Wednesday, December 10, 2025
Wednesday, December 10, 2025
Home » മഹാമാരി ഉടൻ ഒഴിയും; ആധി അകറ്റാൻ 3 മന്ത്രങ്ങൾ

മഹാമാരി ഉടൻ ഒഴിയും; ആധി അകറ്റാൻ 3 മന്ത്രങ്ങൾ

by NeramAdmin
0 comments

ഡോ. വി.എസ്.രാമകൃഷ്ണൻ നായർ

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്നത് ഭാരതത്തിൽ നിരയന സിദ്ധാന്ത പ്രകാരവും  പുറത്ത് സായന സമ്പ്രദായ പ്രകാരവുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം ഏതാണ്ട് 24 ദിവസത്തിന്റേതാണ്. സായനമായി  വിഷുവം  മാർച്ച് 20 നാണെങ്കിൽ നിരയന പ്രകാരം ഏപ്രിൽ 14 നാണ്.  സൂര്യൻ ഖഗോള മദ്ധ്യരേഖ (സെലസ്റ്റയിൽ ഇക്വേറ്റർ) കടന്നുപോകുന്ന  ജ്യോതിശാസ്ത്ര സംബന്ധമായ പ്രതിഭാസത്തെയാണ് വിഷുവം എന്ന് പറയുന്നത്. പകലും രാത്രിയും തുല്യമാകുന്ന ദിവസമാണിത്.

പ്രപഞ്ച പിതാവായ സൂര്യന്റെ  ഒരു വർഷം തുടങ്ങുന്നത് ഈ ദിവസമാണ്. അന്ന് സൂര്യൻ ശക്തനാണ്. 10 ദിവസം കഴിയുന്ന ദിവസം , അതായത് മാർച്ച് 29 ന് സൂര്യൻ ഏറ്റവും അധികം ശക്തനാകും. അന്ന്  സൂര്യൻ അത്യുച്ചത്തിലാകുമെന്ന് ചുരുക്കം.കേരളത്തിൽ സൂര്യൻ അത്യുച്ചത്തിൽ വരുന്ന ദിവസമായി കണക്കാക്കുന്നത് പത്താമുദയമാണ്. അതായത് ഏപ്രിൽ 23. എന്നാൽ യഥാർത്ഥത്തിൽ ഇത് മാർച്ച് 29 ആണ്. ഈ കണക്കാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പോലും ഉപയോഗിക്കുന്നത്. 

എല്ലാ രോഗങ്ങളെയും ഹനിക്കുവാനുള്ള  ശേഷി സൂര്യനുണ്ട്. മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം എന്നാണ് സൂര്യസ്തുതി അവസാനിക്കുന്നത്. വൈറ്റമിൻ ഡി എന്ന് പറയുന്നത് നമുക്ക്  സൂര്യനിൽ നിന്നും ലഭിക്കുന്നതാണ്. സൂര്യപ്രകാശം തൊലിയിൽ തട്ടിയാണ് ഇത് ലഭിക്കുന്നത്. ജ്യോതിഷത്തിൽ ഇതിനെ പ്രാണശക്തി എന്ന് പറയും. ഈ ശക്തിയാണ്  നമുക്ക് രോഗ പ്രതിരോധ ശേഷി നൽകുന്നത്. അതിനാൽ സൂര്യൻ പരമോച്ചത്തിലാകുമ്പോൾ ഇതും വർദ്ധിക്കും. അതോടെ ഇന്ന്  ലോകം നേരിടുന്ന വൈറസ് ബാധ സൂര്യന്റെ പ്രാണശക്തിക്ക് ,പ്രതിരോധത്തിന്  കീഴടങ്ങും. അങ്ങനെ അത് നശിക്കുക തന്നെ ചെയ്യും. അതിന്റെ  തുടക്കം സൂര്യൻ പരമോച്ചത്തിലായ മാർച്ച് 20 ന് ആരംഭിച്ചു.

സൂര്യന്റെ ശക്തിയെ അതിജീവിക്കാൻ ഈ പ്രപഞ്ചത്തിൽ വൈറസിനെന്ന് അല്ല ഒന്നിനും സാധിക്കില്ല. അതിനാൽ ഈ വൈറസ്  ഉടൻ തന്നെ നിയന്ത്രണ വിധേയമായി കെട്ടടങ്ങും. അതിന്റെ സൂചനയാണ് ആഗോള മഹാമാരിയായിത്തീർന്ന  ഇപ്പോഴത്തെ വൈറസ് ബാധ ആരംഭിച്ച  ചൈനയിൽ നിന്നും ലഭിക്കുന്നത്. പുതിയതായി അവിടെ വൈറസ് ബാധ റിപ്പോർട്ട്  ചെയ്യുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈമഹാമാരിയെ നേരിടാൻ  സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ പാലിച്ച് ജാഗ്രതയോടെ കഴിയുകയാണ്  വേണ്ടത്. അതിനൊപ്പം ഇത് സൃഷ്ടിക്കുന്ന ആധി  അകറ്റാൻ ഒരു വഴിയേ കരണീയമായിട്ടുള്ളു:  മനോബലം വർദ്ധിപ്പിക്കുന്ന, മഹാമാരികളകറ്റുന്ന പ്രാർത്ഥനയും മന്ത്രജപവും. അതിന്  പറ്റിയ ചില മന്ത്രങ്ങൾ ഇവിടെ എഴുതാം; നിത്യേന ജപിക്കുക. കഴിയുമെങ്കിൽ സമയം കിട്ടുമ്പോഴെല്ലാം ജപിക്കുക:

തുരകാഗ്നി മന്ത്രം

ALSO READ

ഉത്തിഷ്ഠ പുരുഷ 

ഹരി പിംഗള

ലോഹിതാക്ഷ ദേഹി മെ

ദദാ പയ സ്വാഹാ

അഗ്നി മന്ത്രം

ഓം ഭുർ ഭുവ സ്വഃ

അഗ്നിർജ്ജാത വേദ

ഇഹാ വഹ

സർവകർമ്മാണി

സ്വാധയ സ്വാഹ

ധന്വന്തര മൂർത്തി മന്ത്രം

ഓം നമോ ഭഗവതെ

വാസുദേവായ

ധന്വന്തരായെ 

അമൃത കലശഹസ്തായ

സർവ്വാമയ വിനാശയ

ത്രൈലോക്യ നാഥായ

മഹാവിഷ്ണവെ നമഃ

(ജ്യോതിഷം, രത്നശാസ്ത്രം, സംഖ്യാശാസ്ത്രം, ഹസ്ത രേഖാശാസ്ത്രം തുടങ്ങി എല്ലാ പ്രവചന  ശാസ്ത്ര ശാഖകളിലും അപാര പാണ്ഡിത്യമുള്ള ഡോ. വി.എസ്. രാമകൃഷ്ണൻനായർ ബാംഗ്ലൂരിലാണ്  ഇപ്പോൾ സ്ഥിര താമസം.എറണാകുളത്തും കൺസൾട്ടേഷനുണ്ട്.  സെന്റർ ഫോർ അസ്ട്രോളജിക്കൽ റിസർച്ച്  ഡെവലപ്പ്മെന്റ് എന്ന പ്രസിദ്ധ സ്ഥാപനത്തിന്റെ പ്രസിഡന്റാണ്. രത്ന നിർദ്ദേശം തുടങ്ങി എല്ലാ ജ്യോതിഷപരമായ പ്രശ്നങ്ങൾക്കും ഉപദേശം തേടാൻ ബന്ധപ്പെടാം. + 91  9349166669, email: astrodoctor@gmail.com. )

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?