Monday, October 5, 2026
Monday, October 5, 2026
Home » സർപ്പഭയം മാറ്റാൻ നാഗരാജാവിൻ്റെ അവതാര തിരുനാൾ

സർപ്പഭയം മാറ്റാൻ നാഗരാജാവിൻ്റെ അവതാര തിരുനാൾ

by മംഗളഗൗരി
0 comments

ആയില്യം സർപ്പങ്ങളുടെ ജന്മനക്ഷത്രമായി പറയുന്നു. ഇതിൽ കന്നിമാസത്തെ ആയില്യം നാഗരാജാവിന്റെ തിരുന്നാളാണ്. അവതാര ദിനമായതുകൊണ്ടാണ് കന്നിയിലെ ആയില്യം ഏറ്റവും പ്രധാനമാകുന്നത്. 2026 ഒക്ടോബർ 6 നാണ് നാഗരാജാവിന്റെ തിരുന്നാൾ ആചരിക്കുന്നത്. ഈ ആയില്യം വെട്ടിക്കോട് ആയില്യം എന്ന് അറിയപ്പെടുന്നു.

നാഗക്ഷേത്രങ്ങളിൽ ഉത്സവം
ഭൂമിയിൽ ആദ്യമായി നാഗ പ്രതിഷ്ഠ നടത്തിയത് വെട്ടിക്കോട് ആണത്രേ. അതുകൊണ്ടാണ് ഈ ക്ഷേത്രം ആദിമൂലം വെട്ടിക്കോട് നാഗരാജക്ഷേത്രം അറിയപ്പെടുന്നത്. അനന്തൻകാട്, പാമ്പുമേക്കാവ്, നാഗർകോവിൽ, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, പാതിരിക്കുന്ന് , ഉദയംപേരൂർ, ആമേടമംഗലം, തിരുവില്വാമല, പാമ്പാടി പാമ്പുംക്കാവ്, തിരുവനന്തപുരം ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ്, പള്ളിപ്പുറം, എന്നിവിടങ്ങളിലെല്ലാം കന്നിയിലാണ് ഉത്സവം. മണ്ണാറശാലയിൽ ഉത്സവം തുലാം മാസത്തിലാണെങ്കിലും കന്നിയിലെ ആയില്യവും പ്രധാനമാണ്.

Prashna Parihara Variyola by M. Nandakumar, IAS (Retd.) https://www.okalasha.com/shop/prasna-parihara-vidhikal-malayalam-book-traditional-astrology-remedies-guide

വെട്ടിക്കോട്ട് നാഗരാജാവ്
പരശുരാമൻ തന്റെ ആയുധമായ മഴുകൊണ്ട് മണ്ണുവെട്ടിക്കൂട്ടി പീഠങ്ങളുണ്ടാക്കി നാഗപ്രതിഷ്ഠ ചെയ്ത സ്ഥലമാണ് വെട്ടിക്കോട്ട് നാഗരാജക്ഷേത്രം എന്ന് കരുതുന്നു. ഈ പ്രതിഷ്ഠയ്ക്ക് മുഹൂർത്തം കുറിച്ചത് ബ്രഹ്മാവും ദാനം സ്വീകരിച്ചത് ശിവനുമാണെന്നാണ് വിശ്വാസം. വിഷ്ണുമൂർത്തിയായ അനന്തന്റെ നാഗരാജാ രൂപത്തിലുള്ള വിഗ്രഹങ്ങളും ജഗദംബികയായ ശ്രീദേവിയുടെ നാഗയക്ഷിരൂപത്തിലുള്ള വിഗ്രഹവുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. അതിനാൽ ബ്രഹ്മവിഷ്ണു – മഹേശ്വരചൈതന്യം ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
ഈ ക്ഷേത്രം നാഗങ്ങളുടെ മൂലസ്ഥാനമായി കരുതി വരുന്നു.

നാഗരാജാവും സർപ്പരാജാവും
പുരാണങ്ങളും ഭഗവത് ഗീതയും മറ്റും ഉദ്ധരിച്ചുള്ള ചിലരുടെ വാദഗതികളിൽ അനന്തനെ നാഗരാജാവായും
വാസുകിയെ സർപ്പരാജാവായും പറയുന്നുണ്ട്. നാഗങ്ങൾക്ക് വിഷമില്ല, അതിന് ആകാശത്തുകൂടി
സഞ്ചരിക്കാൻ കഴിയും, ഭൂസ്പർശം ആവശ്യമില്ല, ദിവ്യത്വം കൂടുതലാണ് അനേകം ഫണങ്ങളുണ്ട് എന്നെല്ലാം വാദങ്ങളുണ്ട്. എന്നാൽ സർപ്പങ്ങൾക്ക് ഒരു ഫണമേയുള്ളു, സഞ്ചരിക്കാൻ ഭൂസ്പർശം ആവശ്യമുണ്ട്, വിഷമുണ്ട് എന്നെല്ലാം വാദിക്കുന്നു. എന്നാൽ അത്തരം തർക്കങ്ങൾ ഭക്തിയുടെ ഭാഗമല്ലാത്തുകൊണ്ട് അതിലേക്ക് കൂടുതൽ കടക്കുന്നില്ല. പുരാണപ്രകാരം മഹാസർപ്പങ്ങളെയാണ് അഷ്ട നാഗങ്ങൾ എന്ന് പറയുന്നത്. ശ്രേഷ്ഠമായ ഒന്‍പതു സര്‍പ്പങ്ങളാണ് നവനാഗങ്ങള്‍. പുരാണപ്രകാരം ഒരോ വർഷത്തിനും ദ്വാദശ നാഗങ്ങളിൽ ഓരോന്നും അധിപതിയാണ്. ഇതിനെ സംവത്സരനാഗരാജന്‍ എന്ന് പറയും. ശകവര്‍ഷ സംഖ്യയോടുകൂടി 14 കൂട്ടി 12 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരുന്ന സംഖ്യയാണ് ആ ശകവര്‍ഷത്തിന്റെ അധിപതിയായ നാഗത്തിന്റെ പേരിനെ സൂചിപ്പിക്കുന്നത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ നാഗരാജ അഷ്ടോത്തരം കേൾക്കാം:

അഷ്ടനാഗങ്ങള്‍
1 അനന്തന്‍
2 വാസുകി
3 തക്ഷകന്‍
4 കാര്‍ക്കോടകന്‍
5 ശംഖപാലന്‍
6 ഗുളികന്‍
7 പത്മന്‍
8 മഹാപത്മന്‍

നവനാഗങ്ങള്‍
1 അനന്തന്‍
2 വാസുകി
3 ആദിശേഷന്‍
4 തക്ഷകന്‍
5 കര്‍ക്കന്‍
6 പത്മന്‍
7 മഹാപത്മന്‍
8 ശംഖന്‍
9 ഗുളികന്‍

ALSO READ

ദ്വാദശനാഗങ്ങള്‍
1 സുബുദ്ധന്‍, 2 നന്ദസാരി, 3 കാര്‍ക്കോടകന്‍, 4 പൃഥുശ്രവസ്സ്, 5 വാസുകി, 6 തക്ഷകന്‍, 7 കംബളന്‍, 8 കേചനന്‍, 9ഹേമമാലി, 10 ജലേന്ദ്രന്‍ / ജര്‍വ്വരന്‍
11 വജ്രദംഷ്ട്രന്‍, 12 വൃഷന്‍

Story Summary: Significance of Kannimasa Ayilyampuja

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?