Wednesday, April 1, 2026
Wednesday, April 1, 2026
Home » മംഗല്യഭാഗ്യത്തിനും ഭൂദോഷങ്ങൾ തീർക്കാനും ശ്രീവരാഹം ക്ഷേത്രദർശനം

മംഗല്യഭാഗ്യത്തിനും ഭൂദോഷങ്ങൾ തീർക്കാനും ശ്രീവരാഹം ക്ഷേത്രദർശനം

0 comments

മംഗല്യഭാഗ്യത്തിനും ഭൂമി സംബന്ധമായ ദോഷങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും ശ്രീവരാഹം ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നത് വളരെയേറെ
നല്ലതാണ്. ശ്രീവരാഹം ക്ഷേത്രം എന്ന് പ്രസിദ്ധമായ തിരുവനന്തപുരം നഗര മധ്യത്തിലുള്ള ഇവിടുത്തെ മുഖ്യപ്രതിഷ്ഠ സമ്പദ് സമൃദ്ധിയുടെ ഭഗവതിയായ മഹാലക്ഷ്മിയും മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തിയുമാണ്. ലക്ഷ്മിദേവിയെ മടിയില്‍ ഇരുത്തിയ നിലയില്‍ ചതുര്‍ബാഹുവായ വരാഹവിഗ്രഹമാണ് ഇവിടെയുള്ളത്.

ഭൂമിവില്പനയിൽ നേരിടുന്ന തടസങ്ങൾ അകറ്റാനും ഭൂമി സംബന്ധമായ കേസുകൾ വേഗം പരിഹരിക്കാനും വിദ്യാവിജയം, ധനലാഭം, സമാധാനം, സന്തോഷം, ആയുരാരോഗ്യം, സമൃദ്ധി, ശത്രുദോഷമുക്തി എന്നിവയ്ക്കും ഭൂമിയുടെ സംരക്ഷകനായ ശ്രീവരാഹ മൂർത്തിയെ ഭജിക്കുന്നത് ഉത്തമമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രം അതിപുരാതനമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ലക്ഷ്മിദേവിക്കും വരാഹമൂർത്തിക്കും തുല്യ പ്രാധാന്യം. ശ്രീവരാഹമൂർത്തിക്ക് വ്യാഴാഴ്ചയും മഹാലക്ഷ്മിക്ക് വെള്ളിയാഴ്ചയും മുഖ്യം. സ്വര്‍ണ്ണധ്വജ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക വരാഹക്ഷേത്രമാണിത്. ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ സന്നിധികളുണ്ട്. സംസ്ഥാനത്ത് വരാഹമൂർത്തി മുഖ്യ പ്രതിഷ്ഠയായ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രം തന്നെയാണ് സ്ഥലപ്പേരിന് കാരണം.

കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്ന് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മീനത്തിൽ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവ സമയത്താണ് ഇവിടെയും ഉത്സവം. പൈങ്കുനി ഉത്സവ ആറാട്ടിനൊപ്പം പത്മനാഭസ്വാമിയോടൊപ്പം ശ്രീവരാഹമൂർത്തിയും ശംഖുമുഖം കടപ്പുറത്തേക്ക് ആറാട്ടിനായി എഴുന്നള്ളുന്നു. ഇത്തവണത്തെ ഉത്സവം മാർച്ച് 27 വെള്ളിയാഴ്ച കൊടിയേറി, ഏപ്രിൽ 2 (മീനം 19) വ്യാഴാഴ്ച രാവിലെ 11:30 മണിക്കകം തൃക്കൊടിയിറക്കി  ആറാട്ടോടെ സമാപിക്കും. മീനമാസത്തിലെ തിരുവോണം നക്ഷത്രത്തിൽ വരുന്ന വരാഹജയന്തിയും ഇവിടെ പ്രധാനമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്രത്തിലെ ഫോൺ: +91 471 245 2450

വരാഹം എന്നാൽ പന്നി. ഭൂദേവിയെ മോഷ്ടിച്ച് കടലിൽ ഒളിച്ച ഹിരണ്യാക്ഷൻ എന്ന അസുരനെ പന്നിയായി അവതരിച്ച് നിഗ്രഹിച്ച് വിഷ്ണുഭഗവാൻ ഭൂമിയെ രക്ഷിച്ചു എന്ന് ഐതിഹ്യം. ഭൂമിയെയും ആശ്രിതരായ ഭക്തരെയും രക്ഷിക്കാൻ എന്തും ചെയ്യുന്ന വരാഹമൂർത്തിയുടെ അഷ്ടോത്തരം എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നത് അതിവേഗമുള്ള കാര്യസിദ്ധിക്ക് നല്ലതാണ്.
വ്രതനിഷ്ഠ നിർബന്ധമില്ല. മന്ത്രോപദേശവും വേണ്ട. നെയ്‌വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് വേണം ജപിക്കേണ്ടത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
ഭക്തിപൂർവം ആലപിച്ച ശ്രീവരാഹസ്തുതിയും ധ്യാനവും അഷ്ടോത്തരവും കേൾക്കാം:

Story Summary: Srivaraham Lakshmi Varaha Murthy Temple Annual Festival On Meenam Month

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?