Saturday, May 2, 2026
Saturday, May 2, 2026
Home » ഉദ്ദിഷ്ടകാര്യസിദ്ധിക്ക് 41 ദിവസം ജപിക്കൂ വിദ്യാ വാഞ്ചകൽപ്പ ഗണപതി മന്ത്രം

ഉദ്ദിഷ്ടകാര്യസിദ്ധിക്ക് 41 ദിവസം ജപിക്കൂ വിദ്യാ വാഞ്ചകൽപ്പ ഗണപതി മന്ത്രം

0 comments

ഓം ശ്രീം ശ്രീം ഹ്രീം ഹ്രീം ക്ലീം ക്ലീം ഗം വിദ്യാവാഞ്ചകല്പ ഗണപതയെ നമഃ

41 ദിവസം അതിരാവിലെ ആൽമരത്തിന്റെ ചുവട്ടിൽ ഇരുന്ന്
മൂലതോ ബ്രഹ്മ രൂപമായ
മധ്യതോ വിഷ്ണു രൂപിണേ
അഗ്രത ശിവരൂപായ
വൃക്ഷരാജായ തേ നമഃ
എന്ന് ഒരു പ്രാവശ്യം പ്രാർത്ഥിച്ച് ത്രിമൂർത്തികളെ വന്ദിച്ചശേഷം വെറ്റില അടയ്ക്ക നാണയം സമർപ്പിച്ച് വിദ്യാ വാഞ്ചകൽപ്പ ഗണപതി മന്ത്രം ജപിച്ച് കൊണ്ട് 7 പ്രദക്ഷിണം ചെയ്യുകയും തുടർന്ന് വൃക്ഷചുവട്ടിൽ ഇരുന്നു വീണ്ടും 101 ഉരു ജപിക്കുകയും വേണം. ഈ മന്ത്രം ജപിക്കുമ്പോൾ സാധിക്കേണ്ടതായ ആഗ്രഹം മനസിൽ വ്യക്തമായി ചിന്തിക്കണം. ഇങ്ങനെ ചെയ്താൽ വിദ്യ, ഉദ്യോഗം, ധനം, ഗൃഹം, സന്താനം, വാഹനം തുടങ്ങി എന്താണോ ആഗ്രഹിക്കുന്നത് അത് സാധിക്കുമെന്ന് ഗുരുക്കന്മാർ പറയുന്നു. ജപ ഫലങ്ങൾ ഒറ്റനോട്ടത്തിൽ :


1
അഭീഷ്ടസിദ്ധി: മനസ്സ് ആഗ്രഹിക്കുന്ന കാര്യങ്ങൾ തടസ്സമില്ലാതെ നടക്കാൻ ഈ മന്ത്രജപം സഹായിക്കുന്നു . ‘വാഞ്ച’ എന്നാൽ ആഗ്രഹം, ‘കല്പം’ എന്നാൽ നൽകുന്നത് എന്നാണ് അർത്ഥം.
2
തടസ്സങ്ങൾ നീങ്ങും: ഗണപതി ഭഗവാന്റെ അനുഗ്രഹത്താൽ ജീവിതത്തിലെ ഏത് മേഖലയിലുള്ള, വിവാഹം, തൊഴിൽ, വിദ്യാഭ്യാസം തടസ്സങ്ങളും ദൂരീകരിക്കും.
3
വിദ്യാ വിജയം: പഠനത്തിൽ ഏകാഗ്രത ലഭിക്കാനും അറിവ് വർദ്ധിക്കാനും വിദ്യാർത്ഥികൾക്ക് ഈ മന്ത്രം ഏറെ ഗുണകരമാണ്.
4
ദോഷപരിഹാരം: ജാതകവശാലുള്ള രാഹു, കേതു ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാൻ ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.
5
ഐശ്വര്യവും സമാധാനവും: കുടുംബത്തിൽ ഐശ്വര്യം നിറയാനും മനസ്സമാധാനം ലഭിക്കാനും ഈ മന്ത്രം സഹായിക്കും.


( തയ്യാറാക്കിയത് : അശോകൻ ഇറവങ്കര )

Story Summary : Benefits of chanting the Vidya Vancha Kalpa Ganapathi Mantra

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

ALSO READ

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?