Sunday, October 11, 2026
Sunday, October 11, 2026
Home » നവരാത്രി ഒന്നാം ദിവസം ശൈലപുത്രിയെ മാതൃസ്വരൂപത്തിൽ ഭജിക്കണം

നവരാത്രി ഒന്നാം ദിവസം ശൈലപുത്രിയെ മാതൃസ്വരൂപത്തിൽ ഭജിക്കണം

0 comments

നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ശൈലപുത്രിയെയാണ്. സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരു കയ്യിൽ ത്രിശൂലവും മറുകയ്യിൽ കമലപുഷ്പവും കാണപ്പെടുന്നു.

ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി
എന്ന വാക്കിനർത്ഥം. (ശൈലം= പർവ്വതം, ഹിമാലയം.) പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ് ശക്തി രണ്ടാമത് അവതരിച്ചത്. പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു.

Sreemad Devi Bhagavatham by K. V. Thikkurissi https://www.okalasha.com/shop/sreemad-devi-bhagavatham-by-k-v-thikkurissi

പൂർവ്വജന്മത്തിൽ ദക്ഷന്റെ പുത്രിയായ സതിയായിട്ടായിരുന്നു ശൈലപുത്രി അവതരിച്ചത്.

പ്രാർത്ഥന
സർവ്വമംഗല മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ

വാരാണസിയിലെ മർഹിയാ ഘാട്ടിൽ ഒരു ശൈലപുത്രീ ക്ഷേത്രമുണ്ട്.ബാലസ്വരൂപണീ ഭാവത്തില്‍, ശൈലപുത്രി യായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു.

ALSO READ

ദേവീപൂജയ്ക്ക് ജപിക്കേണ്ട മന്ത്രം
വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ധാകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

Picture Design : Prasanth Balakrishnan

Story Summary : Shylaputri: Navaratri First day Worshipping

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?