Sunday, April 26, 2026
Sunday, April 26, 2026
Home » നരസിംഹ ജയന്തി വ്യാഴാഴ്ച; അന്ന് തുടങ്ങി ഈ മന്ത്രം ജപിച്ചാൽ അളവറ്റ ധനലബ്ധി

നരസിംഹ ജയന്തി വ്യാഴാഴ്ച; അന്ന് തുടങ്ങി ഈ മന്ത്രം ജപിച്ചാൽ അളവറ്റ ധനലബ്ധി

0 comments

ധനലാഭം , ഐശ്വര്യം, പ്രശസ്തി എന്നിവയ്ക്കെല്ലാം ഗുണകരമാണ് ലക്ഷ്മീനരസിംഹ മന്ത്രജപം. നരസിംഹ ജയന്തി മുതൽ 36 ദിവസത്തെ ഈ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും. 84 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കണം. ഇത് ജപിച്ച് ലക്ഷ്മീ നരസിംഹ മൂർത്തിയെ ഭജിച്ചാൽ ഉറപ്പായും കടബാധ്യതകള്‍ നീങ്ങും; പോരാത്തതിന് ശത്രുദോഷവും നീക്കും. മന്ത്രോപദേശം നേടി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി ലഭിക്കും. മന്ത്രജപാരംഭത്തിന് നരസിംഹ ജയന്തി, ചോതി നക്ഷത്രം തുടങ്ങിയ ദിനങ്ങൾ ഉത്തമമാണ്. വൈശാഖ മാസത്തിലെ വെളുത്തപക്ഷ ചതുർദ്ദശി ദിവസമായ 1201 മേടം 17, 2026 ഏപ്രിൽ 30 വ്യാഴാഴ്ചയാണ് നരസിംഹജയന്തി. ഏപ്രിൽ 29 രാത്രി 7:51 തുടങ്ങുന്ന.ചതുർദ്ദശി 30 ന് രാത്രി 9:12 ന് തീരും. സന്ധ്യാ നേരത്താണ് നരസിംഹ മൂർത്തി അവതരിച്ചത് എന്ന് വിശ്വസിക്കുന്നത് കാരണം ഏപ്രിൽ 30 ന് വൈകുന്നേരം നടത്തുന്ന നരസിംഹ പൂജയ്ക്ക് വിശേഷ ഫല സിദ്ധിയുണ്ട്.

ലക്ഷ്മീ നരസിംഹമന്ത്രം
ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീപ്രിയായ
നാരസിംഹായ നമ:

പരീക്ഷവിജയം, ഓർമ്മശക്തി ബുദ്ധിശക്തി വർദ്ധിക്കുന്നതിനും നരസിംഹ മന്ത്ര ജപം നല്ലതാണ്. 108 തവണ വീതം ജപിക്കുക. 28 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം. 28 ദിവസത്തെ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും

പരീക്ഷവിജയത്തിന്
ഓം ശ്രീം ഇന്ദ്രായ ഉഗ്രരൂപായ
സർവ്വരൂപായ നിത്യായ ശ്രീം നമോ
ഭഗവതേ നാരസിംഹായ മഹതേ
തേജോമയായ സർവ്വ വന്ദ്യാത്മനേ
പരമാത്മനേ ശ്രീം നാരായണായ
നമോ നമ:

തൊഴിൽ വിജയത്തിനും കർമ്മരംഗത്ത് അസൂയാവഹമായ നേട്ടമുണ്ടാക്കാനും നരസിംഹ മൂർത്തിയെ ആശ്രയിക്കാം. ഇതിനുള്ള നരസിംഹ മന്ത്രം 28 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം. 28 ദിവസത്തെ ജപം കൊണ്ട് അത്ഭുതഫലം സിദ്ധിക്കും

തൊഴിൽ വിജയത്തിന്
ഓം നമ: നാരസിംഹായ
ശത്രുക്ഷയകരായ
പൂർണ്ണായ നമോ നാരായണായ
വിഷ്ണവേ
ത്രൈലോക്യനാഥായ
കർമ്മസിദ്ധപ്രദായ
ശ്രീം ശ്രീം ശ്രീം നാരസിംഹവപുഷേ നമ:

ALSO READ

മന:ശുദ്ധിയോടെ നരസിംഹ ക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിൽ നരസിംഹ മൂർത്തിയെ ധ്യാനിച്ച് നെയ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് ദുരിത മേചനം നേടുന്നതിനും ഭയം അകറ്റുന്നതിനും നല്ലതാണ്. നരസിംഹമൂർത്തിയുടെ അവതാരം ത്രിസന്ധ്യയ്ക്ക് ആയതിനാൽ ആ നേരത്ത് നരസിംഹ മൂർത്തിയുടെ മന്ത്രങ്ങൾ ജപിക്കുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം തരും. തുളസിമാല സമർപ്പണം സ്വാമിയുടെ ഇഷ്ട വഴിപാടാണ്. ചെത്തിയാണ് നരസിംഹ മൂർത്തിയുടെ ഇഷ്ട പുഷ്പം. ചോതി നക്ഷത്രത്തിൽ നരസിംഹമൂർത്തിയെ ഭജിച്ചാൽ ഐശ്വര്യം കൂടെ വരും.

നരസിംഹ മൂർത്തി മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

കരാവലംബ സ്തോത്രം
ദുഷ്ടരുടെയും ശത്രുക്കളുടെയും ശല്യം കാരണം വിഷമിക്കുന്നവരെയും ആരും ആശ്രയമില്ലാത്തവരെയും പ്രത്യേക കരുതൽ നൽകി സംരക്ഷിക്കുന്ന ലക്ഷ്മി നരസിംഹ മൂർത്തിയെ കരാവലംബ സ്തോത്രം ജപിച്ചു ഭജിച്ചു തുടങ്ങാനും നരസിംഹ ജയന്തി ദിനം ഉത്തമമാണ്. വ്യാഴാഴ്ച, ചോതി നക്ഷത്രം എന്നിവയാണ് ലക്ഷ്മീ നരസിംഹ ഉപാസന വഴി അതിവേഗം ഫലം കിട്ടുന്ന മറ്റ് പ്രധാന ദിവസങ്ങൾ. ഈ സ്‌തോത്ര ജപം ധനാഭിവൃദ്ധി, തൊഴിൽ രംഗത്ത് ഉയർച്ച, കടങ്ങളിൽ നിന്നും ക്രൂര ഗ്രഹങ്ങളുടെ പീഡകൾ, ദുർചിന്തകൾ എന്നിവയിൽ നിന്നും മോചനവും വേഗം പ്രദാനം ചെയ്യും. വിവാഹതട‌സം, ശാപദോഷം എന്നിവ മാറാനും തൊഴിൽ രംഗത്തെയും വ്യാപാരത്തിലെയും എതിരാളികളുടെ ശല്യങ്ങൾ ഒഴിവാക്കാനും ഈ സ്തോത്രം നിത്യവും ജപിക്കുന്നത് നല്ലതാണ്. അതിവേഗം ഫലം നൽകുന്ന, അതിശക്തമായ വൈഷ്ണവ ഭാവമാണ് ലക്ഷ്മീ നരസിംഹമൂർത്തി. അതിനാൽ നിത്യവും ജപിക്കാൻ പറ്റുന്നില്ലെങ്കിൽ കുറഞ്ഞത് വൈഷ്ണവ പ്രധാനമായ ബുധൻ , വ്യാഴം ദിവസങ്ങളിലെങ്കിലും നിലവിളക്ക് കൊളുത്തി വച്ച് അതിന് മുന്നിലിരുന്ന് മഹാലക്ഷ്മിയേയും നരസിംഹ ഭഗവാനെയും ധ്യാനിച്ച് ലക്ഷ്മി നരസിംഹ കരാവലംബ സ്തോത്രം കുറഞ്ഞത് മൂന്ന് പ്രാവശ്യം ജപിച്ചാല്‍ അതിവേഗം ആഗ്രഹസാഫല്യം കിട്ടുന്നത് അനേകകോടി ഭക്തരുടെ പരമ്പരാഗത വിശ്വാസം മാത്രമല്ല അനുഭവം തന്നെയാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലക്ഷ്മീ നരസിംഹ കരാവലംബ സ്തോത്രം കേൾക്കാം :

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

Story Summary: Powerful Narasimha Mantras for Wealth, Success and Job

Highlights
നരസിംഹ ജയന്തി നാൾ വൈകുന്നേരം നടത്തുന്ന നരസിംഹ പൂജയ്ക്ക് വിശേഷഫല സിദ്ധി

സന്ധ്യയ്ക്ക് നരസിംഹമന്ത്രം ജപിക്കുന്നത്  ഇരട്ടിഫലം തരും

വിവാഹതട‌സവും തൊഴിൽ തടസവും വ്യാപാരത്തിലെയും എതിരാളികളുടെ ശല്യവും മാറ്റാം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?