Tuesday, November 3, 2026
Tuesday, November 3, 2026
Home » കുടുംബൈശ്വര്യത്തിനും ധനസമൃദ്ധിക്കും ദീപാവലി വ്രതം, ലക്ഷ്മീപൂജ

കുടുംബൈശ്വര്യത്തിനും ധനസമൃദ്ധിക്കും ദീപാവലി വ്രതം, ലക്ഷ്മീപൂജ

0 comments

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ശ്രീകൃഷ്ണ ഭഗവാന്റെയും ലക്ഷ്മീദേവിയുടെയും പ്രീതിയാർജ്ജിച്ച് കുടുംബൈശ്വര്യം നേടാൻ കൂടിയുള്ള വിശേഷദിവസമാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുകയും കുടുംബത്തിൽ ഐശ്വര്യം കളിയാടുകയും ചെയ്യുമെന്നാണ് വിശ്വാസം. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും ദീപാവലി ആഘോഷം ഏറ്റവും പ്രധാനമാണ്. 2026 നവംബർ 8 ഞായറാഴ്ചയാണ് ദീപാവലി.

പ്രധാന ഐതിഹ്യങ്ങൾ

ശ്രീരാമന്റെ അയോധ്യാ പ്രവേശം: പതിനാല് വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി എന്നതാണ് ഒരു ഐതിഹ്യം. അതിനാൽ ശ്രീരാമ ക്ഷേത്രങ്ങളിൽ ഈ ദിവസം അതീവ പ്രധാനമാണ്.

നരകാസുര വധം:
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച്, തടവിൽ കഴിഞ്ഞിരുന്ന പതിനാറായിരം സ്ത്രീകളെ മോചിപ്പിച്ച് സംരക്ഷണം നൽകിയ ദിവസമാണ് നരകചതുർദശി ആചരിക്കുന്നത്. അതിനാൽ ഈ ദിനത്തിൽ ശ്രീകൃഷ്ണ ആരാധന വളരെ ഐശ്വര്യപ്രദമാണെന്ന് വിശ്വസിക്കുന്നു.

മഹാലക്ഷ്മിയുടെ അവതാരം : ദേവാസുരന്മാർ ചേർന്ന് പാലാഴി മഥനം ചെയ്തപ്പോൾ അതിൽ നിന്നും മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണ് ദീപാവലി എന്നതാണ് മറ്റൊരു ഐതിഹ്യം. അതുകൊണ്ടുതന്നെ ഈ ദിനം ലക്ഷ്മീപൂജയ്ക്ക് അതീവ വിശേഷമാണ്.

ALSO READ

Celebrate Diwali with divine elegance: Wear the grace of Goddess Lakshmi with Okalasha’s Antique Navaratna Pearl Jhumkas!
👉 Shop now: https://www.okalasha.com/shop/multi-color-navaratna-stones-pearl-temple-jhumka

മഹാലക്ഷ്മീ വ്രതമഹിമ

മഹാലക്ഷ്മീ വ്രതമെടുത്ത് ലക്ഷ്മീപൂജ നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസമാണ് ദീപാവലി. ദീപാവലി ദിവസവും ഓരോ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ചകളിലും വ്രതമെടുക്കുന്നത് ആഗ്രഹസാഫല്യത്തിന് ഉത്തമമാണ്.

പൂജാക്രമം:
രാവിലെ കുളിച്ച് ശുഭവസ്ത്രം ധരിച്ച് ആദ്യം ഗണപതിയെ വണങ്ങുക.
തുടർന്ന് മഹാലക്ഷ്മിയുടെ ചിത്രം മുല്ല, പിച്ചി തുടങ്ങിയ വെളുത്ത പൂക്കളാലുള്ള മാലകൊണ്ട് അലങ്കരിക്കുക.
നാളികേരം, പഴം, വെറ്റില, അടയ്ക്ക, കർപ്പൂരം, അവൽ, ശർക്കര, കൽക്കണ്ടം എന്നിവയും നാണയങ്ങളും സമർപ്പിച്ച് മഹാലക്ഷ്മി സ്തോത്രം ജപിച്ച് മൂന്നു പ്രാവശ്യം ദേവിയെ വണങ്ങുക.
ദീപാവലി ദിവസം തുടങ്ങി തുടർച്ചയായി 21 വെള്ളിയാഴ്ച മത്സ്യ-മാംസാദികൾ ഉപേക്ഷിച്ച് വ്രതം നോറ്റ് മഹാലക്ഷ്മിയെ വണങ്ങിയാൽ സർവ്വഐശ്വര്യങ്ങളും ലഭിക്കും.

അഷ്ടലക്ഷ്മി സങ്കല്പം

പാലാഴിമഥനത്തിൽനിന്ന് ഉത്ഭവിച്ച മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ ലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയാണ്. കാമദേവന്റെ മാതാവായും ക്ഷീരസാഗരസമുത്ഭവയായും ദേവി അറിയപ്പെടുന്നു. ക്രിയാശക്തിയുടെ പ്രതീകമാണ് ലക്ഷ്മീദേവി. സൃഷ്ടിയുടെ ആരംഭത്തിൽ പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഉദ്ഭവിച്ച ശക്തിയാണ് ലക്ഷ്മിയും രാധയുമായി മാറിയതെന്ന് ദേവീഭാഗവതത്തിൽ വിവരിക്കുന്നു.
മഹാലക്ഷ്മിയെ എട്ടു ഭാവങ്ങളിൽ ആരാധിക്കുന്നു (അഷ്ടലക്ഷ്മി സങ്കല്പം):
1) ധനലക്ഷ്മി
2) ധാന്യലക്ഷ്മി
3) ധൈര്യലക്ഷ്മി
4) ശൗര്യലക്ഷ്മി
5) വിദ്യാലക്ഷ്മി
6) കീർത്തിലക്ഷ്മി
7) വിജയലക്ഷ്മി
8) രാജ്യലക്ഷ്മി

ലക്ഷ്മിദേവി സങ്കല്പം

വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും താമരയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നതുമായ രൂപസങ്കല്പങ്ങളാണ് ദേവിക്ക് പൊതുവെയുള്ളത്. കന്നിമാസത്തിലെ മകം നക്ഷത്രത്തിലും ചിങ്ങമാസത്തിലെ കൃഷ്ണാഷ്ടമി ദിവസത്തിലും ലക്ഷ്മീപൂജ ചെയ്യുന്നത് അതിവിശേഷമാണ്. ദീപാവലി ദിവസം ലക്ഷ്മീപ്രീതി നേടാൻ മഹാലക്ഷ്മ്യഷ്ടകം കുറഞ്ഞത് ഒൻപതു തവണയെങ്കിലും ജപിക്കണം. നിത്യേന ഒരു തവണയെങ്കിലും ഇത് പതിവാക്കുന്നത് കുടുംബത്തിൽ ഐശ്വര്യം നിലനിർത്തും. തിരുവനന്തപുരത്തെ ശാസ്തമംഗലം ബ്രഹ്മപുരം ക്ഷേത്രത്തിൽ മഹാലക്ഷ്മിയാണ് മുഖ്യ പ്രതിഷ്ഠ.

ശ്രീ മഹാലക്ഷ്മ്യഷ്ടകം

ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്താനും അനുഗ്രഹം നേടാനും ദിവസവും ഒരു പ്രാവശ്യമെങ്കിലും മഹാലക്ഷ്മ്യഷ്ടകം
സ്തോത്രം ജപിക്കുന്നത് നല്ലതാണ്. ഈ ജപം സാമ്പത്തിക ക്ലേശങ്ങൾ അകറ്റാൻ ഉത്തമമാണ്.
1.
നമസ്തേസ്തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ
(അർത്ഥം: മഹാമായയായ മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യർ മാത്രമല്ല ദേവന്മാരും വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളിലേന്തിയ മഹാലക്ഷ്മിയെ നമിക്കുന്നു.)
2.
നമസ്തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സർവ്വ പാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
(അർത്ഥം: ഗരുഡനെ വാഹനമാക്കിയ ദേവിയെ നമിക്കുന്നു. കോലാസുരനെ വധിച്ചവളും ഭക്തരുടെ സർവ്വ പാപങ്ങളും ഇല്ലാതാക്കുന്നവളുമായ മഹാലക്ഷ്മിയെ നമിക്കുന്നു.)
3.
സർവജ്ഞേ സർവ്വ വരദേ
സർവ്വ ദുഷ്ട ഭയങ്കരി
സർവ്വ ദുഃഖ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
(അർത്ഥം: സർവ്വജ്ഞയായ, അനുഗ്രഹങ്ങൾ ചൊരിയുന്ന, ദുഷ്ടർക്ക് ഭയം ജനിപ്പിക്കുന്ന, സകല ദുഃഖങ്ങളും ശമിപ്പിക്കുന്ന മഹാലക്ഷ്മിയെ നമിക്കുന്നു.)
4.
സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തി മുക്തി പ്രദായിനി
മന്ത്ര മൂർത്തേ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ
(അർത്ഥം: ഭക്തർക്ക് സിദ്ധിയും ബുദ്ധിയും ഇഹലോക സുഖവും മോക്ഷവും നൽകുന്ന, മന്ത്രസ്വരൂപിണിയായ മഹാലക്ഷ്മിയെ നമിക്കുന്നു.)
5.
ആദ്യന്ത രഹിതേ ദേവി
ആദിശക്തി മഹേശ്വരി
യോഗജേ യോഗ സംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ
(അർത്ഥം: ആദിയും അന്തവുമില്ലാത്തവളും ആദിശക്തിയും യോഗത്തിൽ നിന്നും ജനിച്ചവളുമായ മഹാലക്ഷ്മി ദേവിയെ നമിക്കുന്നു.)
6.
സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
(അർത്ഥം: സ്ഥൂലവും സൂക്ഷ്മവുമായ രൂപങ്ങൾ ധരിക്കുന്ന, മഹാശക്തിയായ, സകല പാപങ്ങളും അകറ്റുന്ന മഹാലക്ഷ്മിയെ നമിക്കുന്നു.)
7.
പത്മാസന-സ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാതേ
മഹാലക്ഷ്മി നമോസ്തുതേ
(അർത്ഥം: താമരപ്പൂവിൽ അധിവസിക്കുന്നവളും പരബ്രഹ്മ സ്വരൂപിണിയും ജഗന്മാതാവുമായ മഹാലക്ഷ്മിയെ നമിക്കുന്നു.)
8.
ശ്വേതാംബരധരേ ദേവി
നാനാലങ്കാര ഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതേ
മഹാലക്ഷ്മി നമോസ്തുതേ
(അർത്ഥം: ശുഭ്രവസ്ത്രങ്ങൾ ധരിച്ചവളും നാനാവിധ ആഭരണങ്ങളാൽ അലംകൃതയുമായ ജഗന്മാതാവായ മഹാലക്ഷ്മിയെ നമിക്കുന്നു.)


ഫലശ്രുതി
മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
യഃ പഠേദ് ഭക്തിമാൻ നരഃ
സർവ്വസിദ്ധി മവാപ്നോതി
രാജ്യം പ്രാപ്നോതി സർവ്വദാ
(ശ്രീ മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്നവർക്ക് സർവ്വസിദ്ധികളും സകല ഐശ്വര്യങ്ങളും കരഗതമാകും.)
ഏകകാലേ പഠേന്നിത്യം
മഹാപാപ വിനാശനം
ദ്വികാലം യഃ പഠേന്നിത്യം
ധനധാന്യ സമന്വിതഃ
ത്രികാലം യഃ പഠേന്നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മീർ ഭവേന്നിത്യം
പ്രസന്നാ വരദാ ശുഭാ


(നിത്യേന ഒരു നേരം ജപിച്ചാൽ പാപങ്ങൾ നശിക്കും. രണ്ടു നേരം ജപിച്ചാൽ ധനധാന്യ സമൃദ്ധി ഉണ്ടാകും. മൂന്നു നേരം ജപിച്ചാൽ ശത്രുദോഷങ്ങൾ ഇല്ലാതാകുകയും മഹാലക്ഷ്മിയുടെ പ്രീതിയും അനുഗ്രഹവും എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും.)

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ മഹാലക്ഷ്മ്യഷ്ടകം കേൾക്കാം:

Story Summary: Deepavali Vritham and Lakshmi Devi Pooja for Wealth and Prosperity

ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559

Highlights

നരകാസുരവധം, മഹാലക്ഷ്മിയുടെ
തിരു അവതാരം, ശ്രീരാമന്റെ വിജയം
എന്നിവയാണ് ദീപാവലി ഐതിഹ്യങ്ങൾ

ദീപാവലി മുതൽ 21 വെള്ളിയാഴ്ച ലക്ഷ്മീപൂജ ചെയ്താൽ കുടുംബൈശ്വര്യം , ധനസമൃദ്ധി

നിത്യേന മഹാലക്ഷ്മ്യഷ്ടകം ജപിക്കുന്നത് പാപങ്ങളും ദാരിദ്ര്യവും ശത്രുദോഷങ്ങളും അകറ്റും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?