Sunday, August 23, 2026
Sunday, August 23, 2026
Home » പ്രദോഷം വ്രതം ചൊവ്വാഴ്ച ഉത്രാടത്തിന്; വ്രതം എടുക്കാത്തവർ ഇതെങ്കിലും ചെയ്യണം

പ്രദോഷം വ്രതം ചൊവ്വാഴ്ച ഉത്രാടത്തിന്; വ്രതം എടുക്കാത്തവർ ഇതെങ്കിലും ചെയ്യണം

by NeramAdmin
0 comments

ശിവപ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. 2026 ആഗസ്റ്റ് 25 ചൊവ്വാഴ്ച ചിങ്ങത്തിലെ ശുക്ലപക്ഷ പ്രദോഷമാണ്. ഈ ദിവസം ഭക്തിയോടെ വ്രതമെടുത്താല്‍ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീര്‍ത്തി എന്നിവയെല്ലാമാണ് ഫലം. ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവരുടെ ദുരിതകാഠിന്യം കുറയ്ക്കാനും ഉത്തമമത്രേ പ്രദോഷവ്രതം.

വഴിപാട് നടത്തണം
ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം പുണ്യദായകമാണ്. വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ പ്രദോഷ ദിവസം ശിവക്ഷേത്രദര്‍ശനം നടത്തി സ്വന്തം കഴിവിനൊത്ത വഴിപാട് നടത്തുന്നത് നന്മയേകും. പ്രദോഷ സന്ധ്യയില്‍ ക്ഷേത്ര ദര്‍ശനത്തിനൊപ്പം ശിവഭജനം കൂടി നടത്തിയാല്‍ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ ലഭിക്കും. അന്ന് ശിവപുരാണം പാരായണം ചെയ്യുന്നത് അതിവിശേഷമാണ് . കഴിയുന്നത്ര തവണ ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ശിവപഞ്ചാക്ഷരി സ്‌തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=heritage-weaves&is_service=false

നന്ദിയെ വണങ്ങണം
പ്രദോഷ ദിവസം രാവിലെ ശിവക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിച്ച ശേഷം പകൽ മുഴുവൻ ഉപവസിക്കണം. ഒപ്പം പഞ്ചാക്ഷരി ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച്
സന്ധ്യവേളയിൽ ക്ഷേത്രത്തിൽ പോയി ശിവപൂജ ചെയ്ത് പ്രാർത്ഥിക്കണം. വൈകുന്നേരം നാലര മുതൽ ആറരവരെയാണ് സന്ധ്യാപ്രദോഷകാലം. ഈ സമയത്ത് തന്നെ ക്ഷേത്രങ്ങളിൽ കൂവളാർച്ചന പോലുള്ള ആരാധനകളും അഭിഷേകങ്ങളും മറ്റ് വഴിപാടുകളും നടത്തണം. ശിവലിംഗത്തോളം തന്നെ ശക്തി അതിനുമുന്നിൽ ശിവനെയും നോക്കി ശയിക്കുന്ന നന്ദിദേവനും ഉണ്ട് എന്ന് മറക്കരുത്. നന്ദിദേവന്റെ അനുമതിയില്ലാതെ ശിവലിംഗം ഇരിക്കുന്ന ശ്രീകോവിലിലേക്ക് പ്രവേശിക്കുവാനും ആരാധിക്കുവാനും ആർക്കും സാദ്ധ്യമല്ല. അതിനാൽ നന്ദിയേയും വണങ്ങി വേണം ചുറ്റമ്പലത്തിലേക്ക് പ്രവേശിക്കാൻ. നന്ദി ദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം നിന്ന് ഇരുകൊമ്പുകൾക്കിടയിൽ കൂടി വേണം ശ്രീകോവിലിൽ ശിവനെ ദർശിക്കുവാനും തൊഴുകൈകളോടെ ആരാധിക്കുവാനും അപേക്ഷിക്കുവാനും എന്ന് പറയാറുണ്ട്.
അഭീഷ്ടസാദ്ധ്യത്തിനുള്ള പ്രാർത്ഥന
ആത്മാർത്ഥമാണെങ്കിൽ
കാര്യസാദ്ധ്യത്തിന് ഒട്ടും താമസം വരില്ല. കാരണം പരമശിവൻ പത്‌നീസമേതം ആനന്ദതാണ്ഡവമാടുന്ന
പുണ്യകാലമാണ് പ്രദോഷം.

അനുഗ്രഹമൂർത്തി
പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനാകുമെന്ന് മാത്രമല്ല അനുഗ്രഹമൂർത്തിയുമാകും.
എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്.
ആദിത്യദശയുള്ളവർ ദോഷ പരിഹാരത്തിന് പ്രദോഷവ്രതമെടുക്കുന്നത് നല്ലതാണ്.
സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങൾ മറക്കാതിരിക്കുക. മനുഷ്യജന്മം പഴാക്കാതിരിക്കുക: ഓം നമഃ ശിവായ.

ലിംഗാഷ്ടകം ജപിക്കണം
ശിവ ഭഗവാനെ പ്രീതിപ്പെടുത്താൻ
അനേകം സ്തുതികളുള്ളതിൽ ഏറ്റവും പ്രസിദ്ധമാണ് ലിഗാഷ്ടകം. ബ്രഹ്മമുരാരിസുരാർച്ചിതലിംഗം നിർമ്മല ഭാസിതശോഭിത ലിംഗം എന്നാരംഭിക്കുന്ന ലിംഗാഷ്ടകം ഭഗവാന് പ്രിയങ്കരമായതും പവിത്രവുമാണ്. അഷ്ടദു:ഖങ്ങള്‍ എല്ലാം അകന്ന് അഷ്ടഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ലിംഗാഷ്ടകം നിത്യവും ജപിക്കുന്നത് വളരെ അനുഗ്രഹദായകമാണ്. ഹൃദ്യമായ ശിവരഞ്ജിനി രാഗത്തിൽ ജപിക്കാവുന്ന ലിംഗാഷ്ടകം, കേള്‍ക്കുന്നത് പോലും ശുഭോർജ്ജം നൽകും. നിത്യവും പ്രഭാതത്തിലും സന്ധ്യയ്ക്കും ഇത് ജപിച്ചാൽ എല്ലാ ഐശ്വര്യവും ഗൃഹത്തിൽ കുമിഞ്ഞു കൂടുന്നത് ഭക്തരുടെ പരമ്പരാഗത അനുഭവമാണ്. ബ്രഹ്‌മാവും വിഷ്ണുവും സുരന്മാരും അസുരന്മാരും ഉള്‍പ്പെടെ ഏവരും ശിവലിംഗത്തെ ആരാധിക്കുന്നു എന്ന് പ്രകീർത്തിച്ച് ആദ്യ വരിയിൽ തന്നെ ശിവലിംഗത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയാണ് ലിംഗാഷ്ടകം ആരംഭിക്കുന്നത്. ശ്രീ പരമേശ്വരന്റെ അനുഗ്രഹം ലഭിച്ചാൽ എല്ലാത്തരത്തിലെ ദാരിദ്ര്യദുഃഖവും അവസാനിച്ച് അഷ്ടൈശ്വര്യങ്ങൾ ലഭിക്കും. ധനം, വിജയം, ആരോഗ്യം, പുത്രപൗത്രാദികൾ, ഐശ്വര്യം, കീർത്തി, മന:ശാന്തി, ദീർഘായുസ് എന്നിവയാണ് അഷ്ടൈശ്വര്യം. ലിംഗാഷ്ടകത്തിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ഒരോ അഷ്ടകത്തിന്റെയും അർത്ഥം മനസിലാക്കി ഇത് ജപിച്ചാൽ അതിവേഗം ഫലസിദ്ധി ഉണ്ടാകും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലിംഗാഷ്ടകം കേൾക്കാം :

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?