Monday, June 15, 2026
Monday, June 15, 2026
Home » കാലാഷ്ടമിയിലെ കാലഭൈരവ ഭജനം സർവകാര്യ വിജയം നൽകും

കാലാഷ്ടമിയിലെ കാലഭൈരവ ഭജനം സർവകാര്യ വിജയം നൽകും

by മംഗളഗൗരി
0 comments

കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായ, പ്രപഞ്ചത്തിന്റെ പ്രയാണം നിർണ്ണയിക്കുന്നത് കാലഭൈരവനെ ആരാധിക്കാൻ ശ്രേഷ്ഠമായ ദിനമാണ് എല്ലാ മാസത്തിലെയും കൃഷ്‌ണപക്ഷ
അഷ്‌ടമികൾ. കാലാഷ്ടമി എന്ന് പറയുന്ന ഈ ദിവസം എല്ലാ തടസങ്ങളും അകന്ന് സർവകാര്യ വിജയമുണ്ടാകും. രാഹു – ശനി ഗ്രഹപ്പിഴകൾ ഒഴിയുന്നതിനൊപ്പം പാപമോചനവുമുണ്ടാകും. 2026 ജൂൺ 8 തിങ്കളാഴ്ചയാണ് ഇടവ മാസത്തിലെ കാലാഷ്ടമി.

ഭൈരവന്മാരിൽ ആദ്യത്തേത്
വിനാശത്തെ നിയന്ത്രിക്കുന്ന രൗദ്ര ശിവരൂപമായാ കാലഭൈരവ ഭഗവാൻ ശരീരത്തിൽ സർപ്പങ്ങളെയും, കപാലത്തിന്റെ മാലയും അണിഞ്ഞ് നായയുടെ പുറത്തേറിയാണ് സഞ്ചാരിക്കുന്നത്. ശിവന്റെ രൗദ്രരൂപങ്ങളായ 8 ഭൈരവന്മാരിൽ ആദ്യത്തേതാണ് കാലഭൈരവൻ. നേരം കൊല്ലുന്ന പ്രവണത മാറ്റാനും സമയം ബുദ്ധിപൂർവ്വം വിനിയോഗിച്ച് ജീവിതം വിജയപ്രദമാക്കാനും കാലഭൈരവ മൂർത്തിയെ പൂജിച്ചാൽ മതി.

Visit our online store Okalasha for
Devotional Decors and Gifting articles Spritual Book’s & Traditional Jewels.
https://www.okalasha.com,

ഭൈരവൻ ദണ്ഡപാണി
ശ്രീ പരമേശ്വരൻ ഭൈരവ അവതാരം എടുത്തതിന് ഒരു ഐതിഹ്യമുണ്ട്: ഒരിക്കൽ ബ്രഹ്മാവും മഹാവിഷ്ണുവും ശിവനുമായി ആരാണ് സർവ്വശക്തൻ എന്ന തർക്കമുണ്ടായി. പ്രശ്നം പരിഹരിക്കാൻ ത്രിമൂർത്തികളും മുനിമാരും സിദ്ധൻമാരും ദേവന്മാരും ഒത്തുചേർന്നു. ബ്രഹ്മാവ് ഒഴികെ എല്ലാവരും ശിവനാണ് അതിശക്തനെന്ന് അംഗീകരിച്ചു. തർക്കം തുടർന്നു. അതിനിടയിൽ ബ്രഹ്മാവ്‌ ശിവനെ ആക്ഷേപിച്ചു. കോപാകുലനായ ശിവൻ ബ്രഹ്മാവിന്റെ അഞ്ചു തലകളിൽ ഒരെണ്ണം അറുത്തുമാറ്റി. കലിയടങ്ങാതെ ശിവൻ ഭീകരമായ പ്രളയം സൃഷ്ടിച്ചു. മൂന്നു ലോകങ്ങളും നടുങ്ങി. പ്രളയത്തിനിടയിൽ ശിവന്റെ രൗദ്ര രൂപമായ ഭൈരവൻ കറുത്ത പട്ടിയുടെ മുതുകിൽ പ്രത്യക്ഷപ്പെട്ടു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുവാൻ കയ്യിൽ ദണ്ഡുമേന്തി വന്ന ഭൈരവനെ ദണ്ഡപാണിയെന്നും അറിയപ്പെട്ടു. ഉഗ്രരൂപമായ ഭൈരവനെ കണ്ടതോടെ ആരാണ് കൂടുതൽ ശക്തനെന്ന സംശയം ബ്രഹ്മാവിനും തീർന്നു. തന്റെ തെറ്റിന് ക്ഷമ ചോദിച്ചു. അപ്രതീക്ഷിത സംഭവങ്ങളിൽ പരിഭ്രാന്തിയിലായ മറ്റു ദേവതകളും പരമശിവനോടും, ഭൈരവ ഭഗവാനോടും ബ്രഹ്മാവിനോട് പൊറുക്കുവാൻ അപേക്ഷിച്ചു. ശാന്തനായ ശിവൻ ബ്രഹ്മാവിനോട് പൊറുത്തു; ശിരസ് പുന:സ്ഥാപിച്ചു.

ശനി ദോഷങ്ങൾ മാറ്റും
നവഗ്രഹങ്ങളെയും 12 രാശികളെയും അഷ്ടദിക്പാലകരെയും തന്റെ നിയന്ത്രണത്തിലാക്കിയ ഭൈരവനെ വണങ്ങിയാൽ സകല ദോഷങ്ങളിൽ നിന്നും മോചനം ലഭിക്കും. ഭൈരവ ഉപാസകാരെ ശനി ഭഗവാൻ ഒരു രിതിയിലും ഉപദ്രവിക്കാറില്ല. ഭൈരവന് 64 മൂർത്തീ രൂപങ്ങളുണ്ട്. കാശിയിൽ കാലചക്രത്തെ നിയന്ത്രിക്കുന്ന ഭൈരവമൂർത്തി കാലഭൈവരനായി വാണരുളുന്നു.

ഭൈരവ ഗായത്രി
ഓം ദിഗംബരായ വിദ് മഹേ
ദീർഘദർശനായ ധീമഹി
തന്വോ ഭൈരവ: പ്രചോദയാത്.

ഈ ഭൈരവ ഗായത്രി നിത്യവും ജപിക്കുന്നവർക്ക് ജീവിതം എല്ലാ അർത്ഥത്തിലും സുരക്ഷിതമാകും.
കാല ഭൈരവനെ ആരാധിക്കുന്ന സന്യാസി സമൂഹമാണ് അഘോരികൾ. മറ്റു സന്യാസി സമൂഹത്തിന്റെ ആരാധനാ ക്രമങ്ങളല്ല അഘോരികളുടേത്. അഘോരി എന്നാണ് മഹാദേവന്റെ പഞ്ചമുഖങ്ങളിൽ ഒന്നിന്റെ നാമം. ഭീഷണം, ഭയജനകം എന്നൊക്കെയാണ് ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം.
‘ഭ’ കാരം = ഭരണം , നിലനിറുത്തൽ
‘ര’ കാരം = പിൻവലിയ ൽ
‘വ ‘ കാരം = പ്രപഞ്ചസൃഷ്ടി

ALSO READ

ശനീശ്വരന്റെ ഗുരു
ഹൈന്ദവർക്കും ബുദ്ധർക്കും ജൈനർക്കും ഒരുപോലെ ആരാധ്യനാണ് ഭൈരവമൂർത്തി. ക്ഷേത്രങ്ങളുടെ സംരക്ഷകനാകയാൽ കാലഭൈരവനെ ക്ഷേത്രപാലകനെന്നും പറയും. യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർത്ഥിക്കണമെന്ന് സിദ്ധൻമാർ വിധിച്ചിട്ടുണ്ട്. ശനീശ്വരന്റെ ഗുരുവാണ് കാല ഭൈരവ മൂർത്തി എന്നും സങ്കല്പമുണ്ട്.

ഗാന്ധാരി അമ്മന്‍കോവില്‍ പ്രതിഷ്ഠ
ഇന്ത്യയിൽ 96 കാലഭൈരവ ക്ഷേത്രങ്ങളുണ്ട്. കൂടുതലും തമിഴ്നാട്ടിലാണ് – 20 എണ്ണം. നേപ്പാളിൽ 16 കാല ഭൈരവ ക്ഷേത്രങ്ങളുണ്ട്. യു എസ്സ്, മൗറീഷ്യസ് സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവ അടക്കം പല രാജ്യങ്ങളിലും കാല ഭൈരവ ക്ഷേത്രങ്ങളുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കം പറയുന്ന തിരുവനന്തപുരം ഗാന്ധാരി അമ്മന്‍കോവില്‍ കാലഭൈരവ മൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്.

കാലഭൈരവാഷ്ടകം ജപിക്കണം
ഭയം, ദുഃഖം, ആസക്തി, ദാരിദ്ര്യം, അത്യാഗ്രഹം, കോപം, താപം എന്നിവ നശിപ്പിക്കാനും മരണഭയം മാറ്റാനും അകാലമൃത്യു ഒഴിവാക്കുവാനും ശ്രീ ശങ്കരാചാര്യ വിരചിതമായ കാലഭൈരവാഷ്ടകം നിത്യേന ജപിക്കണം. ധൈര്യം, ആത്മവിശ്വാസം എന്നിവ ഈ ജപം വർദ്ധിപ്പിക്കും. നിഷേധാത്മക സ്വഭാവം നിയന്ത്രിക്കും. ധർമ്മചിന്ത ശക്തമാക്കും. തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും.
സംരക്ഷണം, നിർഭയത്വം എന്നിവ നൽകും. മൂന്ന് തവണ കേൾക്കുകയോ ജപിക്കുകയോ വേണം. എപ്പോൾ വേണമെങ്കിലും കേൾക്കാം . എന്നാൽ രാത്രികാലമാണ് കൂടുതൽ നല്ലത്. ഭക്തിയോടെയും നിഷ്ഠയോടെയും കാലഭൈരവ അഷ്ടകം പതിവായി ജപിച്ചാൽ ചിന്തകൾ സുവ്യക്തമാകും. ഭയം കുറയും. ഞായർ, തിങ്കൾ, കാലാഷ്ടമി, പ്രദോഷം, തിരുവാതിര, ശിവരാത്രി ദിവസങ്ങളിൽ ജപിച്ചാൽ അതിവേഗം ഫലം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച കാലഭൈരവാഷ്ടകം
കേൾക്കാം:

https://youtu.be/US2KsJj3NY8?si=opYZuDfPjheLmuy0

കാലഭൈരവ അഷ്ടകം വരികൾ
ദേവരാജ സേവ്യമാന പാവനാം ഘ്രിപങ്കജം
വ്യാലയജ്ഞ സൂത്രമിന്ദു ശേഖരം കൃപാകരം
നാരദാദി യോഗിവൃന്ദ വന്ദിതം ദിഗംബരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ

ഭാനുകോടിഭാസ്വരം ഭവാബ്‌ധിതാരകം പരം
നീലകണ്ഠമീപ്‌സിതാർത്ഥ ദായകം ത്രിലോചനം
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ

ശൂലടങ്ക പാശദണ്ഡ പാണിമാദി കാരണം
ശ്യാമകായമാദിദേവമക്ഷരം നിരാമയം
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ

ഭുക്തിമുക്തിദായകം പ്രശസ്‌തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിരം സമസ്‌തലോകവിഗ്രഹം
നിക്വണന്മനോജ്ഞഹേമകിങ്കിണീ ലസത്കടിം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ

ധർമ്മസേതുപാലകം ത്വധർമ്മമാർഗ്ഗനാശകം
കർമ്മപാശമോചകം സുശർമ്മദായകം വിഭും
സ്വർണവർണ്ണകേശപാശ ശോഭിതാംഗമണ്ഡലം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ

രത്നപാദുകാ പ്രഭാഭിരാമപാദയുഗ്മകം
നിത്യമദ്വിതീയമിഷ്‌ടദൈവതം നിരഞ്ജനം
മൃത്യുദർപ്പനാശനം കരാളദംഷ്ട്ര ഭീഷണം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ

അട്ടഹാസ ഭിന്നപദ്‌മജാണ്ഡകോശ സന്തതിം
ദൃഷ്ടിപാതനഷ്ടപാപ ജാലമുഗ്രശാസനം
അഷ്ടസിദ്ധിദായകം കപാലമാലികാധരം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ

ഭൂതസംഘനായകം വിശാലകീർത്തിദായകം
കാശിവാസലോക പുണ്യപാപശോധകം വിഭും
നീതിമാർഗ്ഗകോവിദം പുരാതനം ജഗത്പതിം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ

കാലഭൈരവാഷ്ട‌കം പഠന്തി യേ മനോഹരം
ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർദ്ധനം
ശോക മോഹ ദൈന്യ ലോഭ കോപ താപ നാശനം
തേ പ്രയാന്തി കാലഭൈരവാംഘ്രി സന്നിധിം ധ്രുവം

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം
കാലഭൈരവാഷ്ടകം സമ്പൂർണം

Story Summary: Significance of Kalashtami on June 8 (Edavam month)

Highlights
തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുവാൻ ദണ്ഡുമേന്തി വന്ന ദണ്ഡപാണി

ഭൈരവ ഉപാസകാരെ ശനി ഭഗവാൻ
ഒരു രിതിയിലും ഉപദ്രവിക്കാറില്ല

ഭൈരവ ഗായത്രി ജപിക്കുന്നവരുടെ ജീവിതം സുരക്ഷിതമാകും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?