Thursday, March 12, 2026
Thursday, March 12, 2026
Home » ഗ്രഹദോഷങ്ങൾ ശമിക്കാൻ ഏറ്റവും ലളിത വഴി നവഗ്രഹ ഏകശ്ലോകം ജപം

ഗ്രഹദോഷങ്ങൾ ശമിക്കാൻ ഏറ്റവും ലളിത വഴി നവഗ്രഹ ഏകശ്ലോകം ജപം

by മംഗളഗൗരി
0 comments

നവഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ഗ്രഹങ്ങൾ ജാതകത്തിലോ, ഗ്രഹസഞ്ചാരവശാലോ ദു:സ്ഥാനങ്ങളിൽ നിന്നാൽ ജീവിത ക്ലേശങ്ങൾ വളരെ കഠിനമാകും. ഇതേ തുടർന്ന് ധാരാളം ദുരനുഭവങ്ങൾ നമുക്ക് നേരിടേണ്ടി വരും. എന്നാൽ ഒരു ഗ്രഹം അഥവാ ഗ്രഹങ്ങൾ ദോഷകരമായി നിലകൊള്ളുന്നുവോ അവയെ ഭക്തിവിശ്വാസപൂർവ്വം സ്മരിച്ചും സ്തുതിച്ചും ക്ഷേത്രദർശനം നടത്തി വിധിപ്രകാരമുള്ള പൂജകളും, വഴിപാടുകളും നടത്തിയാൽ ഈ ദോഷാനുഭവങ്ങൾ ഒഴിവാക്കാം.

ക്ഷേത്രദർശനം സാദ്ധ്യമല്ലാത്ത അവസരങ്ങളിൽ ഗ്രഹദോഷ ശമനം കൈവരിക്കാൻ വീട്ടിൽ നാമജപം, ഭജനം, മറ്റ് സൽക്കർമ്മങ്ങൾ എന്നിവ അനുഷ്ഠിക്കണം. കാരണം എവിടെ നാം ഈശ്വര പ്രാർത്ഥനയോടെ നമസ്‌കരിക്കുന്നുവോ അവിടെ ഈശ്വര സാന്നിദ്ധ്യമുണ്ടാകുമെന്നാണ് സങ്കല്പം. പക്ഷേ പുല, വാലായ്മ, മാസമുറ സമയത്ത് ജപം പാടില്ല. ഗ്രഹദോഷങ്ങൾ ഒഴിവാക്കാൻ ലളിതമായ പല മാർഗ്ഗങ്ങളുണ്ട്. അതിൽ ഒന്ന് നവഗ്രഹ പ്രീതിക്കായുള്ള ഏകശ്ലോകം ജപമാണ്. അത് ചുവടെ ചേർക്കുന്നു :

ആരോഗ്യം പ്രദദാതു നോ ദിനകര:
ചന്ദ്രോ യശോ നിർമ്മലം
ഭൂതിം ഭൂമിസുതഃ സുധാംശൂ തനയ:
പ്രജ്ഞാം ഗുരുർ ഗൗരവം
കാവ്യ കോമള വാഗ്വിലാസ മതുലം
മന്ദോ മുദം സർവ്വദാ
രാഹുർ ബാഹുബലം വിരോധശമനം
കേതുർ കുലസ്യോന്നതിം

ശുദ്ധിയോടെ നിത്യവും പകൽ ഒൻപത് പ്രാവശ്യം ചൊല്ലി ഓരോ തവണയും സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നീ ഓരോരോ ഗ്രഹങ്ങളെയും സ്മരിച്ച് നമസ്‌കരിക്കണം. ഇങ്ങനെ പതിവായി ചെയ്താൽ എല്ലാ ഗ്രഹദോഷവും അകന്ന് സർവ്വ ഐശ്വര്യങ്ങളും ലഭിക്കും.

Story Summary: Navagraha Ekasloki chanting for removing Grahadosham

Highlights
ഒന്നോ അതിലധികമോ ഗ്രഹങ്ങൾ ദു:സ്ഥാനത്ത് നിന്നാൽ ജീവിതം കഠിനമാകും

ALSO READ

നവഗ്രഹ ഏകശ്ലോകം എന്നും ജപിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ലഭിക്കും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?