Thursday, February 5, 2026
Thursday, February 5, 2026
Home » ദുരാരോപണങ്ങളിൽ നിന്നും കരകയറാൻ സൂര്യ പ്രീതി നേടണം

ദുരാരോപണങ്ങളിൽ നിന്നും കരകയറാൻ സൂര്യ പ്രീതി നേടണം

by NeramAdmin
0 comments

അപവാദങ്ങളിലും ദുരാരോപണങ്ങളിലും വിവാദങ്ങളിലും പെട്ട് മന:ശാന്തി നഷ്ടപ്പെട്ടവർ അതിൽ നിന്ന് കരകയറുന്നതിന് ജഗദീശ്വരനായ സൂര്യഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്. ദാമ്പത്യത്തിലെ സംശയരോഗത്തിന്റെയും സാദാചാരത്തിന്റെ പേരു പറഞ്ഞുള്ള അപവാദങ്ങളിൽ നിന്നും മോചനം നേടുന്നതിന് സീതാദേവിയെ അതായത് സാക്ഷാൽ ലക്ഷ്മിദേവിയെ തന്നെ ആരാധിക്കുന്നതാണ് ഉത്തമം. മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട അപവാദങ്ങളിൽ നിന്നും രക്ഷ നേടുന്നതിനാണ് ആദിത്യ ഭഗവാനെ അല്ലെങ്കിൽ മഹാദേവനെ ആശ്രയിക്കേണ്ടത്. ഇതിനു വേണ്ടി 21 ഞായറാഴ്ച വ്രതമെടുക്കുക. സൂര്യക്ഷേത്രത്തിൽ അല്ലെങ്കിൽ ശിവക്ഷേത്രത്തിൽ വഴിപാട് നടത്തുക. ഉപവാസ വ്രതം വേണ്ട. മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് ലളിത ഭക്ഷണം കഴിക്കുക. ബ്രഹ്മചര്യം പാലിക്കുക. ഞായറാഴ്ച രാവിലെ സൂര്യഗായത്രിയും സൂര്യസ്തോത്രവും ആദിത്യഹൃദയ മന്ത്രവും കഴിയുന്നത്ര തവണ ജപിക്കുക. കുറഞ്ഞത് 41 തവണ ജപിക്കണം.

സൂര്യഗായത്രി
ഓം ഭൂർഭുവ: സ്വ:
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധീയോ യോന പ്രചോദയാത്

സൂര്യ സ്തോത്രം
ഓം ജയതു ജയതു സൂര്യം
സർവ്വലോകൈകനാഥം
ശമിത കിരണതാപം
ക്ലേശദുഃഖസ്യഭാവം
അരുണനയനരമ്യം
ആദിരാനന്ദമൂർത്തീം
പരമ പരമഭൂതം
ഭാസ്‌കരം തം നമാമി

ആദിത്യഹൃദയമന്ത്രം
സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകാരായ നമോ നമഃ
ചിന്താമണേ ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ

ആറ്റുകാൽ ദേവീദാസൻ, +91 98475 75559

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?