Wednesday, May 6, 2026
Wednesday, May 6, 2026
Home » ഉഷപൂജാ ദീപാരാധന തൊഴുതാൽ ഉദ്യോഗം; അത്താഴപൂജ ദാമ്പത്യ സൗഖ്യമേകും

ഉഷപൂജാ ദീപാരാധന തൊഴുതാൽ ഉദ്യോഗം; അത്താഴപൂജ ദാമ്പത്യ സൗഖ്യമേകും

0 comments

പൂജാവേളയിലെ സുപ്രധാനമായ ചടങ്ങാണ് ദീപാരാധന. ദീപാരാധന എന്നാല്‍ ദീപങ്ങള്‍ കൊണ്ടുള്ള പൂജ അഥവാ ആരാധന എന്നു തന്നെയാണ് അർത്ഥമാക്കുന്നത്. താന്ത്രികമായും മാന്ത്രികമായും വൈദീക കര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് സമര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. സാധാരണ ഭക്തരെ സംബന്ധിച്ച് ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ പലതരം വിളക്കുകള്‍ ഉപയോഗിച്ച് ദേവതാ വിഗ്രഹത്തെ ഉഴിയുന്നു. അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ഭഗവത് പാദത്തില്‍ സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന.

ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ഓരോന്നിനും വിവിധ പേരുകൾ നല്‍കിയിരിക്കുന്നു. ഓരോ ദീപാരാധനയുടെയും ഫലങ്ങൾ വ്യത്യസ്തമാണ്:

അലങ്കാര ദീപാരാധന
രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാല്‍ മുന്‍ജന്മദോഷങ്ങള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.

ഉഷപൂജാ ദീപാരാധന
ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.

എതൃത്തപൂജാ ദീപാരാധന
ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു.

പന്തീരടിപൂജാ ദീപാരാധന
പന്തീരടിപൂജയ്ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.

ALSO READ

ഉച്ചപൂജാ ദീപാരാധന
ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.

സന്ധ്യാ ദീപാരാധന
സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

അത്താഴപൂജാ ദീപാരാധന
അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്,
മൊബൈൽ: +91 9847118340

Story Summary: Different types of Deeparadhana in Temples and it’s Benefits

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?