ആഗസ്റ്റ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബപരമായി അലട്ടുന്ന അസ്വസ്ഥതകൾ ആത്മസംയമന വഴി പരിഹരിക്കുക. ദൈവിക വിശ്വാസത്തിലൂടെ കാര്യങ്ങൾ സഫലീകരിക്കാൻ ശ്രമിക്കേണ്ടതാണ്. കർമ്മസ്ഥാനം വിപുലീകരിക്കാനുള്ള സാഹചര്യം വന്നു ചേരും. ശത്രു ശല്യം കൂടും. അനാവശ്യ യാത്രകൾ ചെയ്യേണ്ടി വരും. യാത്രകൾ കഴിവതും കുറക്കുക. ഗൃഹത്തിൽ നിന്നും മാറിതാമസിക്കേണ്ട സാഹചര്യമുണ്ടാകാം. വിദ്യാർത്ഥികൾ തന്നിഷ്‌ടം പ്രവർത്തിക്കരുത് യുക്തിപൂർവ്വമുള്ള സമീപനം ഗുണം ചെയ്യും
ഇടവക്കൂറ്
( കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ജീവിതത്തിൽ ഗുണാനുഭവങ്ങൾ കൊണ്ടു വരും. അനാരോഗ്യത്താൽ ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി തീർക്കുവാൻ സാധിക്കാതെ വരും. പ്രയാസങ്ങളെ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും. വിദ്യാർത്ഥികൾ അലസത വെടിയണം. ബിസിനസ്സ് നല്ല രീതിയിൽ നടക്കുമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിന് അയവു വരില്ല. അനാവശ്യ കാര്യങ്ങൾക്കായി അലച്ചിലുകൾ ഉണ്ടാകും. എഷണിയിൽ വീഴരുത്.

Mul Mul Cotton Kerala Saree with
Golden Zari Stripes & Tassels https://www.okalasha.com/?srsltid=AfmBOopjcEtWM4dX4bfIG-jeOo6uN6Buagd_k5VzsGXEoolVr1Y9c_QA
മിഥുനക്കൂറ്
( മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നതിനാൽ കഷ്ടനഷ്ടങ്ങൾ വന്നു ചേരും. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും. പ്രവർത്തന മേഖല വർദ്ധിപ്പിക്കുവാൻ നിർബന്ധിതനാകും. സുഹൃത്തുക്കളുടെ സഹായം അത്യാവശ്യ ഘട്ടത്തിൽ ഉപകരിക്കും. പ്രണയ ബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യത. ഏതു വിഷയത്തേയും സന്തുലിത മനോഭാവത്തോടു കൂടി അതിജീവിക്കാനുള്ള ആത്മവിശ്വാസം ആർജിക്കും.
കർക്കടകക്കൂറ്
( പുണർതം 1/4 , പൂയ്യം , ആയില്യം )
നന്നായി ചിന്തിച്ചു മാത്രം പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈകൊള്ളുക. ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ നല്ല പരിശ്രമം വേണ്ടി വരും. വീടു പണിയുന്നവർ അല്ലറ ചില്ലറ തടസ്സങ്ങളിലൂടെ കടന്നു പോകും. മക്കൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും. മുതിർന്നവരുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ബന്ധങ്ങൾ വിട്ടു വീഴ്ചാ മനോഭാവത്താൽ കൂടുതൽ ദൃഢമാക്കാൻ ശ്രമിക്കുക. ആരോഗ്യ ശ്രദ്ധ വേണം.
ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4 )
ആവശ്യമില്ലാത്ത ഭയവും മന പ്രായാസവും അനുഭവിക്കും. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധാലുവാകണം. ഏതു കാര്യത്തിനും ചെറിയ കാലതാമസം നേരിടും വാക്കു തർക്കങ്ങൾ പരിഹരിക്കുവാൻ മുന്നിട്ടിറങ്ങി അപകീർത്തി നേടാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധയോടെ വർത്തിക്കുക.
ALSO READ
കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
ഗുരുജനങളുടെ അനുഗ്രഹം ലഭിക്കും. പഴയ സുഹൃത്ബന്ധങ്ങൾ പുതുക്കും. ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും. വിവാഹകാര്യത്തിൽ തീരുമാനമാകും. കുടുംബാംഗങ്ങളോടൊത്തുള്ള യാത്രകൾക്ക് സമയം കണ്ടെത്തും. കടബാധ്യതകൾ തീർക്കും ഈശ്വരചിന്ത കൂടുന്നതാണ്. കരാറു ജോലികളിൽ നിന്ന് നല്ല പുരോഗതി ഉണ്ടാകും.
കീഴ് ജിവനക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റു വാങ്ങും.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കും. മേലധികാരികളുടെ സഹായത്താൽ ഉയർച്ച ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളും. ശത്രുക്കളുടെ മേൽ വിജയം വരിക്കും. ആരാധനാലയങ്ങൾ സന്ദർശിക്കും. ആദ്ധ്യാത്മിക കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ആരോഗ്യ ശ്രദ്ധ വേണം. ദീർഘദൂര യാത്ര ചെയ്യേണ്ടതായി വരും. വളരെ ശ്രദ്ധയോടെ ആവണം.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുത്രൻമാരുടെ അഭിവൃദ്ധിയിൽ ആഹ്ലാദിക്കും. സാമ്പത്തികമായി പുരോഗതി ഉണ്ടാകും. കോപം നിയന്ത്രണ വിധേയമാക്കണം. കുടുംബ ക്ഷേത്രത്തിലെ പൂജകളിലും മറ്റും പങ്കെടുക്കും. രാഷ്ട്രീയക്കാർ ആസൂത്രണ മികവിനാൽ പ്രശംസിക്കപ്പെടും. വാക്കു തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4)
വിപരീത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ശുഭാപ്തി വിശ്വാസം വിട്ടുകളയരുത്. വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണ്. ചതിപ്രയോഗത്തിൽ വീണു പോകരുത്. വിദ്യാർത്ഥികൾ അലസത പെടിയണം. ഉത്തരവാദിത്വപരമായ പെരുമാറ്റം ചിലപ്പോഴെങ്കിലും കൈമോശം വന്നേക്കാം. ആരോഗ്യ ശ്രദ്ധ വേണം. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന് പങ്കാളിയുടെ തൻമയത്വത്തോടെയുള്ള സമീപനം സഹായിക്കും.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
ഭയം മനസ്സിനെ പിടികൂടും. നിസ്സാര കാര്യങ്ങൾക്കു പോലും കലഹിക്കുന്ന സ്വഭാവം പ്രകടിപ്പിക്കും. കൂടുതൽ സമയം ജപം ചെയ്യുക. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം പ്രയോജനപ്പെടുത്തും. ഭക്ഷണത്തിലെ ശ്രദ്ധക്കുറവ് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്‌ടിക്കും. സ്ത്രീകൾ മൂലം അപമാനം കേൾക്കാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക.
കുംഭക്കൂറ്
( അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
ചെറിയ ചിലകഷ്ടപ്പാടുകൾ ഉണ്ടാകുമെങ്കിലും കുടുംബാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കും. സുഹൃദ്ബന്ധങ്ങൾ ശരിയായ വഴിക്കല്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിൻമാറും. തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇടനില നിൽക്കരുത്. അമിതവിശ്വാസത്താൽ പ്രശ്നങ്ങൾ ക്ഷണിച്ച് വരുത്തും. നേട്ടങ്ങൾ കൈവരിക്കാൻ കുറച്ച് കാലതാമസം വരുമെങ്കിലും അവസരങ്ങൾ നഷ്‌ടപ്പെടരുത്. ദേവാലയങ്ങൾ സന്ദർശിക്കും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി രേവതി)
ശത്രുക്കളുടെ നീക്കങ്ങൾ മുൻപെ അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. വർദ്ധിച്ചു വരുന്ന ഉത്തരവാദിത്യങ്ങൾ ഏറ്റെടുക്കും. ദമ്പതികൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നുചേരുമെങ്കിലും തടസ്സം വരാതിരിക്കാൻ ഈശ്വര പ്രാർത്ഥന വേണം. ആരോടും മാന്യത വിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യരുത്.
ജ്യോതിഷി പ്രഭാസീന സി.പി
മൊബൈൽ : 9961442256
Email ID: prabhaseenacp@gmail.com
Summary: Predictions: This Month 2026 August for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.