Sunday, August 23, 2026
Sunday, August 23, 2026
Home » ഉത്രാടത്തിന് ഏറ്റവും വലിപ്പത്തിൽ പരമാവധി ഭംഗിയിൽ പൂക്കളം തീർക്കും

ഉത്രാടത്തിന് ഏറ്റവും വലിപ്പത്തിൽ പരമാവധി ഭംഗിയിൽ പൂക്കളം തീർക്കും

by NeramAdmin
0 comments

മാനുഷരെല്ലാം ഒന്ന് എന്ന സങ്കല്പത്തിൽ നാടുഭരിച്ച മഹാബലിയുടെ ത്യാഗത്തിന്റെയും നിസ്വാർത്ഥതയുടെയും സമർപ്പണത്തിന്റെയും ഓർമ്മയുണർത്തി മലയാളിയുടെ ദേശീയോത്സവമായ ഓണം വന്നണയുന്നു. ആഘോഷങ്ങൾക്കപ്പുറം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം നിറയുന്ന കാലം കൂടിയാണ് ഓണം. അത്തത്തിന് തുടങ്ങുന്ന ഓണാഘോഷം ചിങ്ങത്തിലെ
തിരുവോണത്തിന് വലിയ പ്രാധാന്യത്തോടെ ആഘോഷിക്കും. ചതയം വരെ ആഘോഷം നീളും. ഈ വർഷം ആഗസ്റ്റ് 26,1202 ചിങ്ങം 10 നാണ് തിരുവോണം.

ഓണപ്പൂക്കളം
ഓണസദ്യയും ഓണക്കോടിയും ഓണക്കളികളും നിറഞ്ഞ ഓണാഘോഷത്തിലെ ഏറ്റവും പ്രധാന വിശേഷങ്ങളിൽ ഒന്നാണ് പൂക്കളമൊരുക്കൽ. വീടുകളിൽ ഓണത്തിന്റെ സാന്നിദ്ധ്യം അറിയിക്കുന്നത് അത്തപ്പൂക്കളമിട്ടാണ്. പൊതുവെ മുറ്റത്ത് ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടുക. ആദ്യദിവസമായ അത്തത്തിന് തുമ്പപ്പൂവും മുക്കുറ്റിയുമാണ് ഇടുന്നത്. അന്ന് ഒരു നിര പൂവ് ഇട്ടാൽമതി. അതിൽ ചുവന്ന പൂവ് ഇടുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂക്കൾ എന്നിങ്ങനെ ദിവസം ചെല്ലുന്തോറും പൂവിന്റെ നിറങ്ങളും പൂക്കളത്തിലെ വരികളുടെ എണ്ണവും കൂടിവരും. വൃത്താകൃതിയിലാണ് സാധാരണ പൂക്കളമൊരുക്കുന്നത്. ചിലയിടങ്ങളിൽ മൂല വരയ്ക്കാറുണ്ട്. പ്രത്യേക ആകൃതിയിൽ ചില ദിവസങ്ങളിൽ കളമെഴുതുന്ന രീതിയുമുണ്ട്. മൂലം നാളിൽ ചതുരാകൃതിയിൽ പൂക്കളം ഒരുക്കുന്ന രീതിയും ചില സ്ഥലങ്ങളിൽ നിലവിലുണ്ട്. ഉത്രാടത്തിനാണ് ഏറ്റവും വലിപ്പത്തിൽ പരമാവധി ഭംഗിയായി പൂക്കളം ഒരുക്കുന്നത്.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=heritage-weaves&is_service=false

വാമന അവതാരദിനം
വാമനന്റെ വരദാനത്താൽ പാതാളത്തിൽ നിന്ന് മഹാബലി പ്രജകളെ കാണാൻ എത്തുന്ന ചിങ്ങത്തിലെ തിരുവോണം വാമനമൂർത്തിയുടെ അവതാരദിനം കൂടിയാണ്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഉൾപ്പെട്ടതാണ് വാമനാവതാരം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിസ്വാർത്ഥതയുടെയും ആത്മബലിയുടെയും കൂട്ടായ്മയുടെയും മാനവികതയുടെയും സന്ദേശങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുന്ന നിറദീപം കൂടിയാണ് ഓണം.

തിരുവോണവ്രതം
ചിങ്ങത്തിലെ തിരുവോണം വ്രതമെടുത്തും ആചരിക്കാറുണ്ട്. അനപത്യതാദു:ഖം അനുഭവിക്കുന്ന ദമ്പതികൾ സന്താനലബ്ധിക്കും സന്താനങ്ങളുടെ കാര്യങ്ങളിൽ മറ്റ് വിഷമങ്ങൾ അനുഭവിക്കുന്ന മാതാപിതാക്കൾ സന്താനങ്ങളുടെ ശ്രേയസ്സിനും തിരുവോണവ്രതം അനുഷ്ഠിക്കാറുണ്ട്. ദമ്പതികൾ ഒരുമിച്ച് അനുഷ്ഠിക്കുന്ന വ്രതമാണിത്. തിരുവോണ വ്രതം അനുഷ്ഠിക്കുന്നവർ പൊതു വ്രതനിഷ്ഠകൾ പാലിക്കണം. തിരുവോണമായതിനാൽ ഉപവാസം വേണ്ട. തിരുവോണദിവസം ബ്രാഹ്‌മ മൂഹുർത്തത്തിൽ ഉണർന്ന് കുളിച്ച് ക്ഷേത്രദർശനം നടത്തി തൊഴുത് പ്രാർത്ഥിക്കണം. തിരിച്ച് വീട്ടിലെത്തി വ്രതചര്യകൾ തുടരണം. ബ്രഹ്‌മചര്യം പ്രധാനമാണ്. മത്സ്യ-മാംസാദികൾ ഉപേക്ഷിക്കണം. പകലുറക്കം പാടില്ല. അവിട്ടം നക്ഷത്രദിവസം പുലർച്ചെ കുളിച്ച് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കാം.

Story Summary: Onam Celebrations and Thiruvonam Vritham

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?