വിദ്യാഭ്യാസത്തിലും പരീക്ഷകളിലും വിജയം വരിക്കാനുംഅഭീഷ്ട സിദ്ധിക്കും ദോഷശാന്തിക്കുമായി വ്യാഴാഴ്ച ദിവസങ്ങളിൽ ശ്രീ ദക്ഷിണാമൂർത്തിയെ ഭജിക്കുന്നത് നല്ലതാണ്. വയോവൃദ്ധരായ മുനിമാർക്ക് വാചാലമായ സ്വന്തം മൗനത്താൽ സകല സംശയങ്ങളും ദൂരീകരിച്ച് കൊണ്ട് ദക്ഷിണ ദിക്കിലേയ്ക്ക് തിരിഞ്ഞിരിക്കുന്ന യൗവനയുക്തനായ ശിവനാണ് ശ്രീ ദക്ഷിണാമൂർത്തി. ലോകത്തിലെ സകല വിദ്യകളുടെയും ഗുരു അദ്ദേഹമാണ് എന്നാണ് സങ്കൽപ്പം. പഠന വൈകല്യം, അലസത ഇവയുള്ളവർക്ക് പൊതുവായും കൂടാതെ എല്ലാ വിദ്യാർഥികൾക്കും മുതിർന്നവർക്കും ജപിക്കാവുന്ന ശ്രീ ദക്ഷിണാ മൂർത്തി മന്ത്രം:
ഓം നമോ ഭഗവതേ
ദക്ഷിണാമൂർത്തയേ
മഹ്യം മേധാം പ്രജ്ഞാം
പ്രയശ്ച: സ്വാഹാ:
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved