Wednesday, February 4, 2026
Wednesday, February 4, 2026
Home » വിശ്വസ്തരായ 7 രസിക പ്രിയർ

വിശ്വസ്തരായ 7 രസിക പ്രിയർ

by NeramAdmin
1 comment

ഇംഗ്‌ളീഷ് മാസത്തിലെ ഒന്നു മുതൽ 31 വരെയുള്ള തീയതികൾ നോക്കിയാണ്  സംഖ്യാശാസ്ത്ര പ്രകാരമുള്ള  ഭാഗ്യനിർഭാഗ്യങ്ങൾപ്രവചിക്കുന്നത്. ഓരോ വ്യക്തിയും ജനിക്കുന്ന തീയതിയനുസരിച്ച് അവരുടെ ജീവിതവും ഭാഗ്യവും തൊഴിലും ദാമ്പത്യ ജീവിതവും വ്യത്യാസപ്പെട്ടിരിക്കും.  ജനനത്തീയതി പ്രകാരം ഓരോ ദിവസവും ജനിക്കുന്നവരുടെ പൊതു സാമാന്യ ഫലങ്ങളാണ് ഇവിടെ പ്രവചിക്കുന്നത്. ഒരു മാസത്തിൽ ഒന്നു മുതൽ 31 വരെ തീയതികൾ ഉണ്ടെങ്കിലും സംഖ്യാ ശാസ്ത്രത്തിൽ  1 മുതൽ 9 വരെയുള്ള സംഖ്യകൾക്കേ ഫല പ്രവചനം വേണ്ടതുള്ളു. 1 മുതൽ 31 വരെയുള്ള സംഖ്യകൾ തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കി മാറ്റിയാണ് ഫലം പറയുന്നത്.  25 ആണ് ജനിച്ച ദിവസമെങ്കിൽ 2+ 5= 7. ഏഴ് ജന്മസംഖ്യയായി വരുന്നവരുടെ പൊതു സ്വഭാവങ്ങൾ പറയാം:

7,16,25 തീയതികളിൽ ജനിച്ചവരാണ് ഏഴ് ജന്മ സംഖ്യയുള്ളവർ. എളിമ  നിറഞ്ഞ ജീവിതമാണ്  ഇവർക്കിഷ്ടം. ആചാരാനുഷ്ഠാനങ്ങളിലും ഈശ്വരാരാധനയിലും യോഗയിലും മന്ത്രങ്ങളിലും  മതാചാരങ്ങളിലും താത്പര്യമുള്ളവരും ശുദ്ധ ഹൃദയരും വിശ്വസ്തരുമാണ് ഇവർ.ആവശ്യത്തിന് പൊക്കമുള്ള ഇവർ  ആരെയും  ബോറടിപ്പിക്കാത്ത രസികരായിരിക്കും. ദേഷ്യം കൂടുതലാണ്. തികഞ്ഞ കലാകാരന്മാരാണ്. ചിലർക്ക് ചെറുപ്പത്തിൽ ദാരിദ്ര്യദു:ഖം ഉണ്ടാകും. രാഷ്ട്രീയത്തിൽ  പ്രവേേശിച്ചാൽ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. സാഹിത്യകാരന്മാർ, ചിത്രകാരന്മാർ, സഞ്ചാരപ്രിയർ, മെഡിക്കൽ പ്രതിനിധികൾ, മദ്യവ്യവസായികൾ, ഔഷധനിർമ്മാതാവ്, സിനിമാ താരങ്ങൾ,  ഉയർന്ന ഉദ്യോഗസ്ഥർ,  എന്നീ നിലകളിലും ശോഭിക്കും. സാഹസികത ഇഷ്ടപ്പെടുന്നവരാണ്. 7 ജന്മസംഖ്യയുള്ള സ്ത്രീകൾക്ക്  ധനവാനെ  ഭർത്താവായി ലഭിക്കും. അപകടത്തിൽ മുറിവ്, ഒടിവ്, ചതവ് എന്നിവ ഉണ്ടാകാനിടയുണ്ട്. പുറത്ത് ആഢംബരമായി നടക്കാൻ ആഗ്രഹിക്കും;  ഉള്ളിൽ എളിമയാണിഷ്ടം.  ചിലർക്ക് ആഗ്രഹിക്കും പോലുള്ള ജീവിതപങ്കാളിയെ ലഭിക്കില്ല.  ലഭിച്ചാൽ തന്നെ സന്താനഭാഗ്യം കുറയും. ഇതിന്  പരിഹാരം 7 ജന്മസംഖ്യയായുള്ളളവർ 1,10,19,28,2,11,20,29 എന്നീ തീയതികളിൽ ജനിച്ചവരെ ജീവിത പങ്കാളിയാക്കുകയാണ്. 

7,16,25 എന്നീ തീയതികൾ ഭാഗ്യം നൽകുന്ന തീയതികളാണ്. 25-ാം തീയതിയിൽ ലോട്ടറിഭാഗ്യം പരീക്ഷിക്കുക. ലോട്ടറി ടിക്കറ്റ് നമ്പറുകൾ കൂട്ടിയാൽ 7 വരുന്നോ എന്ന്  കൂടി നോക്കുക.
ഞായറും തിങ്കളും നന്മയുണ്ടാകുന്ന ദിവസങ്ങളാണ്. 2,11,20,29,1,10,19,28 എന്നീ തീയതികളിലെ ഫലവും അനുകൂലമാണ്. ഇവർക്ക് ഐശ്വര്യമുള്ള മുഖമായിരിക്കും. നല്ല ഭംഗിയുള്ള മൂക്കും മനോബലവുമുണ്ടാകും. മലബന്ധം, അലർജി, പരു, മുഖക്കുരു, അർശസ് എന്നിവ വരാൻ സാധ്യതയുണ്ട്.പഴവർഗ്ഗങ്ങൾ, ചീര, ഉള്ളി, വെള്ളരി, കാബേജ് എന്നിവ കൂടുതൽ കഴിക്കുന്നത് നല്ലതാണ്. 7 എന്ന സംഖ്യയെ ഭരിക്കുന്നത് കേതുവാണ്. അതിനാൽ കേതു പ്രീതി നേടുന്നത് നല്ലതാണ്. പതിവായി  ചൊവ്വാഴ്ച  ഗണപതിക്ക്  പുഷ്പാഞ്ജലി നടത്തിയാൽ  തടസ്സങ്ങൾ  ഭഗവാന്‍  മാറ്റിത്തരും. മാസത്തിൽ ഒരു ചൊവ്വാഴ്ച സ്വന്തം പേരിൽ ഗണപതി ഹോമവും നടത്തുന്നത് നല്ലത്. ചതുർത്ഥിയും ചൊവ്വാഴ്ചയും ചേർന്നു വരുന്ന ദിവസമാണ്  ഹോമം നടത്തുന്നതെങ്കിൽ വളരെ നല്ലത്.  ഭാഗ്യനിറങ്ങൾ പച്ച, മഞ്ഞയും വെള്ളയുമാണ് ഗോമേദകം, മുത്തുകൾ, ചന്ദ്രകാന്തം, വൈഡൂര്യം എന്നിവ മോതിരമായി ധരിച്ചാൽ ഭാഗ്യമുണ്ടാകും.

7-ാം തീയതി ജനിച്ചവർ ഫലിത പ്രിയരും ഈശ്വരഭക്തിയുള്ളവരും നിഷ്‌കളങ്കരും സഞ്ചാരപ്രിയരും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നവരുമായിരിക്കും.
16-ാം തീയതി ജനിച്ചവർ എന്തും നേരിടാൻ തയ്യാറാകുന്നവരും മനസിലിരിപ്പ് പുറത്ത് പറയാത്തവരും പൂർവ്വികസ്വത്ത് ലഭിക്കുന്നവരും താരം, സംഗീതജ്ഞർ, എന്നീ നിലകളിൽ പ്രശസ്തരുമാകാം. പക്ഷെ ആലോചിച്ചേ വിവാഹം കഴിക്കാവൂ.
25-ാം തീയതി ജനിച്ചവർ മതത്തെയും കുടുംബത്തെയും മക്കളെയും സ്‌നേഹിക്കുന്നവരും മറ്റുള്ളവരെ സഹായിക്കുന്നവരും വെല്ലുവിളകൾ ഏറ്റെടുക്കുന്നവരും  ആകാം.

പേരിന്റെ ആദ്യാക്ഷരമായി ഒ, ഇസഡ് എന്നിവ വരുന്നത് നല്ലതാണ്. പേരിടുമ്പോൾ അക്കങ്ങൾ കൂട്ടിയാൽ 34,79,88,97 എന്നിവ വന്നാൽ  ഭാഗ്യം കൂടുതലായി ലഭിക്കും. 

– പി.വി.ഗോപകുമാർ
+91 9495509212

ALSO READ

You may also like

1 comment

Reshma August 13, 2019 - 3:26 am

Thank you for your valuble information.interseting

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?