Sunday, September 27, 2026
Sunday, September 27, 2026
Home » ശ്രീ അനന്ത ചതുർദശിയിൽ അനന്തപദ്മനാഭ പൂജ നടത്തി

ശ്രീ അനന്ത ചതുർദശിയിൽ അനന്തപദ്മനാഭ പൂജ നടത്തി

by NeramAdmin
0 comments

മൂകാംബിക മുഖ്യ അർച്ചകൻ
കെ എൻ സുബ്രഹ്മണ്യ അഡിക
വെള്ളിയാഴ്ച ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർദശിയിൽ തികച്ചും
വ്യത്യസ്തമായ ശ്രീ അനന്തപദ്മനാഭ പൂജ നടത്തിയ ചിത്രം ഭക്തർക്കായി പങ്കുവച്ചത് ശ്രദ്ധേയമായി.

സുബ്രഹ്മണ്യ അഡിക പങ്ക് വച്ച ശ്രീ അനന്തപദ്മനാഭ പൂജ ചിത്രം

വിഷ്ണു ഭഗവാന്റെ അനന്തശയന രൂപത്തെ ആരാധിക്കുന്ന വിശിഷ്ടമായ അനുഷ്ഠാനമാണ് ശ്രീ അനന്തപദ്മനാഭ പൂജ. കാലത്തിൻ്റെ പ്രതീകമായ അനന്തശേഷൻ എന്ന നാഗത്തിൻ്റെ പുറത്ത് വിഷ്ണു ഭഗവാൻ പള്ളികൊള്ളുന്ന ഭാവമാണ് അനന്തശയനം. ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിവസമാണ് ഈ പൂജ അനുഷ്ഠിക്കുന്നത്. അനന്ത ചതുർദശി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അതുപോലെ ഇതിനെ അനന്തപദ്മനാഭ വ്രതം എന്നും പറയും. കഷ്ടപ്പാടുകൾ നീങ്ങാനും, നഷ്ടമായ ഐശ്വര്യവും സമ്പത്തും തിരികെ ലഭിക്കാനും, ദീർഘായുസ്സും മോക്ഷവും സിദ്ധിക്കാനുമാണ് ഭക്തർ ഈ വ്രതം എടുക്കുന്നത്.

ഇപ്പോൾ സ്വന്തമാക്കാൻ സന്ദർശിക്കൂ:
Divine Brass Ananthasayanam – Lord Padmanabha in Reclining Posture https://www.okalasha.com/shop/divine-brass-ananthasayanam-lord-padmanabha-in-reclining-posture

ഐതിഹ്യവും പ്രാധാന്യവും
ദ്വാപരയുഗത്തിൽ പാണ്ഡവർ വനവാസത്തിലായിരുന്നപ്പോൾ, അവരുടെ ദുരിതങ്ങൾ കണ്ട് ദയ തോന്നി ശ്രീകൃഷ്ണൻ ധർമ്മപുത്രർക്ക് ഉപദേശിച്ച വ്രതമാണിത്. ഈ വ്രതവും പൂജയും ഭക്തിപൂർവ്വം ചെയ്താൽ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളും സമ്പത്തും തിരികെ ലഭിക്കുമെന്ന് ശ്രീകൃഷ്ണഭഗവാൻ അരുളിചെയ്തു. അനന്തൻ എന്നാൽ അവസാനമില്ലാത്തവൻ എന്നാണ് അർത്ഥം. അതിനാൽ ഈ വ്രതം
ഭക്തർക്ക് അനന്തമായ സുഖവും ശാന്തിയും നൽകുമെന്നാണ് വിശ്വാസം.

അനന്തസൂത്രം രക്ഷാകവചം
ഈ പൂജയിൽ 14 എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. വിഷ്ണുഭഗവാൻ സംരക്ഷിക്കുന്ന 14 ലോകങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. 14 മഞ്ഞച്ചരട് ചേർത്ത്, 14 കെട്ടുകളിട്ട്, മഞ്ഞൾ മുക്കി പവിത്രമാക്കിയ അനന്ത സൂത്രം ( മഞ്ഞച്ചരട് ) ആണ് ഈ പൂജയിൽ ആരാധിക്കുന്നത്. പൂജയ്ക്ക് ശേഷം അനന്ത സൂത്രം പുരുഷന്മാർ വലതുകൈയിലും സ്ത്രീകൾ ഇടതുകൈയിലും ധരിക്കും. ഇത് അവർക്ക് ഒരു  രക്ഷാകവചമായിരിക്കും.

സുബ്രഹ്മണ്യ അഡിക പങ്ക് വച്ച ശ്രീ അനന്തപദ്മനാഭ പൂജ ചിത്രം

14 തരം നിവേദ്യങ്ങൾ
അനന്തപദ്മനാഭ പൂജയ്ക്ക് ഉപയോഗിക്കുന്ന 2 കലശങ്ങളിൽ ഒന്ന് യമുനാദേവിയെയും മറ്റൊന്ന് അനന്തപദ്മനാഭനെയും സങ്കൽപ്പിക്കുന്നു. ഏഴ് അല്ലെങ്കിൽ 14 ദർഭപ്പുല്ലുകൾ ഒന്നിച്ച് കെട്ടി അനന്തന്റെ പ്രതീകമായി കലശങ്ങളിൽ വച്ചാണ് ആരാധിക്കുക. പലഹാരങ്ങളും പഴങ്ങളും അടങ്ങിയ 14 തരം നിവേദ്യങ്ങൾ പൂജയിൽ സമർപ്പിക്കുന്നതും, അതിൽ 14 എണ്ണം ദാനം നൽകുന്നതും ഈ വ്രതത്തിന്റെ ഭാഗമാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ ഈ പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കഠിനമായ വ്രതത്തോടെ  വീടുകളിൽ പൂജ ചെയ്യുന്നവരുണ്ട്. ചില ക്ഷേത്രങ്ങളിൽ അനന്ത ചതുർദശി ദിവസം പ്രത്യേക ലക്ഷാർച്ചനകളും വഴിപാടുകളും നടക്കാറുണ്ട്.

ALSO READ

Story Summary: Significance of Sri Anatha Chathurdaeshi Vritham and Sri Anatha Pooja

( ചിത്രം: കെ എൻ സുബ്രഹ്മണ്യ അഡിക പങ്ക് വച്ച ശ്രീ അനന്തപദ്മനാഭ പൂജ )

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?