Sunday, September 6, 2026
Sunday, September 6, 2026
Home » പരമ ശിവനെ വൈദ്യനാഥനായി ഭജിക്കുക

പരമ ശിവനെ വൈദ്യനാഥനായി ഭജിക്കുക

0 comments

2026 സെപ്തംബർ 06, ഞായർ
കലിദിനം 1872824
കൊല്ലവർഷം 1202 ചിങ്ങം 21
(കൊല്ലവർഷം 1202 ചിങ്ങം ൨൧ )
തമിഴ് വർഷം പരാഭവ ആവണി 21
ശകവർഷം 1948 ഭാദ്രപദം 15

ഉദയം 06.15 അസ്തമയം 06.30 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 15 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 45 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.58 pm to 06.30 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.26 pm to 04.58 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.22 pm to 01.54 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൽ ബുധനു മൗഢ്യം വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ (പൂരം ഞാറ്റുവേല) ചൊവ്വ പുണർത്തിൽ ബുധൻ ഉത്രത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചിത്തിരയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.01 വരെ ചിങ്ങം പകൽ 09.01 വരെ കന്നി പകൽ 11.05 വരെ തുലാം പകൽ 01..16 വരെ വൃശ്ചികം പകൽ വരെ 03.27 ധനു വൈകിട്ട് 05.23 വരെ മകരം തുടർന്ന് കുംഭം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
രാത്രി 07.53 വരെ തിരുവാതിര തുടർന്ന് പുണർതം

തിഥി ദൈർഘ്യം
രാത്രി 07.30 വരെ കൃഷ്ണപക്ഷ ദശമി തുടർന്ന് ഏകാദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തിരുവാതിര തിഥി: കൃഷണപക്ഷ ദശമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: തിരുവാതിര

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യകാര്യങ്ങളിൽ അധിക
ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും
ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം
ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ് .

Harinama Keerthanam & Jnanappana https://www.okalasha.com/shop/harinama-keerthanam-jnanappana

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തിരുവോണം , രോഹിണി , ഭരണി , രേവതി

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം.

മൃതൃുദോഷം
രാത്രി 07.53 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിന ഗുണവർദ്ധനവിന്
ദിവസ ഗുണ വർധനയ്ക്ക് പരമ ശിവനെ വൈദ്യനാഥ ഭാവത്തിൽ ഭജിക്കുന്നത് അത്യുത്തമം ആണ് . ഒരു സ്തുതി:
ധവള വപുഷമിന്ദോർമണ്ഡലേ സംനിവിഷ്ടം
ഭുജഗ വലയ ഹാരം ഭസ്മദിഗ്ദ്ധാംഗമീശം
ഹരിണ പരശു പാണിം ചാരു ചന്ദ്രാർദ്ധ മൗലിം
ഹൃദയ കമല മദ്ധ്യേ സംതതം ചിന്തയാമി

ലാൽ – കിതാബ് നിർദ്ദേശം
ലാൽ – കിതാബ് പരിഹാരം: ഒരുപിടി ഗോതമ്പ് ചോറിൽ മധുരം ചേർത്ത് നാൽക്കാലികൾക്കോ മത്സ്യത്തിനോ നൽകുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല

സൂര്യ പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?