Thursday, May 21, 2026
Thursday, May 21, 2026
Home » ഇടവമാസ ആയില്യം നാളിലെ നാഗാരാധനയ്ക്ക് പൂർണ്ണ ഫലം

ഇടവമാസ ആയില്യം നാളിലെ നാഗാരാധനയ്ക്ക് പൂർണ്ണ ഫലം

by മംഗളഗൗരി
0 comments


ഇടവം, തുലാം മാസങ്ങളിലെ ആയില്യം നാഗാരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമാണ്. എല്ലാ മാസത്തെയും ആയില്യം നാഗ പൂജയ്ക്ക് പ്രധാനമാണെങ്കിലും ഈ രണ്ട് മാസങ്ങളിലെ നാഗോപാസനയ്ക്ക് പൂർണ്ണമായ ഫലപ്രാപ്തിയാണ് പറയുന്നത്. മേയ് 23 വെള്ളിയാഴ്ചയാണ് ഇത്തവണ ഇടവമാസത്തിലെ ആയില്യം. ഈ ദിവസം നാഗരാധന നടത്തിയാൽ എല്ലാ സർപ്പദോഷങ്ങളും ഒഴിയും.

Shop Now : Divine Vasthu Ganapathi Resin Idol – Antique Gold Finish (11.5 Inches) https://www.okalasha.com/shop/divine-vasthu-ganapathi-resin-idol-antique-gold-finish-115-inches

നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാവുന്ന അത്ഭുത
ഈശ്വര ശക്തിയാണ് നാഗങ്ങൾ. അനുഗ്രഹത്തിനും നിഗ്രഹത്തിനും ഒരേ പോലെ കഴിവുള്ള നാഗങ്ങളെ പുരാതകാലം മുതൽ ആരാധിക്കുന്നു. ശരീരശുദ്ധിയും മന:ശുദ്ധിയും നാഗാരാധനയ്ക്ക് വളരെ പ്രധാനമാണ്. മുജ്ജന്മ പാപങ്ങൾ പോലും മാറുന്നതിന് നാഗാരാധന ഗുണകരമാണ്. ആയില്യ ദിവസം നാഗക്ഷേത്ര ദർശനം നടത്തണം. മഞ്ഞൾപ്പൊടി, നൂറും പാലും, ആയില്യപൂജ തുടങ്ങിയവയാണ് ആയില്യ നാളിൽ നാഗക്ഷേത്രങ്ങളിലും നാഗത്തറകളിലും സമർപ്പിക്കാവുന്ന മുഖ്യ വഴിപാടുകൾ.

ആയില്യവ്രതം നോൽക്കാൻ താല്പര്യമുള്ളവർ തലേന്നും ലഘു ഭക്ഷണവും ബ്രഹ്മചര്യവും പാലിക്കണം. അന്ന് ഒരിക്കലും ആയില്യ നാളിൽ ഉപവാസവുമാണ് ഉത്തമം. മത്സ്യമാംസാദികളും മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കരുത്.

ആയില്യ ദിവസം നാഗപ്രീതികരമായ ഓം ഹ്രീം നാഗരാജായ നമഃ , പഞ്ചാക്ഷരീ മന്ത്രമായ ഓം നമഃ ശിവായ, ശ്രീ നാഗരാജ മൂലമന്ത്രം, ശ്രീ നാഗരാജ ഗായത്രി , നവ നാഗസ്തോത്രം തുടങ്ങിയ മന്ത്രങ്ങൾ 108 തവണ ജപിക്കണം. ജപം 21 ദിവസം തുടർന്നാൽ നാഗശാപങ്ങൾ ഒഴിഞ്ഞ് ഐശ്വര്യം ലഭിക്കും. ആയില്യം, പഞ്ചമി, കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ, തിങ്കൾ ദിവസങ്ങൾ നാഗ മന്ത്രജപത്തിന് ഉത്തമമാണ്.

നാഗരാജാ മൂല മന്ത്രം
ഓം നമഃ കാമരൂപിണേ
നാഗരാജായ മഹാബലായ സ്വാഹ

ശ്രീ നാഗരാജ ഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ നാഗ: പ്രചോദയാത്

ALSO READ

പ്രശസ്‌ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച നാഗരാജ കീർത്തനം കേൾക്കാം:

https://youtu.be/73cAT688DiY?si=RSeTXn1PyY8cl6zv

നവ നാഗസ്തോത്രം
അനന്തം വാസുകിം ശേഷം
പത്മനാഭശ്ച കംബളം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവനാമാനി
നാഗശ്ച മഹാത്മനാം
സായംകാലേ പഠേന്നിത്യം
പ്രാത കാലേ വിശേഷത:
തസ്യ വിഷഭയം നാസ്തി
സർവ്വത്ര വിജയീ ഭവേൽ

Story Summary: Significance and Blessings of Edava Masa Aayilya Pooja

Highlights
ഇടവത്തിലെ ആയില്യം ദിവസം നാഗരാധന നടത്തിയാൽ എല്ലാ സർപ്പദോഷങ്ങളും ഒഴിയും

മുജ്ജന്മ പാപങ്ങൾ പോലും
മാറുന്നതിന് നാഗാരാധന ഗുണകരം

നവ നാഗസ്തോത്രം 21 ദിവസം ജപിച്ചാൽ നാഗശാപങ്ങൾ ഒഴിഞ്ഞ് ഐശ്വര്യം ലഭിക്കും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?