Wednesday, February 4, 2026
Wednesday, February 4, 2026
Home » നിലവിളക്ക് എത്ര നേരം കത്തിച്ചു വയ്ക്കണം; ദീപം തെളിക്കുമ്പോൾ ജപിക്കേണ്ട ശ്ലോകം ഏത് ?

നിലവിളക്ക് എത്ര നേരം കത്തിച്ചു വയ്ക്കണം; ദീപം തെളിക്കുമ്പോൾ ജപിക്കേണ്ട ശ്ലോകം ഏത് ?

by ബീനാരഞ്ജിനി
0 comments

നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ കിഴക്ക് ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും രണ്ടു തിരികൾ വീതം കൂപ്പുകൈ പോലെയിടണമെന്നും കഴിയുമെങ്കിൽ നെയ് വിളക്ക് തന്നെ കൊളുത്തണം എന്നും നമുക്ക് അറിയാം. പക്ഷേ എത്ര സമയം വിളക്ക് കത്തണം എത്ര വിളക്ക് കൊളുത്താം എന്ന കാര്യത്തിൽ ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ട്.

ഒരു നാഴിക കത്തണം
ഉദയത്തിന് മുൻപും അസ്തമയ ശേഷവുമുള്ള സമയവുമാണ് വിളക്ക് തെളിക്കാൻ ഏറ്റവും നല്ലത്. വിളക്ക് കൊളുത്തിയാൽ ചുരുങ്ങിയത് ഒരു നാഴിക അതായത് 24 മിനിട്ട് നേരമെങ്കിലും അത് കത്തണം. ചില വിശ്വാസ പ്രകാരം ഇത് രണ്ട് നാഴിക വരെ നീളുന്നത് ഉത്തമമാണ്.

ലക്ഷ്മി വിളക്കും കാെളുത്തണം
അതുപോലെ വീട്ടിൽ പൂജാമുറിയിൽ എത്ര വിളക്ക് വേണമെങ്കിലും തെളിക്കാം എപ്പോൾ വിളക്ക് തെളിച്ചാലും നിലവിളക്കിനൊപ്പം ഒരു ലക്ഷ്മി വിളക്കു കൂടി കാെളുത്തി വച്ചാൽ ഐശ്വര്യം ഇരട്ടിക്കും. പൂജാമുറിയിൽ മാത്രമല്ല. സന്ധ്യക്ക് വീടിന്റെ ഉമ്മറത്ത് കൂടി ഒരു ലക്ഷ്മി വിളക്ക് കത്തിച്ചു വച്ചാലും ഐശ്വര്യം വന്നു കയറും. നെയ് ഒഴിച്ചു വേണം ലക്ഷ്മി വിളക്ക് കത്തിക്കാൻ. എള്ളെണ്ണ ആയാലും കുഴപ്പമില്ല. ചെറിയ കിഴി തിരിയായി ഇട്ട് കത്തിച്ചാൽ ഏറെ നേരം നില്ക്കും.

രണ്ടുനേരം വിളക്ക് കൊളുത്തണം
രാവിലെയും വൈകിട്ടും വിളക്ക് കത്തിച്ചു വയ്ക്കുന്നത് നല്ലതാണ്. ഒപ്പം നാമജപം കൂടിയുണ്ടെങ്കിൽ ഏറെ നല്ലത്. വീടിന്റെ മുൻവാതിലിൽ നടയിലായി വേണം ലക്ഷ്മി വിളക്ക് കത്തിച്ചു വയ്ക്കാൻ. രാവിലെ കിഴക്കോട്ടും വെെകിട്ട് പടിഞ്ഞാറോട്ടും നോക്കി നിന്ന് വേണം വാതിലിൽ വിളക്ക് വയ്ക്കാൻ. സൂര്യന് അഭിമുഖമായി എന്നർത്ഥം. തെക്കോട്ടു നോക്കി നിന്ന് ഒരു കാരണവശാലും വിളക്ക് കൊളുത്തരുത്. എന്നാൽ പൂജാ മുറിയിൽ ഈ ദിക്ക് നിബന്ധന നിർബ്ബന്ധമല്ല എന്നും ചില ആചാര്യന്മാർ പറയുന്നു.

ദീപോജ്ജ്വലന ശ്ലോകം
സന്ധ്യാസമയത്ത് ദീപം തെളിക്കുമ്പോൾ താഴെ പറയുന്ന ശ്ലോകം ജപിക്കുന്നത് നല്ലതാണ് :

ദീപം ജ്യോതിഃ പരം ബ്രഹ്മ
ദീപം ജ്യോതിഃ ജനാർദ്ദനഃ
ദീപേന ഹരതേ പാപം
സന്ധ്യാ ദീപം നമോസ്തുതേ

ALSO READ

ശുഭം ഭവതു കല്യാണം
ആയുരാരോഗ്യ വർദ്ധനം
മമശത്രു വിനാശായ
സന്ധ്യാദീപം നമോസ്തുതേ

ശ്ലോകങ്ങളുടെ അർത്ഥം
ദീപത്തിന്റെ വെളിച്ചം പരബ്രഹ്മമാണ്, അത് സാക്ഷാൽ ജനാർദ്ദനൻ (വിഷ്ണു) തന്നെയാണ്. ദീപം സർവ്വ പാപങ്ങളെയും നശിപ്പിക്കുന്നു. സന്ധ്യാദീപമേ, നിന്നെ ഞാൻ നമസ്കരിക്കുന്നു എന്നാണ് ആദ്യ ശ്ലോകത്തിൻ്റെ പൊരുൾ. സാധാരണ “ശുഭം കരോതി കല്യാണം…” എന്ന് തുടങ്ങുന്ന സംസ്കൃത ശ്ലോകത്തിന്റെ മലയാളത്തിലുള്ള ഒരു വകഭേദമാണ് രണ്ടാം ശ്ലോകത്തിൻ്റെ ആരംഭം. വിളക്കിന്റെ വെളിച്ചം അറിവിനെയും നന്മയെയും സൂചിപ്പിക്കുന്നു, അത് നമ്മുടെ ഉള്ളിലെ ഇരുളും (അജ്ഞതയും) നമ്മുടെ പുറത്തുള്ള വിഘ്നങ്ങളും നീക്കി ആയുരാരോഗ്യ വർദ്ധനവ് നൽകുന്നു. ശത്രുക്കളെ
നശിപ്പിക്കുന്നു. സന്ധ്യാദീപമേ, നിന്നെ ഞാൻ നമസ്കരിക്കുന്നു.

ബീനാരഞ്ജിനി ;
മൊബെൽ + 91 7559076203,

Story Summary: Rules and Mantra for lighting Nilavilakku at home

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?