Thursday, February 5, 2026
Thursday, February 5, 2026
Home » വിനായക ചതുർത്ഥി നാൾ മുതൽ ഇത് 21 തവണ ജപിക്കൂ എല്ലാം ശുഭകരമാകും

വിനായക ചതുർത്ഥി നാൾ മുതൽ ഇത് 21 തവണ ജപിക്കൂ എല്ലാം ശുഭകരമാകും

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

ക്ഷിപ്ര പ്രസാദിയായ ഗണപതി ഭഗവാന്റെ പ്രധാന പ്രത്യേകത ക്ഷിപ്രകോപിയല്ലെന്നതാണ്. അതുകൊണ്ട്
തന്നെ എല്ലാവരുടെയും ഇഷ്ടമൂർത്തിയാണ് ഭഗവാൻ ശ്രീ ഗണേശൻ. എല്ലാ വിഘ്നങ്ങളും നശിപ്പിക്കുന്ന
ഗണപതി ഭഗവാനെ പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്ന ഒന്നും തന്നെ പൂർത്തിയാകാതെ പോകില്ല.

ഗണപതി ഭാവങ്ങളിൽ ഏറ്റവും ആകർഷണീയവും അനുഗ്രഹശേഷിയുള്ളതും ബാലഗണപതിക്കാണ്. ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ഇഷ്ടമൂർത്തിയായി ഉപാസിക്കുന്നത് ഈ ഭാവത്തെയാണ്. വ്രതനിഷ്ഠയും മന്ത്രോപദേശവും ഒന്നുമില്ലാതെ ഏതൊരാൾക്കും നിത്യവും ജപിക്കാവുന്നതാണ് ഗണേശ മൂലമന്ത്രമായ
ഓം ഗം ഗണപതയേ നമഃ. അതുപോലെ എന്തുകാര്യം തുടങ്ങുന്നതിനു മുമ്പും സങ്കടനാശന ഗണേശ സ്തുതി ചുരുങ്ങിയത് ഇരുപത്തിയൊന്ന് പ്രാവശ്യമെങ്കിലും ജപിക്കുന്നത് നല്ലതാണ്. സർവ്വവിഘ്‌നങ്ങളും തീർന്ന് സർവ്വമംഗളവും ലഭിക്കും. നിത്യജപത്തിന് ഏറ്റവും ഉത്തമമാണിത്. ഭക്തി വിശ്വാസപൂർവം ഇത് ജപിച്ചാൽ വിദ്യാർത്ഥികൾക്ക് വിദ്യ കിട്ടും. സമ്പത്തും ഐശ്വര്യവും ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും. സന്താനലാഭം ആഗ്രഹിക്കുന്നവർക്ക് സത്പുത്ര ലാഭമുണ്ടാകും. ജീവിതമോക്ഷം കാംക്ഷിക്കുന്നവർക്ക് ഗണേശഭഗവാന്റെ പ്രസാദത്താൽ മോക്ഷം ലഭിക്കും.

ഗണേശ പ്രധാനമായ ചതുർത്ഥി തിഥികൾ, അത്തം നക്ഷത്രം, വെള്ളിയാഴ്ചകൾ, പ്രത്യേകിച്ച് മാസത്തിലെ ആദ്യ വെള്ളിയാഴ്ച, തുലാമാസത്തിലെ തിരുവോണം, മീനത്തിലെ പൂരം, വിജയദശമി എന്നിവ സങ്കടനാശന ഗണേശ സ്തോത്രം ജപാരംഭത്തിന് ഏറെ ഉത്തമമാണ്. ഇതിലെല്ലാം ശ്രേഷ്ഠമായ ദിവസം ചിങ്ങത്തിലെ
വിനായക ചതുർത്ഥിയാണ്. 2024 സെപ്റ്റംബർ 7 ശനിയാഴ്ചയാണ് വിനായക ചതുർത്ഥി. തുടർച്ചയായി ആറുമാസം സങ്കടനാശന ഗണേശ സ്തോത്രം ജപിച്ചാൽ ഫലം കണ്ടു തുടങ്ങും. ഒരു വർഷം ജപിച്ചാൽ തീർച്ചയായും ഫലം ലഭിക്കും. ഈ സ്തോത്രത്തിൽ പറയുന്ന ഗണപതിയുടെ 12 രൂപഭാവങ്ങൾ ധ്യാനിച്ച് വേണം സങ്കടനാശന ഗണേശ സ്തോത്രം ജപിക്കാൻ.

വളഞ്ഞ തുമ്പിക്കൈ, ഒറ്റക്കൊമ്പ്, ആനയുടെ ശരീരം സ്വർണ്ണത്തലമുടി, വലിയ വയറ്, ചന്ദ്രക്കല, കറുപ്പും ചുവപ്പും കലർന്ന നിറം ഇങ്ങനെയെല്ലാമാണ് ആനയുടെ മുഖമുള്ള എപ്പോഴും ആഹ്ലാദത്തോടെയിരിക്കുന്ന തടസങ്ങളുടെ രാജാവായ വിനകൾ അകറ്റുന്ന എല്ലാ ഗണങ്ങളുടെയും നായകനായ ഭഗവാനെ സങ്കടനാശന ഗണേശ സ്തോത്രത്തിൽ സ്തുതിക്കുന്നത്. കേൾക്കാം സങ്കടനാശനഗണേശ സ്തോത്രം:

സങ്കടനാശന ഗണേശ സ്തോത്രം

ALSO READ

പ്രണമ്യാശിരസാ ദേവം
ഗൗരീ പുത്രം വിനായകം
ഭക്ത്യാവാസം സ്മരേന്നിത്യം
ആയുർ കാമാർത്ഥസിദ്ധയേ
പ്രഥമം വക്രതുണ്ഡം ച
ഏക ദന്തം ദ്വിതീയം
തൃതീയം കൃഷ്ണ പിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം ച
ഷ ഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതീം
ദ്വാദശം തു ഗജാനനം

ജ്യോതിഷരത്നം വേണുമഹാദേവ്
+91 98475 75559

Story Summary: Significance of Ganesha Pooja and Sankasta Nama Ganesha Stotram

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?