ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ശ്രീ ധർമ്മശാസ്താ പ്രീതി വരുത്തുക. കലിയുഗവരദൻ തീർക്കാത്ത ശനിദോഷങ്ങളില്ല.
ശനിയാഴ്ചകളിൽ ശാസ്താസന്നിധിയിൽ നീരാജനമോ എള്ളുപായസമോ വഴിപാട് കഴിപ്പിക്കുന്നതും വർഷത്തിൽ ഒരു തവണയെങ്കിലും ശബരിമല അയ്യപ്പദർശനം നേടി നെയ്യഭിഷേകം നടത്തുന്നതും മികച്ച ശനിദോഷ പരിഹാരങ്ങളാണ്. ഇതിനൊപ്പം നിത്യവും അയ്യപ്പന്റെ മൂല മന്ത്രമായ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുന്നതും ശാസ്താ പ്രീതികരമായ 21 മന്ത്രങ്ങൾ ജപിക്കുന്നതും ഉത്തമമാണ്.
ശനിദോഷമുള്ളവർ
ഗോചരാലും ജാതകവശാലും ശനിയുടെ സ്ഥാനത്തെ ആശ്രയിച്ചാണ് ഓരോരുത്തരും ദു:ഖദുരിതങ്ങള്‍ അനുഭവിക്കുന്നത്. ഗോചരാൽ ചന്ദ്രന്‍ നില്‍ക്കുന്ന ജന്മത്തിലും അതിന്റെ ഒന്ന്, പന്ത്രണ്ട് ഭാവങ്ങളിലും ശനിയുള്ള സമയമാണ് ഏഴരശനിക്കാലം. ഈ സമയം അവർക്ക് ദുരിതകാലം തന്നെയായിരിക്കും. ഇപ്പോൾ മീനം രാശിയിലാണ് ശനി നിൽക്കുന്നത്. അതിനാൽ ഏഴര ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി തുടങ്ങിയ ശനിദോഷങ്ങൾ അനുഭവിക്കുന്ന നക്ഷത്രങ്ങളും കൂറുകളും താഴെ പറയുന്നവയാണ്. ശനി നിൽക്കുന്ന മീനം രാശിക്ക് മുൻപിലും പിന്നിലുമുള്ള രാശിക്കാർക്കാണ് ഏഴര ശനി വരുന്നത്.

ഏഴര ശനി
ശനി മീനം രാശിയിൽ നിൽക്കുന്നതിനാൽ പൂരുരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർക്ക് ഏറ്റവും കഠിനമായ കാലമാണിത്. ജന്മശനിയുടെ ഫലം വിദേശവാസം, വിഷഭയം, ബന്ധുനാശം, ധനനാശം, രോഗം, മരണഭയം എന്നിവയാണ്. രണ്ടിലെ ശനി കുടുംബം വിട്ട് കഴിയേണ്ട സാഹചര്യം സൃഷ്ടിക്കും. ചിലർക്ക് തസ്കര ഭീതിയുണ്ടാകും. കള്ളം പറയും.
പന്ത്രണ്ടിലെ ശനി കാരണം പല തരം ദുഃഖങ്ങളും ദൂരയാത്രയും ധനനാശവും ഉണ്ടാകാം. മേടക്കൂറിലെ
അശ്വതി, ഭരണി കാർത്തിക ആദ്യ 1 പാദം നക്ഷത്രക്കാർക്ക് ഏഴര ശനിയുടെ തുടക്ക കാലമാണ്. കുംഭക്കൂറിലെ അവിട്ടം (അവസാന 2 പാദം), ചതയം
പൂരുരുട്ടാതി (ആദ്യ 3 പാദം) നക്ഷത്രക്കാർക്ക് ഏഴര ശനിയുടെ അവസാന ഘട്ടമാണ്. ഇവർക്ക് മുൻപത്തെ അപേക്ഷിച്ച് ദുരിതങ്ങൾക്ക് അല്പം ആശ്വാസം ലഭിച്ചു തുടങ്ങും.
അഷ്ടമശ്ശനി
അഷ്ടമശ്ശനി അനുഭവിക്കുന്ന നക്ഷത്രങ്ങൾ മകം, പൂരം, ഉത്രം (ആദ്യ 1 പാദം) എന്നിവയടങ്ങിയ ചിങ്ങക്കൂറിൽ ജനിച്ചവരാണ്. എട്ടാം ഭാവത്തിൽ ശനി സഞ്ചരിക്കുന്നതിനാൽ മാനസിക ബുദ്ധിമുട്ടുകൾ, ധനനഷ്ടം, തൊഴിൽപരമായ തടസ്സങ്ങൾ എന്നിവ ഉണ്ടാകാം. ദോഷപരിഹാരങ്ങൾ പതിവായി ചെയ്തില്ലെങ്കിൽ അഷ്ടമശനിയുടെ രണ്ടരവര്‍ഷം രോഗദുരിതങ്ങള്‍ വല്ലാതെ അലട്ടും. സ്വജനവിരഹം , ദുഃഖം, ഏകാന്ത ജീവിതം, മന:പ്രയാസം എന്നിവയാണ് മറ്റ് ഫലങ്ങൾ.
കണ്ടകശ്ശനി
ശനി 4, 7, 10 ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ കണ്ടകശ്ശനി ദോഷം വരുന്നു. അതിനാൽ കണ്ടകശ്ശനി (പത്താം ഭാവത്തിൽ) അനുഭവിക്കുന്ന മകയിരം (അവസാന 2 പാദം), തിരുവാതിര, പുണർതം (ആദ്യ 3 പാദം) എന്നിവയടങ്ങിയ മിഥുനക്കൂറിൽ ജനിച്ചവർക്ക് തൊഴിൽ രംഗത്ത് മാറ്റങ്ങളും കഠിനാധ്വാനവും വേണ്ടി വരും. ഏഴാം ഭാവത്തിൽ ശനിയുള്ള ഉത്രം (അവസാന 3 പാദം), അത്തം,ചിത്തിര (ആദ്യ 2 പാദം) കന്നിക്കൂറിൽ ജനിച്ചവർ കൂട്ടുകെട്ടുകളിലും പങ്കാളിത്ത ബിസിനസ്സിലും ശ്രദ്ധിക്കണം. നാലാം ഭാവത്തിൽ ശനിയുള്ള മൂലം പൂരാടം, ഉത്രാടം (ആദ്യ 1 പാദം) നക്ഷത്ര ജാതർക്ക് നാലിലെ ശനി കാരണം യാത്രാക്ലേശം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ വരാം. നാലിലെ ശനിയുടെ ഫലം ദുഷ്ടചിന്ത, കളത്രവിരഹം , സ്വജനവിരഹം , കലഹം, അന്യദേശവാസം, ശാരീരികക്ലേശം എന്നിവയാണ്. ഏഴിലെ ശനി ദൂരയാത്രയ്ക്കും വഴി വിട്ട ബന്ധങ്ങൾക്കും കാരണമാകും. പത്തിലെ ശനിയുടെ ദുരിതങ്ങൾ
ശനിദശാപഹാരങ്ങൾ
ഇതിനു പുറമെ ജാതകവശാലും ശനി ചിലരെ കഷ്പ്പെടുത്തും. ശനിദശാപഹാരങ്ങൾ അനുഭവിക്കുമ്പോൾ ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, തിരുവാതിര, ചോതി, ചതയം, നക്ഷത്രജാതര്‍ പതിവായി ശനിദോഷ പരിഹാരങ്ങളും ശാസ്താപ്രീതികരമായ മന്ത്രജപങ്ങളും നടത്തണം. പിന്നെ പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ എപ്പോഴും ധർമ്മശാസ്താവിനെ ആരാധിക്കണം. മേടം, ധനു, മീനം, ലഗ്‌നങ്ങളില്‍ ജനിച്ചവര്‍ 5,6,8,12 ഭാവങ്ങളില്‍ ശനി നില്‍ക്കുന്നവര്‍ ആദിത്യന്‍, ചൊവ്വ, രാഹു, കേതു എന്നിവയുമായി ശനിയോഗം ചെയ്തു നില്‍ക്കുന്നവര്‍ മേടം, കര്‍ക്കടകം, ചിങ്ങം, വൃശ്ചികം രാശികളില്‍ ശനി നില്‍ക്കുന്നവര്‍ ശനിക്ക് 6,8,12,2,7, ഭാവങ്ങളുടെ ആധിപത്യമുള്ളവര്‍ എന്നിവരും ശനിയുടെ ശല്യം കുറയ്ക്കാൻ ധർമ്മശാസ്താവിനെ അഭയം പ്രാപിക്കണം.
ALSO READ
ദോഷപരിഹാരങ്ങൾ
ശനിദോഷം നേരിടുന്നവരെല്ലാം ശനിയാഴ്ചകളിൽ സൂര്യോദയം മുതൽ ഒരു മണിക്കൂർ വരെയുള്ള ശനിയുടെ കാലഹോരയിൽ നെയ് വിളക്ക് കൊളുത്തി ഇവിടെ ചേർത്തിട്ടുള്ള ധർമ്മശാസ്താവിന്റെ 21 ഇഷ്ട മന്ത്രങ്ങൾ 21 തവണ ജപിക്കണം. തീർച്ചയായും ശനിദോഷം കുറയും; മാത്രമല്ല അഭീഷ്ടസിദ്ധിക്കും ഈ മന്ത്രജപം അത്യുത്തമമാണ്.
ഓം കപാലിനേ നമഃ
ഓം മഹനീയായ നമഃ
ഓം മഹാധീരായ നമഃ
ഓം വീരായ നമഃ
ഓം മഹാബാഹവേ നമഃ
ഓം ജടാധരായ നമഃ
ഓം കവയേ നമഃ
ഓം ശൂലിനേ നമഃ
ഓം ശ്രീദായ നമഃ
ഓം വിഷ്ണുപുത്രായ നമഃ
ഓം ഋഗ്വേദരൂപായ നമഃ
ഓം പൂജ്യായ നമഃ
ഓം പരമേശ്വരായ നമഃ
ഓം പുഷ്കലായ നമഃ
ഓം അതിബലായ നമഃ
ഓം ശരധരായ നമഃ
ഓം ദീര്‍ഘനാസായ നമഃ
ഓം ചന്ദ്രരൂപായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം കാലശാസ്ത്രേ നമഃ
ഓം മദനായ നമഃ
ശനി സ്‌തോത്രം കേൾക്കാം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ദശരഥ വിരചിത ശനി സ്‌തോത്രം കേൾക്കാം:
https://youtu.be/AA7I1aJOUNU?si=68pcPXxFdhDzqZ2K
Story Summary: Dharma Sastha Worship can eradicate all Types of Shani Dosham
Highlights
മീനം, കുംഭം, മേടം രാശിക്കാർക്ക് ഏറ്റവും
കഠിനമായ ഏഴര ശനികാലമാണിത്
അഷ്ടമശ്ശനി അനുഭവിക്കുന്ന ചിങ്ങക്കൂറുകാരെ
രോഗദുരിതങ്ങള്‍ വല്ലാതെ അലട്ടും
ശനിയുടെ ശല്യം കുറയ്ക്കാൻ ധർമ്മശാസ്താവിനെ അഭയം പ്രാപിക്കണം.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.