Wednesday, February 4, 2026
Wednesday, February 4, 2026
Home » ദുഃഖങ്ങൾ അകറ്റാനും ആഗ്രഹങ്ങൾ സഫലമാക്കാനും അത്ഭുത മന്ത്രങ്ങൾ

ദുഃഖങ്ങൾ അകറ്റാനും ആഗ്രഹങ്ങൾ സഫലമാക്കാനും അത്ഭുത മന്ത്രങ്ങൾ

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
ദുഃഖങ്ങൾ അകറ്റാൻ അത്ഭുതശക്തിയുള്ളതാണ് ദുർഗ്ഗാമന്ത്രങ്ങൾ. തികഞ്ഞ ഭക്തി വിശ്വാസത്തോടെ ആശ്രയിക്കുന്നവർക്ക് ദേവി ഇഷ്ടസിദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യും. ഇതിന് വിവിധ ഭാവങ്ങളിൽ വ്യത്യസ്ത മന്ത്രങ്ങൾ കൊണ്ട് ദുർഗ്ഗയെ ആരാധിക്കുന്നു. ശക്തമായ ശത്രുദോഷം, കടം, ദാരിദ്ര്യം എന്നിവ ദേവി അകറ്റുന്നു. ശാപദോഷങ്ങൾ രോഗദുരിതങ്ങൾ എന്നിവയും ദുർഗ്ഗാദേവിയുടെ കൃപയാൽ മാറുന്നു.

കുളിച്ച് ശുദ്ധമായി വീട്ടിലെ പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തി നിത്യവും ദുർഗ്ഗയുടെ മൂല മന്ത്രം 84 തവണ ജപിച്ചാൽ ദു:ഖങ്ങൾ അകലും. ആഗ്രഹങ്ങൾ സഫലമാകും. മൂലമന്ത്രം ജപിക്കും മുൻപ് ദുർഗ്ഗാ ധ്യാനം ഒരു തവണ ജപിക്കണം. രണ്ടും ചുവടെ പ്രത്യേകമായി ചേർക്കുന്നു.

അതുപോലെ തൊഴിൽപരമായ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജീവിതത്തിൽ വിജയിക്കുന്നതിന് ജപിക്കാൻ പറ്റിയ വിശ്വദുർഗ്ഗാ മന്ത്രവും ഇവിടെ പ്രത്യേകമായി ചേർക്കുന്നുണ്ട്. 28 തവണ വീതം 36 ദിവസം മുടങ്ങാതെ ജപിക്കുക. തൊഴിൽ രംഗത്തെ പരാജയങ്ങൾ മാറാനും ധനാഭിവൃദ്ധിക്കും ഗുണകരമാണ് ഈ മന്ത്ര ജപം. മന്ത്രോപദേശം നിർബന്ധമില്ല.

കലാരംഗത്ത് അംഗീകാരമുണ്ടാകുന്നതിനും ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനും അത്ഭുതകരമായ വശ്യശക്തിയുണ്ടാകുന്നതിനും പറ്റിയതാണ് ശ്രീ ദു:ർഗ്ഗയുടെ കലാമന്ത്രം. ഒരു ഗുരുവിന്റെ ഉപദേശം സ്വീകരിച്ച് ജപിച്ചാൽ നൃത്തം, സംഗീതം തുടങ്ങിയ കലകളിൽ തീർച്ചയായും ശോഭിക്കും. 21 തവണ വീതം 36 ദിവസം ജപിക്കുക.

വിദ്യാവിജയത്തിന് പറ്റിയ വിദ്യാമന്ത്രവും ഇവിടെ ചേർക്കുന്നു. ഈ ദുർഗ്ഗാ മന്ത്രം ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും പരീക്ഷയിൽ വിജയിക്കാനും ഗുണകരമാണ്. ഈ മന്ത്രങ്ങൾ ഓരോന്നും 21 വീതം രണ്ടുനേരവും 18 ദിവസം ജപിക്കുക. ഒരു
ഗുരുവിന്റെ ഉപദേശം സ്വീകരിച്ച് ജപിക്കണം.

ALSO READ

ധ്യാനം
ദുർഗ്ഗാം ധ്യായതു ദുർഗ്ഗതി പ്രശമനീം
ദുർവ്വാദള ശ്യാമളാം
ചന്ദ്രാർദ്ധോജ്ജ്വലശേഖരാം
ത്രിനയനാമ പീതവാസോവസം
ചക്രം ശംഖമിഷും ധനുശ്ച ദധതീം
കോദണ്ഡബാണാംശയോർ:
മ്മുദ്രേവാ ഭയകാമദേ
സകടി ബന്ധാഭീഷ്ടദാം വാനയോ:

മൂലമന്ത്രം
ഓം ഹ്രീം ദും ദുർഗ്ഗായൈ നമഃ

വിശ്വദുർഗ്ഗാമന്ത്രം
ഓം ഹ്രീം ദും ദുർഗ്ഗേ ദുർഗ്ഗേ
ജയ ദുർഗ്ഗേ വിശ്വായൈ മോദായൈ
വിശ്വദുർഗ്ഗായൈ മഹാശക്തിരൂപിണ്യൈ
ഹ്രീം മോദായൈ പരമാത്മികായൈ
നിത്യായൈ സത്യായൈ ഹ്രീം ഹ്രീം ഹ്രീം
ദും ദുർഗ്ഗായൈ നമഃ

ശ്രീ ദു:ർഗ്ഗാ കലാമന്ത്രം
ഓം ഹ്രീം ദും ദുർഗ്ഗായൈ മാലിന്യൈ
മാലികയൈ ഹ്രീം മയൂരരൂപിണ്യൈ
നിത്യായൈ നിത്യവേദാന്ത മോഹിന്യൈ
ജ്ഞാനായൈ കലാരസികായൈ
വൈജ്ഞാന മാർഗ്ഗായൈ ഹ്രീം ഹ്രീം
കലായൈ ശാശ്വതായൈ ഹ്രീം നമഃ

ശ്രീ ദു:ർഗ്ഗാ വിദ്യാമന്ത്രം
ഓം ആര്യായൈ നമഃ
ഓം ദേവികായൈ നമഃ
ഓം ജ്ഞാനായൈ നമഃ
ഓം സുരമോദായൈ നമഃ
ഓം രക്ഷാകൈര്യ നമഃ

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Powerful Durga Mantras for Removing Grief and Sorrows

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?