ഭക്തജനങ്ങൾക്ക് എല്ലാ ലൗകിക സുഖങ്ങളും നൽകുന്ന സുബ്രഹ്മണ്യ ഭഗവാനെ ഉപാസിക്കാൻ ശ്രേഷ്ഠമായ ദിവസമാണ് തൈപ്പൂയം. സന്താനഭാഗ്യം, സന്താനങ്ങളുടെ അഭിവൃദ്ധി, ശത്രുദോഷമുക്തി, വിവാഹഭാഗ്യം, പ്രണയ സാഫല്യം, മുജ്ജന്മ ദോഷശാന്തി, തുടങ്ങിയവ ലഭിക്കാൻ തൈപ്പൂയാചരണം ഗുണകരമാണ്. 2026 ഫെബ്രുവരി 1 ഞായറാഴ്ചയാണ് തൈപ്പൂയം. സന്താനഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതിമാർ ഒന്നിച്ച് തൈപ്പൂയ വ്രതമെടുക്കണം. ചൊവ്വാദോഷ പരിഹാരത്തിനും ഈ വ്രതം നല്ലതാണ്. ചൊവ്വാദോഷം കാരണം മംഗല്യഭാഗ്യം ലഭിക്കാത്തവർ മകര മാസത്തിൽ തുടങ്ങി എല്ലാ മാസവും പൂയം നക്ഷത്ര ദിവസം ഒരു വർഷം വ്രതമെടുത്താൽ വിവാഹം നടക്കും.
ശനിയാഴ്ച വ്രതം തുടങ്ങണം
തൈപ്പൂയ വ്രതമെടുക്കുന്നവർ ജനുവരി 31 ശനിയാഴ്ച വ്രതം തുടങ്ങണം. മത്സ്യ മാംസാദി ഭക്ഷണവും, ലഹരി വസ്തുക്കളും വെടിയണം. വ്രതദിനങ്ങളിൽ ഒരുനേരമേ അരിയാഹാരം പാടുള്ളൂ. തൈപ്പൂയ നാളിൽ ആരോഗ്യമുള്ളവർ ഉപവസിക്കുന്നതാണ് നല്ലത്. കഴിയാത്തവർ പഴങ്ങളും ഇളനീരും കഴിച്ച് വ്രതമെടുക്കുക. വ്രതമെടുക്കുന്ന മൂന്ന് ദിവസവും രാവിലെ കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തണം. കാര്യസിദ്ധിക്ക് വേണ്ട മന്ത്രങ്ങൾ ജപിക്കണം. അതിന് മുൻപ് സുബ്രഹ്മണ്യ ധ്യാനവും മൂലമന്ത്രവും കുറഞ്ഞത് 108 തവണ ജപിക്കണം. തൈപ്പൂയത്തിന്റെ പിറ്റേന്ന് സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം തീർക്കാം.
കാവടിയാട്ടം പ്രധാനം
ദുഃഖങ്ങൾ അകറ്റി ആഗ്രഹസാഫല്യം നേടാൻ സഹായിക്കുന്ന അനുഷ്ഠാനമാണ് തൈപ്പൂയ വ്രതാചരണം. ഈ ദിവസം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും കാവടിയാട്ടവും മറ്റും പതിവാണ് വളരെ ആഘോഷപൂർവമാണ് ഈ ദിവസം എല്ലാ മുരുകഭക്തരും കൊണ്ടാടുന്നത്. ഒപ്പം ആഗ്രഹസാഫല്യത്തിന് വ്രതം നോൽക്കാൻ ഏറ്റവും നല്ലതാണ് ഇതോടനുബന്ധിച്ച് വരുന്ന മൂന്ന് ദിവസങ്ങൾ – 2021 ജനുവരി 31, ഫെബ്രുവരി 1, 2.
വ്രതവിധികൾ പാലിക്കണം
ഭക്തർ മത്സ്യമാംസാദികൾ വെടിഞ്ഞ് രണ്ടു നേരവും കുളിച്ച് ബ്രഹ്മചര്യത്തോടെ വേണം കാവടി വ്രതം നോൽക്കേണ്ടത്. കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ കാവടികളുണ്ട്: പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ ക്ഷേത്രങ്ങളിൽ നടത്താറുണ്ട്.
സുബ്രഹ്മണ്യ ധ്യാനം
സ്ഫുരൻമകുടപത്ര
കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം
കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം
സമരതു പീതവാസോവസം
(തിളങ്ങുന്ന മകുടങ്ങൾ, പത്രകുണ്ഡലങ്ങൾ, എന്നിവയാൽ അലങ്കരിക്കപ്പെട്ട വനും ചമ്പകമാല ചാർത്തിയ കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്റായുധവും ധരിക്കുന്നവനും അല്ലെങ്കിൽ ഇടതുകൈ അരയിൽ ചേർത്ത് വച്ച് വലതു കൈ കൊണ്ട് വരദ മുദ്ര ധരിച്ചവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ട് ഉടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കണം)
സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
ALSO READ
കാര്യസിദ്ധിക്ക് മന്ത്രങ്ങൾ
1 ഓം സ്‌കന്ദായ നമഃ
(തൊഴില്‍ ലബ്ധി, ഉന്നതി )
2 ഓം സനല്ക്കുമാരായ നമഃ
(ആയൂര്‍ബലം)
3 ഓം നീലകണ്ഠാത്മജായ നമഃ
(ഭാഗ്യ വർദ്ധന )
4 ഓം കുമാരായ നമഃ
(കര്‍മ്മവിജയം)
5 ഓം മയൂരവാഹായ നമഃ
(രോഗശാന്തി)
6 ഓം വിശാഖായ നമഃ
(വിദ്യഗുണം)
(നിത്യവും രാവിലെയും വൈകിട്ടും കുറഞ്ഞത് 144 തവണ വീതം ജപിക്കുക.)
തൈപ്പൂയ വ്രതം വീഡിയോ കാണാം
തൈപ്പൂയ വ്രതം : അറിയേണ്ടതെല്ലാം – തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
വിവരിക്കുന്ന വീഡിയോ കാണാം:
ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)
Story Summary: Thipooya Vritham for Wishfulfilment and all material benifits
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.