Sunday, March 22, 2026
Sunday, March 22, 2026
Home » കഷ്ടപ്പാടുകൾ നേരിടുന്നവർക്ക് ഇത് ഉത്തമ രക്ഷാകവചം

കഷ്ടപ്പാടുകൾ നേരിടുന്നവർക്ക് ഇത് ഉത്തമ രക്ഷാകവചം

0 comments

കഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ തുടങ്ങിയ കഷ്ടപ്പാടുകൾ നേരിടുന്നവർക്കും മറ്റു വിധത്തിലെ ജീവിത പ്രശ്നങ്ങളുള്ളവർക്കും ഏറ്റവും മികച്ച ദോഷ പരിഹാരമാണ് ഭദ്രകാളിപ്പത്ത് ജപം. പരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളിയെ സ്തുതിക്കുന്ന പത്ത് ശ്ലോകങ്ങളടങ്ങിയ ഈ സ്തോത്രം ധനപരമായ ബുദ്ധിമുട്ടുകളും ആധികളും വ്യാധികളും ഭയസംഭ്രമങ്ങളും കാരണം അനുഭവിക്കുന്ന എല്ലാക്ലേശങ്ങളും തീർക്കും.

ഈ ദിനങ്ങൾ പ്രധാനം
എല്ലാ ദിവസവും ജപിക്കാൻ അസൗകര്യമുള്ളവർ ചൊവ്വ, വെള്ളി, അമാവാസി, മകരഭരണി, കുംഭഭരണി, മീനഭരണി തുടങ്ങി ഭദ്രകാളി പ്രധാനമായ ദിവസങ്ങളിലെങ്കിലും ഭദ്രകാളിപ്പത്ത് ജപിക്കണം. രാവിലെയാണ് ജപത്തിന് ഉത്തമം. കുളിച്ച് ശുദ്ധമായി നിലവിളക്ക് കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായിരുന്ന് ജപിക്കണം. ഇത് പതിവായി ജപിച്ചാൽ അതിവേഗം ദുരിതങ്ങൾ നീങ്ങും. ആഗ്രഹസിദ്ധി ലഭിക്കുകയും ചെയ്യുമെന്ന് അനുഭവസ്ഥർ പറയുന്നു.

ആശ്രിതവത്സലയായ അമ്മ
അസുര നിഗ്രഹത്തിന് അവതരിച്ച ഭദ്രകാളി കാഴ്ചയിൽ ഘോരരൂപിണിയാണെങ്കിലും ആശ്രിതവത്സലയാണ്. അജ്ഞാനം നശിപ്പിച്ച് ലോകത്തെ സംരക്ഷിക്കുന്ന മാതൃഭാവ ദേവതയാണ് പരമശിവന്റെ ജടയിൽ നിന്നും അവതരിച്ച ഭദ്രകാളി. പാർവതി സ്വീകരിച്ച തമോഗുണം എന്നും ശിവപുത്രി എന്നും എട്ടു കൈകളുള്ള കാളിയെ സങ്കല്പിക്കുന്നു. എല്ലാ വിധത്തിലുള്ള ഭയം, സാമ്പത്തിക വിഷമങ്ങൾ, രോഗാരിഷ്ടത, കുടുംബ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന ഭദ്രകാളിപ്പത്ത് ഭദ്രകാളി ക്ഷേത്രത്തിലിരുന്ന് ജപിച്ചാൽ വേഗം ഫലസിദ്ധി ലഭിക്കുമെന്നാന്ന് ആചാര്യന്മാർ കല്പിച്ചിട്ടുള്ളത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
ഭദ്രകാളിപ്പത്ത് കേൾക്കാം:

ഭദ്രകാളിപ്പത്ത് വരികൾ
കണ്ഠേ കാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ദാരുകാദി മഹാദുഷ്ട –
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ALSO READ

മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ ശ്രീ
ഭദ്രകാളീ നമോസ്തുതേ

സർവവ്യാധി പ്രശമനി
സർവമൃത്യുനിവാരണി
സർവമന്ത്രസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ശ്രീ ഭദ്രകാള്യൈ നമഃ

ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽജവം
ഓതുവോർക്കും
ശ്രവിപ്പോർക്കും
പ്രാപ്തമാം സർവ മംഗളം

ജ്യോതിഷരത്നം ശ്രീനിവാസ ശർമ്മ,
മൊബൈൽ: + 91 9961033370

Story Summary : Significance of Bhadrakali pathu Recitation on Meena Bharani

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?