ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി
നാഗാരാധനയിൽ ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് കന്നിമാസത്തിലെ ആയില്യം. ഏറ്റവും പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളായ അനന്തൻകാട്, വെട്ടിക്കോട്
മണ്ണാറശാല, പാമ്പുമേക്കാട്ട് തുടങ്ങി നാഗദേവതകൾ പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെല്ലാം കന്നിമാസ ആയില്യം വളരെ വിശേഷമായി ആഘോഷിക്കുന്നു.
നാഗരാജാവിന്റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം 2026 ഒക്ടോബർ 6 ചൊവ്വാഴ്ചയാണ്.
വൈഷ്ണവ നാഗങ്ങൾ വാഴുന്നിടം
ഭൂമിയിൽ ആദ്യമായി നാഗപ്രതിഷ്ഠ നടന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനമാണ് വെട്ടിക്കോട് ക്ഷേത്രം. അതിനാൽ ആദിമൂല നാഗരാജ ക്ഷേത്രം എന്നാണ്
വെട്ടിക്കോട് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കന്നിമാസ ആയില്യം വെട്ടിക്കോട് ആയില്യം എന്നും
പറയുന്നു. വെട്ടിക്കോടും അനന്തൻകാടും വൈഷ്ണവ നാഗമാണ്.

Antique Gold Finish Mini Goddess Lakshmi Brass Idol (6.5 cm) | Traditional Metal Idol for Puja & Home Decor https://www.okalasha.com/shop/antique-gold-finish-mini-goddess-lakshmi-brass-idol-65-cm-traditional-metal-idol-for-puja-home-decor-2
പൂർവ്വജന്മ നാഗ ദോഷങ്ങൾ മാറ്റും
ആറുമാസത്തോളം നാഗദേവതമാർ വിശ്രമം അവസ്ഥയിൽ നിന്ന് ഉണർന്ന് പൂജ സ്വീകരിക്കുന്ന വിശേഷ അവസരം കൂടിയായതിനാലാണ്, കന്നി മാസത്തിലെ ആയില്യത്തിന് ഇത്രയധികം പ്രാധാന്യം. കന്നിമാസത്തിലെ ആയില്യത്തിന് നാഗക്ഷേത്ര ദർശനം നടത്തുന്നത് ഭക്തരുടെ പൂർവ്വജന്മ നാഗ ദോഷങ്ങൾ ഒഴിയാൻ ഗുണകരമാണ്.
ഒരാണ്ട് ആയില്യം തൊഴുന്ന പുണ്യം
കന്നി മാസത്തിലെ ആയില്യത്തിന് വ്രതം എടുത്ത് നാഗാരാധന നടക്കുന്ന ക്ഷേത്രങ്ങളിൽ തൊഴുത് അനുഗ്രഹം നേടുന്നത് ഒരാണ്ട് ആയില്യം തൊഴുന്ന പുണ്യം ലഭിക്കും. നാഗ ക്ഷേത്രങ്ങൾ പോലെ തന്നെ പ്രധാനമാണ് സർപ്പക്കാവുകളും. കന്നിമാസത്തിൽ നാഗം പ്രധാന പ്രതിഷ്ഠ ക്ഷേത്രങ്ങളിൽ പോകാൻ കഴിയാത്തവർ തൊട്ടടുത്തുള്ള സർപ്പക്കാവുകളിൽ എങ്കിലും ദർശനം നടത്തുന്നത് ഗുണകരമാണ്. ശ്രീപത്മനാഭസ്വാമിയുടെ ശയ്യയായ അനന്ത നാഗമാണ് അനന്തൻകാടിലെ പ്രധാന പ്രതിഷ്ഠ.
നാഗാരാധനന ജ്യോതിഷവും
ജ്യോതിഷപരമായി ഒരു വ്യക്തിയുടെ ഗ്രഹനിലയിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് രാഹു. രാഹു അനിഷ്ടസ്ഥാനങ്ങളിൽ വന്നാൽ വിദ്യ, വിവാഹം, സന്താനം, ധനം, ആരോഗ്യം എന്നിവയിൽ കഷ്ടനഷ്ടങ്ങൾ വരാം. ഒരു ജാതകത്തിൽ ഏറ്റവും പ്രധാനമായി അനുഭവ ഗുണത്തെ ബാധിക്കുന്ന ഗ്രഹമായ രാഹുവിന്റെ പ്രീതിയ്ക്കയായി ചെയ്യാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ അനുഷ്ഠാനമാണ് നാഗാരാധന. പഞ്ചമി, ആയില്യം തുടങ്ങിയ നാഗദേവതമാരുടെ വിശേഷ ദിവസങ്ങളിൽ വ്രതം നോറ്റ് നാഗക്ഷേത്രദർശനം നടത്തണം.
ALSO READ
നാഗപ്രീതിക്ക് വഴിപാടുകൾ
നാഗദേവതകളുടെ ഇഷ്ട വഴിപാടുകളായി കണ്ടുവരുന്നത് നൂറും പാലും സമർപ്പണം, അഭിഷേകം എന്നിവയാണ്. ഇവയിൽ തന്നെ കാര്യസാധ്യത്തിന് അഷ്ടദ്രവ്യ അഭിഷേകം, അഷ്ടനാഗപൂജ എന്നിവയും മുൻകൂട്ടി ആവശ്യപ്പെടുന്നതനുസരിച്ച് അനന്തൻകാട്ടിൽ നടന്നുവരുന്നു നടത്തിവരുന്നു. കവുങ്ങിൻ പൂക്കുല സമർപ്പണം, നാഗ രൂപ സമർപ്പണം, വെളിച്ചെണ്ണ, പാൽ, മഞ്ഞൾ പൊടി സമർപ്പിക്കുന്നതും നാഗപ്രീതികരമാണ്. നാഗപ്രതീക്കായി നാഗദേവതമാർക്ക് നിവേദ്യ തർപ്പണാദികൾ നടത്തുന്നതിനാണ് നാഗരൂട്ട് എന്ന് പറയുന്നത്.

ആയില്യ വ്രതം
കന്നി, തുലാം മാസത്തിലെ ആയില്യത്തിനും നാഗപഞ്ചമിക്കും വ്രതാനുഷ്ഠാനത്തോടെ നടത്തുന്ന നാഗ ക്ഷേത്രദർശനം പെട്ടെന്ന് ഫലസിദ്ധി നൽകും. മറ്റ് ആയില്യ ദിവസങ്ങളിലും വ്രതം എടുക്കാം. സന്താനദുഃഖം, മംഗല്യ തടസ്സം, രോഗ ദുരിതങ്ങൾ ഇവ മാറാൻ ആയില്യ വ്രതം വളരെ ഗുണം ചെയ്യും. ആയില്യത്തിന്റെ തലേന്ന് ഒരിക്കലുണ്ട് സന്ധ്യയോടെ ക്ഷേത്ര ദർശനം നടത്തി വ്രതം ആരംഭിക്കണം.
ലഘുവായ സസ്യഭക്ഷണ രീതി, നാഗ മന്ത്രങ്ങൾ, സ്തുതികൾ എന്നിവയുടെ ജപം, നാഗക്ഷേത്രദർശനം ഇവയാണ് വ്രതത്തിന്റെ നിഷ്ഠകൾ. ആയില്യപൂജ തൊഴുത് തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. നവനാഗസ്തുതി, നാരായണ മന്ത്രം, പഞ്ചാക്ഷരി തുടങ്ങിയവ ജപിച്ച് ഈശ്വര ചിന്തയോടെ വ്രതം അനുഷ്ഠിക്കണം. ഉപവാസം എന്നാൽ ജലപാനം കഴിക്കാതിരിക്കുക എന്നല്ല ഉപവസിക്കുക എന്നാൽ ഈശ്വരനോട്ട് അടുത്ത് വസിക്കുക എന്നാണ്. മനസ്സുകൊണ്ട് ഭഗവാന്റെ അടുത്ത് വസിക്കുക എന്നാണ് അർത്ഥം. അന്നപാനാദികൾ ശരീരത്തിന്റെ ആരോഗ്യത്തിന് അനുസരിച്ച് ലഘുവായി ഉപയോഗിച്ചും എന്നാൽ മനസ്സ് പൂർണമായി ഭഗവത് ചിന്തയിലും വേണം വ്രതം അനുഷ്ഠിക്കാൻ.
നാഗർക്ക് അഭിഷേക ദ്രവ്യങ്ങൾ
നല്ലെണ്ണ, കരിക്ക്, പാൽ, തേൻ, പനിനീർ,
മഞ്ഞൾപ്പൊടി, കളഭം
നാഗർക്ക് പ്രിയങ്കരം
കമുകിൻ പൂക്കുല, പിച്ചി , മുല്ല, കൊഴുന്ത്, അരളി, താമര, ചെമ്പകം, തെറ്റി, തുളസി,
നാഗർക്ക് ഉടയാട
മഞ്ഞപ്പാവാട
നാഗർക്ക് നിവേദ്യം
കദളിപ്പഴം, വെള്ളച്ചോറ്, പാൽ പായസം,
തെരളി, ശർക്കര പായസം, അപ്പം, അട
വിശേഷ ദിവസങ്ങൾ
ആഴ്ചകളിൽ ഞായർ, തിഥികളിൽ കറുത്തവാവ് കഴിഞ്ഞു വരുന്ന പഞ്ചമി, നക്ഷത്രങ്ങളിൽ ആയില്യം
നാഗരാജ മൂലമന്ത്രം
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
സർപ്പദോഷ നിവാരക മന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹ
നാഗരാജ ഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്
നാഗരാജവിൻ്റെ കീർത്തനം
https://youtu.be/73cAT688DiY?si=yjQXr3J1Hkje2NPe
ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി,
മൊബൈൽ + 91 6282434247
Story Summary : Significance of Kannimasa Ayilyam festival 2026
Tags
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.