Wednesday, May 6, 2026
Wednesday, May 6, 2026
Home » ഇത് 41 ദിനം ജപിച്ചാൽ കടം തീർന്ന് ഐശ്വര്യവും ധനവും വന്നു കയറും

ഇത് 41 ദിനം ജപിച്ചാൽ കടം തീർന്ന് ഐശ്വര്യവും ധനവും വന്നു കയറും

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

എല്ലാ ദുരിത ദുഃഖങ്ങളിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന ഭഗവാനാണ് ശ്രീരാമചന്ദ്രൻ. രാമ നാമ ജപത്തിന്റെ പുണ്യം മറ്റൊന്നിനും ഇല്ലെന്നാണ് വിശ്വാസം. വെറുതെ ശ്രീരാമ ജയം എന്ന് ജപിച്ചാൽ മതി രാമദേവനൊപ്പം ഹനുമാൻ സ്വാമിയും പ്രസാദിക്കും.

ഐശ്വര്യസമൃദ്ധിക്കും ധനവർദ്ധനവിനും കടബാധ്യത മാറുന്നതിനും ഗുണകരമാണ് ഒരു ശ്രീരാമ ഉപാസനാ ശ്ലോകമാണ് ഇവിടെ പറയുന്നത്. അത്ഭുത ഫലസിദ്ധി ലഭിക്കുന്ന ഈ ശ്ലോകം ഒരു ബുധനാഴ്ച മുതൽ ജപിച്ചു തുടങ്ങുക. വിഷ്ണു അവതാര മൂർത്തികളായ ശ്രീരാമനും ശ്രീകൃഷ്ണനും ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ബുധനാഴ്ച. അന്ന് തുടങ്ങി 41 ദിവസം രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി നിലവിളക്ക് കത്തിച്ച് വച്ച് രണ്ടു നേരവും ഈ ശ്ലോകം 8 പ്രാവശ്യം ചൊല്ലി ശ്രീരാമനെ നമിക്കുക. അപാരമായ ഭാഗ്യം തെളിയും. കിട്ടാനുള്ള ധനം ലഭിക്കും. കിട്ടുന്ന ധനം നിലനിൽക്കുന്നതിനും ഗുണകരം. സ്ത്രീകൾ അശുദ്ധിയുടെ ദിനങ്ങൾ കഴിഞ്ഞ് 41 ദിവസം പൂർത്തിയാക്കിയാൽ മതി.

ശ്ലോകം

ശ്രീരാമം സരസീരുഹാക്ഷമമലം
ദുർവ്വാങ്കുര ശ്യാമളം
വിദ്യുത് കോടി നിഭപ്രഭാംബരധരം
വീരാസനാധിഷ്ഠിതം
വാമാങ്കോപരി സംസ്ഥിതാം
ജനകജാമാലിംഗ്യ താം ബാഹുനാ
തത്വം ചാപരപാണിനാ
മുനി ഗണാനാജ്ഞാപയന്തം ഭജേ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

ALSO READ

Story Summary: Powerful Sree Rama Sloka for Luck, Prosperity and Wealth

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?