Wednesday, May 6, 2026
Wednesday, May 6, 2026
Home » രോഗനിവാരണത്തിനും ദീർഘായുസിനും എന്നും ജപിക്കൂ വൈദ്യനാഥാഷ്ടകം

രോഗനിവാരണത്തിനും ദീർഘായുസിനും എന്നും ജപിക്കൂ വൈദ്യനാഥാഷ്ടകം

by NeramAdmin
0 comments

മംഗള ഗൗരി

മഹാവിഷ്ണുവിനെപ്പോലെ ശിവനും അനേകം അവതാരങ്ങളുള്ളതായി പുരാണങ്ങളിലുണ്ട്. രുദ്രൻ, മഹാദേവൻ, ശങ്കരൻ, ശംഭു, മഹാകാലൻ തുടങ്ങി പല പേരുകൾ ശിവനുണ്ട്. ഇതെല്ലാം ശിവ ഭഗവാൻ്റെ വിവിധ അവതാരങ്ങളായി കണക്കാക്കപ്പെടുന്നു. നന്ദി, കാലഭൈരവൻ, വീരഭദ്രൻ, ശരഭൻ, ഹനുമാൻ, ദക്ഷിണാമൂർത്തി തുടങ്ങി ആദി ശങ്കരാചാര്യർ വരെ ശിവന്റെ അവതാരങ്ങളായി കരുതി ആരാധിക്കുന്നു. ഇതിനെല്ലാം പുറമെ മറ്റ് അനേകം അവതാരങ്ങളും പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നു.

🟢 വിവിധ രൂപഭാവങ്ങളിൽ ആരാധിക്കാം

ഓരോ അവതാരങ്ങൾക്കും അവതാരലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഈ അവതാരങ്ങളിൽ ഒരോന്നിനെയും ഓരോരോ ആഗ്രഹസാഫല്യങ്ങൾക്ക് വേണ്ടി ഭക്തർ അവർക്ക് ആവശ്യമുള്ള രൂപഭാവങ്ങളിൽ ഭജിക്കുന്നു. വിദ്യാവിജയം, ബുദ്ധിവികാസം, തൊഴിൽ വിജയം തുടങ്ങിയ കാര്യങ്ങൾക്ക് ദക്ഷിണാമൂർത്തിയായി ആരാധിക്കുമ്പോൾ രോഗദുരിതമകലാനും ആയുസും ആരോഗ്യവും വർദ്ധിക്കുന്നതിനും മൃത്യുഞ്ജയ മൂർത്തിയായും ശത്രുനിഗ്രഹത്തിന് വീരഭദ്രനായും നൃത്തത്തിലും സംഗീതത്തിലും സാഹിത്യത്തിലും മറ്റ് കലകളിലും വിജയിക്കുന്നതിന് നടരാജസങ്കല്പത്തിലും കുടുംബക്ഷേമത്തിനും ഐശ്വര്യത്തിനുമായി അർദ്ധനാശീശ്വരനായും പിന്നെ പശുപതിയായും പ്രജാപതിയായും വൈദ്യനാഥനായുമെല്ലാം കരുണാമയനായ ശിവനെ ആരാധിക്കുന്നു. ആഗ്രഹസാഫല്യത്തിന് മാത്രമല്ല കഷ്ട നഷ്ടങ്ങളും ദുരിത ദു:ഖങ്ങളും ഉണ്ടാകുമ്പോൾ അതിൽ നിന്നുളള മോചനത്തിനും മഹാദേവനിൽ അഭയം തേടാം.

🟢 രോഗങ്ങളും വിഷങ്ങളും ഹരിക്കുന്ന ദേവൻ

ALSO READ

വൈദ്യന്മാരുടെ വൈദ്യൻ എന്ന അർത്ഥത്തിലാണ് വൈദ്യനാഥൻ എന്ന് ഭഗവാൻ അറിയപ്പെടുന്നത്.
പുരാണങ്ങളനുസരിച്ച് മഹാ ശിവഭക്തനായിരുന്നു രാവണൻ. ഭഗവാനോടുള്ള ഭക്തിയാൽ തന്റെ പത്തു തലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നൊരു കഥയുണ്ട്. തീവ്രമായ ഈ ഭക്തിയിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട് മുറിവേറ്റ രാവണനെ ചികിത്സിച്ച് സുഖപ്പെടുത്തിയതിനാൽ സർവ്വ രോഗങ്ങളേയും സർവ്വ വിഷങ്ങളെയും ഹരിക്കുന്ന വൈദ്യനാഥനായി ശ്രീമഹാദേവൻ മാറി എന്നാണ് പറയുന്നത്. അതിനാൽ ആയുരാരോഗ്യ സൗഖ്യത്തിന് വൈദ്യനാഥാഷ്ടകം പാരായണം ചെയ്യുന്നത് നല്ലതാണ്. നിത്യവും രാവിലെയോ രാവിലെയോ വൈകിട്ടോ നിലവിളക്കിന് മുമ്പിലിരുന്ന് വൈദ്യനാഥാഷ്ടകം ജപിക്കണം. രോഗനിവാരണത്തിനും ദീർഘായുസിനും ഇത് ജപിക്കുന്നത് അത്യുത്തമമാണ്.

🟢 വൈദ്യനാഥാഷ്ടകം

ശ്രീ രാമസൌമിത്രി ജടായുവേദ
ഷഡാനനാദിത്യ കുജാര്‍ച്ചിതായ
ശ്രീ നീലകണ്ഠായ ദയാമയായ
ശ്രീ വൈദ്യനാഥായ നമഃ ശിവായ

ഗംഗാ പ്രവാഹേന്ദു ജടാധരായ
ത്രിലോചനായ സ്മരകാലഹന്ത്രേ
സമസ്ത ദേവൈരഭി പൂജിതായ
ശ്രീ വൈദ്യനാഥായ നമഃ ശിവായ

ഭക്തപ്രിയായ ത്രിപുരാന്തകായ
പിനാകിനേ ദുഷ്ടഹരായ നിത്യം
പ്രത്യക്ഷലീലായ മനുഷ്യലോകേ
ശ്രീ വൈദ്യനാഥായ നമഃ ശിവായ


പ്രഭൂതവാതാദി സമസ്തരോഗ
പ്രനാശകര്‍ത്രേ മുനിവന്ദിതായ
പ്രഭാകരേന്ദ്വഗ്നി വിലോചനായ
ശ്രീ വൈദ്യനാഥായ നമഃ ശിവായ


വാക് ശ്രോത്ര നേത്രാംഘ്രി വിഹീനജന്തോ:
വാക് ശ്രോത്ര നേത്രാംഘ്രി സുഖപ്രദായ
കുഷ്ഠാദി സര്‍വ്വോന്നത രോഗഹന്ത്രേ
ശ്രീ വൈദ്യനാഥായ നമഃ ശിവായ

വേദാന്തവേദ്യായ ജഗന്മയായ
യോഗീശ്വരധ്യേയ പദാംബുജായ
ത്രിമൂര്‍ത്തിരൂപായ സഹസ്രനാമ്നേ
ശ്രീ വൈദ്യനാഥായ നമഃ ശിവായ


സ്വതീര്‍ത്ഥ മൃദ് ഭസ്മഭൃതാം ഗഭാജാം
പിശാച ദുഃഖാര്‍ത്തി ഭയാപഹായ
ആത്മസ്വരൂപായ ശരീരഭാജാം
ശ്രീ വൈദ്യനാഥായ നമഃ ശിവായ

ശ്രീ നീലകണ്ഠായ വൃഷധ്വജായ
സൃക്ഗന്ധ ഭസ്മാദ്യ ഭിശോഭിതായ
സുപുത്രദാരാദി സുഭാഗ്യദായ
ശ്രീ വൈദ്യനാഥായ നമഃ ശിവായ

ഫലശ്രുതി
ബാലാംബികേശ വൈദ്യേശ
ഭവരോഗ ഹരേതി ച
ജപേന്നാമത്രയം നിത്യം
സര്‍വരോഗവിനാശനം

Story Summary: Benefits of Chanting Powerful
Vidyanathashtakam Regularly

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?