മന്ത്രം
ഓം ചെങ്കണപതി ചെങ്കണപതി
ചെങ്കുരുതി ചെങ്കുരുതി
അങ്കമുരികാങ്കമുരികചുവാ
ശുദ്ധമായ പ്രകൃതിയാണ് ഗണപതി. തലയ്ക്ക് ചേരാത്ത ഉടലും ഉടലിനു ചേരാത്ത കൈകാലുകളും, അതിനൊന്നും ചേരാത്ത വാഹനവും എല്ലാം പ്രകൃതിയെ ആണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ എല്ലാം കൊണ്ടും പവിത്രമായ ഗജാനനെ ഭജിക്കാൻ ഏറ്റവും അത്യാവശ്യം വേണ്ടത് ശുദ്ധമായ മനസ്സും ഗണപതിയോടുള്ള ഭക്തിയുമാണ്. ഒരു നിർബന്ധവ്യവസ്ഥയും കൂടാതെ ഗണപതിയെ ആരാധിക്കാം. ഭക്തി മാത്രം മതി. ഗണപതി ഹോമമാണ് ഭഗവാനുള്ള ഏറ്റവും ശ്രേഷ്ഠമായ സമർപ്പണം; വിസ്തരിച്ചും ലളിതമായും ചെയ്യാം. ഇതിൽ സ്ത്രീകൾക്ക് ഗൃഹത്തിൽ അടുപ്പിൽ ചെയ്യാവുന്ന വളരെ ലളിതമായ ഗണപതിഹോമ വിധി പറഞ്ഞു തരാം.
ഇങ്ങനെ ചെയ്യണം
ഉദയത്തിന് മുമ്പ് കുളിച്ചു ശുദ്ധമായി അടുക്കളയും അടുപ്പും വൃത്തിയാക്കി, അടുപ്പിന്റെ വലത് മുമ്പിൽ ഒരു ചെറിയ നിലവിളക്ക് തെളിയിക്കണം. കഴിവതും നെയ്യിൽ മുക്കിയ ഒരു തിരി ഏറ്റവും നല്ലത്. എന്നിട്ട് നേദ്യത്തിന് വയ്ക്കണം. (ഒരു കഷ്ണം പഴമോ തേങ്ങാകഷ്ണമോ മതി. അതിൽ അല്പം നെയ്യ് തൊട്ടുകൊടുക്കണം ) രണ്ടുമൂന്ന് ചെമ്പരത്തി പൂവ് അടുപ്പിന് ചുറ്റും വയ്ക്കണം. (അത്രയുമാണ് അലങ്കാരം) ചകിരിയും ചിരട്ടയും കൊണ്ട് അടുപ്പിൽ അഗ്നി ജ്വലിപ്പിക്കണം. ചെമ്പരത്തി പൂവ് ഇതൾ ഇറുത്ത് മേൽപ്പറഞ്ഞ മന്ത്രം ചൊല്ലി മൂന്ന് പ്രാവശ്യം അടുപ്പിൽ അർച്ചിക്കണം. തുടർന്ന് നെയ്യ് ചേർത്ത ഹോമദ്രവ്യം അതായത് കുറച്ച് (പഴം, തേങ്ങ, എള്ള്, ശർക്കര ഇത്രയും കൂട്ടിയെടുത്ത് ) 3,5,7,9,11,18 ഈ എണ്ണത്തിൽ ആ അഗ്നിയിലേക്ക് മേൽപ്പറഞ്ഞ മന്ത്രം ചൊല്ലി ഇട്ട് ഹോമിക്കുക… 7,9 ഉത്തമമാണ്. അത്രയും ചെയ്ത് ഹോമം നിർത്താം.
ഐശ്വര്യം, ധനം വർദ്ധിക്കും.
നിത്യവും ചെയ്താൽ ഗൃഹത്തിൽ ഐശ്വര്യം, ധനം ഇവ വർദ്ധിക്കും. ആ അടുപ്പിൽ പിന്നീട് വയ്ക്കുന്ന ആഹാരത്തിന് ഔഷധഗുണം ഉണ്ടാകും. വയ്ക്കുന്ന വ്യക്തിക്ക് കൈപ്പുണ്യം വർദ്ധിക്കും. വലിയ ചെലവ് ഇല്ലാത്ത ഈ രീതി എല്ലാവരും ശീലിക്കാൻ ശ്രമിക്കുക. (യുവതികൾ മാസത്തിൽ 21 മുതൽ 23 ദിവസം വരെ ചെയ്യുക. 7 ദിവസം ഒഴിവാക്കുക. ബാക്കിയുള്ളവർക്ക് എല്ലാ ദിവസവും ചെയ്യാം.)
Story Summary: The procedure for Ganapathi Homam that women can perform at home in kitchen
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.