സകല മംഗളങ്ങളുടെയും ഇരിപ്പടമായ ഗണപതി ഭഗവാന്റെ കൃപാകടാക്ഷം നേടാൻ കഴിഞ്ഞാൽ ജീവിതത്തിൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല. ദാരിദ്ര്യവും കടബാദ്ധ്യതയും പ്രതിസന്ധികളും തടസ്സങ്ങളുമെല്ലാം ഒഴിഞ്ഞു പോകും എന്നു മാത്രമല്ല, അതിവേഗം ഭക്തർ സമ്പൽ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കുതിക്കുകയും ചെയ്യും. അതിന് സഹായിക്കുന്ന ദിവ്യമായ സ്തുതിയാണ് ഋണഹര ഗണേശ സ്‌തോത്രം. കടബാദ്ധ്യതകൾ നശിപ്പിക്കുന്ന
ഈ സ്‌തോത്രം തുടർച്ചയായി ഒരാഴ്ച ചൊല്ലിയാൽ എത്ര കടുത്ത ദാരിദ്ര്യവും അകലും. ഒരു വർഷം ചൊല്ലിയാൽ കുബേരനെപ്പോലെ ആകുമെന്നാണ് വിശ്വാസം.

വെള്ളിയാഴ്ചകൾ പ്രധാനം
എല്ലാ ദിവസവും ഗണപതി ഭഗവാനെ ആരാധിക്കാമെങ്കിലും വെള്ളിയാഴ്ചകൾ, പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച, ചിങ്ങത്തിലെ വിനായക ചതുർത്ഥി, എല്ലാ പക്കത്തിലും വരുന്ന ചതുർത്ഥി തിഥികൾ, തുലാമാസത്തിലെ തിരുവോണം, മീന മാസത്തിലെ പൂരം, വിദ്യാരംഭം എന്നീ ദിവസങ്ങൾ ഗണപതി ഭഗവാനെ ആരാധിക്കാൻ വിശേഷമാണ്.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഋണഹര ഗണേശ സ്‌തോത്രം കേൾക്കാം: https://youtu.be/UVKtIDsasW8?si=vOFIIPbCYHNUDDTJ
ഋണഹര ഗണേശ സ്‌തോത്രം
ALSO READ
സിന്ദൂരവർണ്ണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദളേ നിവിഷ്ടം
ബ്രഹമാദി ദേവൈ: പരിസേവ്യമാനം
സിദ്ധ്യായുതം തം പ്രണമാമി ദേവം
സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിതോ ഗണനായക:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ത്രിപുരസ്യ വധാർത്ഥായ ശംഭുനാ സമ്യഗർച്ചിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ഹിരണ്യ കശ്യപ്വാദീനാം വധാർത്ഥം വിഷ്ണുനാർച്ചിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
മഹിഷസ്യ വധേ ദേവ്യാ ഗണനാഥ പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ദേവൈ സമുദ്രമഥന പ്രാരംഭേ ച പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
വൃത്രസ്യ ച വധാർത്ഥായ ശക്രേണ പരിപൂജിത:
സ ദേവ: പാർവതീപുത്ര ഋണ നാശം കരേതുമേ
ഭാസ്‌കരേണ ഗണേശന: പൂജിതശ്ഛവി സിദ്ധയേ
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതുമേ
ശശിനാ കാന്തി വൃദ്ധ്യർത്ഥം പൂജിതോ ഗണനായക:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
പാലനായച സ്വതപസാം വിശ്വാമിത്രേണ പൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ഇദം ഋണ ഹര സ്തോത്രം തീവ്രദാരിദ്ര്യനാശനം
ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിതം
ദാരിദ്ര്യ ഋണ നിർമ്മുക്ത കുമാര സമതാം വ്രജേത്
Story Summary: Blessings of Rina Hara Ganapati Stotram Chanting Continuously for one week
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.