Tuesday, May 12, 2026
Tuesday, May 12, 2026
Home » രാജഗോപാല മന്ത്രം ജപിക്കുക; ഗോതമ്പ് ഭക്ഷണം പ്രാതലിനൊപ്പം കഴിക്കുക

രാജഗോപാല മന്ത്രം ജപിക്കുക; ഗോതമ്പ് ഭക്ഷണം പ്രാതലിനൊപ്പം കഴിക്കുക

0 comments

2026 മെയ് 13, ബുധൻ
കലിദിനം 1872708
കൊല്ലവർഷം 1201 മേടം 30
(കൊല്ലവർഷം 1201 മേടം 30)
തമിഴ് വർഷം വിശ്വവസു ചിത്തിര 30
ശകവർഷം 1948 വൈശാഖം 23

ഉദയം 06.04 അസ്തമയം 06.36 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 32 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 28 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.20 pm to 01.54 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.46 am to 12.20 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.38 am to 09.12 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം, ബുധന് മൗഢ്യം, ചൊവ്വയും ശുക്രനും സ്വക്ഷത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ കാർത്തികയിൽ (കാർത്തിക ഞാറ്റുവേല) ചൊവ്വ അശ്വതി ബുധൻ ഭരണിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ മകയിരത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

വാരാഹി അമ്മയുടെ കമനീയമായ
ചിത്രം ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ: https://www.okalasha.com/

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.25വരെ മേടം പകൽ 08.25 വരെ എടവം വൈകിട്ട് 10.39 വരെ മിഥുനം പകൽ 12.45 വരെ കർക്കടകം വൈകിട്ട് 02.46 വരെ ചിങ്ങം വൈകിട്ട് 04.48 വരെ കന്നി തുടർന്ന് തുലാം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 12.17 വരെ ഉത്രട്ടാതി തുടർന്ന് രേവതി

തിഥി ദൈർഘ്യം
പകൽ 01.30 വരെ കൃഷ്ണപക്ഷ ഏകാദശി തുടർന്ന് ദ്വാദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഇല്ല തിഥി: ഇല്ല

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഉത്രട്ടാതി

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച
ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് രാജഗോപാല മന്ത്രത്താൽ വിഷ്ണുപ്രീതി വരുത്തുക. അഷ്ടഗോപാല മന്ത്രങ്ങളിൽ പ്രസിദ്ധമായ വിദ്യാരാജഗോപാല മന്ത്രം ഇവിടെ ചേർക്കുന്നു.
കൃഷ്ണ കൃഷ്ണ
ഹരേ കൃഷ്ണ
സർവ്വജ്ഞത്വത്വം
പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയച്ഛമേ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ഗോതമ്പ് ഭക്ഷണം പ്രാതലിനൊപ്പം കഴിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച, പ്രതികൂലനിറം: ചുവപ്പ്, മഞ്ഞ.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല
ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Prathidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Spritual Book’s )

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?