ഇപ്പോൾ ഈ വഴിപാടുണ്ട്. കൈതപ്പറമ്പ്, അയിരൂർ , പത്തനംതിട്ട കൊടുന്തറ, തൃക്കൊടിത്താനം, നീണ്ടൂർ തുടങ്ങിയ ക്ഷേത്രങ്ങളിൽ നൂറു കണക്കിന് ഭക്തർ ചൊവ്വാഴ്ചകളിൽ ഈ വഴിപാട് നടത്തുന്നു.

ക്ഷിപ്രഫലസിദ്ധിയാണ് ശ്രീ മുരുക പ്രാര്‍ത്ഥനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്നവരുടെ എല്ലാ ദുഃഖവും നീങ്ങും. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തിൽ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം ധനു, കുംഭം തുടങ്ങിയ രാശികളിൽ നിൽക്കുന്നവരും ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നിൽക്കുന്നവരും ചൊവ്വാ പ്രീതി നേടാൻ സുബ്രഹ്മണ്യ ഭജനം നടത്തുക തന്നെ വേണം.

ALSO READ

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

സുബ്രഹ്മണ്യരായം
ഓം ശരവണഭവഃ

സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

Story Summary: Benefits of offering single lemon to Subramanya Swamy on six Tuesdays


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?