Wednesday, June 17, 2026
Wednesday, June 17, 2026
Home » വിവാഹ തടസങ്ങൾ മാറാൻ ശ്രീകൃഷ്ണ പൂജ, അഷ്‌ടോത്തരം ജപംസ്വയംവര പുഷ്പാഞ്ജലി

വിവാഹ തടസങ്ങൾ മാറാൻ ശ്രീകൃഷ്ണ പൂജ, അഷ്‌ടോത്തരം ജപംസ്വയംവര പുഷ്പാഞ്ജലി

by മംഗളഗൗരി
0 comments

മംഗളഗൗരി
വിവാഹതടസ്സങ്ങൾ മാറാൻ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി സ്വയംവര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. അവതാര വിഷ്‌ണു പ്രധാനമായ ബുധനാഴ്ച , വിഷ്‌ണു പൂജകൾക്ക് വേഗം ഫലം ലഭിക്കുന്ന
വ്യാഴാഴ്ച ദിവസങ്ങൾ പുഷ്പാഞ്ജലി നടത്താൻ വിശേഷമാണ്. ഇതിനൊപ്പം ദിവസവും ശ്രീകൃഷ്ണ അഷ്‌ടോത്തരം ഭക്തിപൂർവ്വം 5 പ്രാവശ്യം ജപിക്കുകയും വേണം.

വിവാഹ തടസങ്ങൾ മാറാനും, ദാമ്പത്യ സുഖം ലഭിക്കാനും, ആഗ്രഹിച്ച പങ്കാളിയെ വിവാഹം കഴിക്കാനും ഏറ്റവും ശക്തിയേറിയ മന്ത്രമാണ് സ്വയംവര മന്ത്രം . പാർവ്വതി ദേവി ശിവഭഗവാനെ ഭർത്താവായി ലഭിക്കാൻ ജപിച്ച മന്ത്രമാണിത്. സ്വയംവര മന്ത്രം ജപിച്ചാണ് സ്വയംവര പുഷ്പാഞ്ജലി
നടത്തുന്നത്. ശ്രീകൃഷ്ണ ഭജനത്തിന് ഒപ്പം അല്ലെങ്കിൽ പൊതുവായി ഭഗവതിയെ ധ്യാനിച്ചോ സ്വയംവര മന്ത്രം
ദക്തർക്കും ജപിക്കാവുന്നതാണ്.

സ്വയംവര മന്ത്രം
…………………………
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗ ഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം ആകർഷയ ആകർഷയ നമഃ

ജപിക്കേണ്ട രീതി
1
ജന്മനക്ഷത്ര ദിവസത്തിലോ, മകയിരം, ഉത്രം,
ഉത്രാടം, രോഹിണി, അത്തം, ചോതി എന്നീ ശുഭ നക്ഷത്രങ്ങളിലോ ഈ ജപം ആരംഭിക്കാം. വെള്ളിയാഴ്ചകളും ഉത്തമമാണ്.
2
ദിവസവും രാവിലെ കുളിച്ച് ശുദ്ധിയായി വിളക്ക് കൊളുത്തി 108 തവണ വീതം തുടർച്ചയായി ജപിക്കുക.
3
തുടർച്ചയായി 41 ദിവസം അതായത്
ഒരു മണ്ഡലക്കാലം മുടക്കമില്ലാതെ ജപിക്കുന്നത് അതിവേഗം ഫലം നൽകും.

Subha Drishti Ganapati Wall Hanging – Antique Gold on Sleek Black Base (12 Inches) https://www.okalasha.com/shop?page=2&page_size=18&sort_by=newest&is_service=false

സ്വയംവര പുഷ്പാഞ്ജലി
ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ദേവി ക്ഷേത്രങ്ങളിലും ശിവപാർവതി ക്ഷേത്രങ്ങളിലും ഗണപതി ഭഗവൻ്റെ ക്ഷേത്രങ്ങളിലുമെല്ലാം സ്വയംവര പുഷ്പാഞ്ജലി വഴിപാട് നടത്താം. പേരും നക്ഷത്രവും പറഞ്ഞ് സ്വയംവര പുഷ്പാഞ്ജലി കഴിപ്പിച്ചാൽ വിവാഹ തടസങ്ങൾ പൂർണ്ണമായും മാറാൻ സഹായിക്കും. ജാതകത്തിൽ ചൊവ്വാദോഷം അല്ലെങ്കിൽ രാഹുദോഷം പോലുള്ള തടസങ്ങൾ ഉള്ളവർക്ക് ഭദ്രകാളി / സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ദർശനവും വഴിപാടുകളും കൂടി നടത്തുന്നത് നല്ലതാണ്. രാഹു ദോഷം ഉള്ളവർ നാഗപ്രീതി കൂടി നേടണം.

ALSO READ

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീകൃഷ്ണ അഷ്‌ടോത്തരം കേൾക്കാം:

Story Summary: Powerful and Most Popular Remedies For Removing Marriage Obsecles

Highlights
സ്വയംവര പുഷ്പാഞ്ജലി നടത്തിയാൽ
വിവാഹ തടസ്സം പൂർണ്ണമായും മാറും

ആഗ്രഹിച്ച പങ്കാളിയെ വിവാഹം കഴിക്കാൻ
സഹായിക്കും സ്വയംവര മന്ത്രം

ശ്രീകൃഷ്ണ അഷ്‌ടോത്തരം എന്നും 5 പ്രാവശ്യം ജപിച്ചാൽ മംഗല്യ ഭാഗ്യം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?