Monday, June 29, 2026
Monday, June 29, 2026
Home » രോഗദുരിത മോചനത്തിന് ശിവന് ധാര ചെയ്യുക

രോഗദുരിത മോചനത്തിന് ശിവന് ധാര ചെയ്യുക

by NeramAdmin
0 comments

കുടുംബാംഗങ്ങൾക്ക് കഠിനമായ രോഗങ്ങളും അതുകൊണ്ടുള്ള പ്രശ്നങ്ങളും കാരണം ദുരിതം അനുഭവിക്കുന്നവർ ശിവക്ഷേത്രദർശനം പതിവാക്കുക, തിങ്കളാഴ്ച തോറും ശിവന് ധാര ചെയ്യുക, കൂവളമാല സമർപ്പിക്കുക. 16 നാണയം ക്ഷേത്ര ഭണ്ഡാരത്തിൽ സമർപ്പിക്കുക. രോഗിയുടെ ജന്മനാൾ തോറും മൃത്യുഞ്ജയഹോമം ചെയ്യുക. രോഗമോചനം ഉണ്ടാകും. അല്ലെങ്കിൽ വേദനയ്ക്ക് ശമനമുണ്ടാകുകയെങ്കിലും ചെയ്യും.

ഓം നമഃ ശിവായ മന്ത്രം രാവിലെയും വൈകിട്ടും 108 തവണ വീതം നിങ്ങളും രോഗിയും മനമുരുകി ജപിക്കണം. എല്ലാ ദുഃഖദുരിതങ്ങളിൽ നിന്നും മോചനമേകുന്ന മഹാമന്ത്രമാണിത്. കുറച്ചു ദിവസം ഇത് തുടർച്ചയായി ഏകാഗ്രതയോടെ ചൊല്ലിയാൽ ഒരു പ്രത്യേക ഊർജ്ജം നമ്മിൽ നിറയുന്നത് സ്വയം മനസ്സിലാക്കാൻ കഴിയും. അപാരമായ ശാന്തിയും അനുഭവപ്പെടും. അസുഖം അതികഠിനമാവുമ്പോൾ ധന്വന്തരി, അല്ലെങ്കിൽ ശിവ ക്ഷേത്രത്തിൽ എള്ളെണ്ണയും 21 നാണയവും സമർപ്പിച്ച് പുഷ്പാജ്ഞലി നടത്തുക.

Pure Brass Nilavilakku and Thalam Combo Set – Kerala Brass Lamp with 7-Inch Plate https://www.okalasha.com/shop/okalasha-pure-brass-nilavilakku-and-thalam-combo-set-traditional-kerala-brass-lamp-with-7-inch-plate

ഭദ്രകാളി, യക്ഷിയമ്മ , ചാമുണ്ഡി, നാഗയക്ഷി സന്നിധികളിൽ പോയി എണ്ണ നൽകിയോ വിളക്കു വച്ചോ തൊഴുക. ആഴ്ചയിൽ ഒരിക്കൽ കഴിയുന്നതും ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ പുഷ്പാഞ്ജലി കഴിപ്പിക്കുക. ഉത്കണ്ഠയും ഭയവും അകലാൻ ഈ രൗദ്രദേവതകൾ അനുഗ്രഹിക്കും. പതിവായി കാണുന്ന ദു:സ്വപ്ന മോചനത്തിനും ഇത് നല്ലതാണ്.

കാലഭൈരവൻ, കാളഭൈരവൻ, കിരാതമൂർത്തി, ആയിരവല്ലി സന്നിധികളിൽ ദർശനവും കഴിവിനൊത്ത വഴിപാടും നാണയ സമർപ്പണവും ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ പൂജ, മൃത്യുഞ്ജയ ഹോമം, വിഷ്ണു, ശ്രീകൃഷ്ണ സന്നിധിയിൽ സുദർശനപൂജ, ഹോമം എന്നിവയും മരണഭയം മാറാൻ ഉത്തമമാണ്. മനമുരുകി പ്രർത്ഥിയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്.

ശത്രുഭയം ഒഴിയാൻ
ശത്രുഭയത്തിന് വേട്ടയ്ക്കൊരു മകൻ, ദക്ഷിണാമൂർത്തി, രക്തചാമുണ്ഡി, പ്രത്യുംഗിരാ ദേവി, നരസിംഹമൂർത്തി, ഹനുമാൻ സ്വാമി തുടങ്ങിയ ദേവതകളുടെ ക്ഷേത്ര ദർശനവും വഴിപാടുകളും പ്രാർത്ഥനയും പതിവാക്കുക.

ALSO READ

വിവാഹം, ദാമ്പത്യ സൗഖ്യം
വിവാഹം നടക്കുന്നതിനും ദാമ്പത്യ സൗഖ്യത്തിനും സന്താന സൗഭാഗ്യത്തിനും സന്താന ക്ഷേമത്തിനും ഗുരുവായൂരപ്പന് ചന്ദനം ചാർത്തുക. നെയ്ത്തിരി തെളിക്കുക. വനമാല അണിയിക്കുക, മഞ്ഞപ്പട്ട് സമർപ്പിക്കുക. ശ്രീകൃഷ്ണന് ശർക്കരയും പഞ്ചസാരയും കൽക്കണ്ടവും ചേർത്ത കൂട്ടുപായസം, വഴിപാട് നൽകുക, തേനും, പാലും സമർപ്പിക്കുക. താമരദളം പനിനീരിൽ മുക്കി അർച്ചന നടത്തുക. മുരുകന് പഞ്ചാമൃതം നേദിക്കുക, ഷഷ്ഠി വ്രതമെടുക്കുക.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്.
(മൊബൈൽ + 91 9847118340 )

Story Summary: Perform Dhara for Lord Shiva to get relief from diseases and sufferings.

Highlights
എല്ലാ ദുഃഖദുരിതങ്ങളിൽ നിന്നും മോചനമേകുന്ന മഹാമന്ത്രം ഓം നമഃ ശിവായ

ഉത്കണ്ഠയും ഭയവും അകലാൻ രൗദ്രദേവതകൾ അനുഗ്രഹിക്കും

ശത്രുഭയം ഒഴിയാൻ നരസിംഹമൂർത്തി, ഹനുമാൻ സ്വാമി പ്രീതി നേടുക

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?